അ​ഭ്ര​പാ​ളി​യി​ലെ സോ​ക്ക​ർ വസന്തം...
അ​ഭ്ര​പാ​ളി​യി​ലെ സോ​ക്ക​ർ വസന്തം...
Thursday, May 17, 2018 1:30 AM IST
മ​​​ല​​​പ്പു​​​റം: ഓ​​​രോ ലോ​​​ക​​​ക​​​പ്പെ​​​ത്തു​​​മ്പോ​​ഴും ഫു​​​ട്ബോ​​​ൾ ആ​​​രാ​​​ധ​​​ക​​​ർ സോ​​​ക്ക​​​ർ ച​​​ല​​​ച്ചി​​​ത്ര​​​ങ്ങ​​​ളെ നെ​​​ഞ്ചി​​​ലേ​​​റ്റാ​​​റു​​​ണ്ട്. റ​​​ഷ്യ​​​ൻ ലോ​​​ക​​​ക​​​പ്പി​​​ന് പ​​​ന്തുരു​​​ളാ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ൾ മാ​​​ത്രം ശേ​​​ഷി​​​ക്കെ ഫു​​​ട്ബോ​​​ൾ പ്ര​​​മേ​​​യ​​​മാ​​​യ ക്ലാ​​​സി​​​ക് സി​​​നി​​​മ​​​ക​​​ളു​​​ടെ ച​​​ല​​​ച്ചി​​​ത്രോ​​​ത്സ​​​വം ഒ​​​രു​​​ക്കാ​​​നു​​​ള്ള അ​​​ണി​​​യ​​​റ​​​യി​​​ലാ​​​ണ് ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ ഫു​​​ട്ബോ​​​ൾ ക്ല​​​ബ്ബുക​​​ളും ഫി​​​ലിം സൊ​​​സൈ​​​റ്റി​​​ക​​​ളും.

ഫു​​​ട്ബോ​​​ളി​​​ന്‍റെ മെ​​​ക്ക​​​യാ​​​യ മ​​​ല​​​പ്പു​​​റ​​​ത്തെ ക​​​ഥ​​​ക​​​ളാ​​​ണ് അ​​​ടു​​​ത്തി​​​ടെ സി​​​നി​​​മാ പ്രേ​​​മി​​​ക​​​ളു​​​ടെ ഉ​​​ള്ളം നി​​​റ​​​യ്ക്കു​​​ന്ന​​​ത്. സു​​​ഡാ​​​നി ഫ്രം ​​​നൈ​​​ജീ​​​രി​​​യ മ​​​ല​​​യാ​​​ള​​​സി​​​നി​​​മാ​​​പ്രേ​​​ക്ഷ​​​ക​​​രു​​​ടെ ഹൃ​​​ദ​​​യം കീ​​​ഴ​​​ടക്കി​​​യ​​​ത് ഫു​​​ട്ബോ​​​ളി​​​നെ സ്നേ​​​ഹി​​​ക്കു​​​ന്ന​​​വ​​​രെ ഒ​​​ട്ടൊ​​​ന്നു​​​മ​​​ല്ല ആ​​​ഹ്ലാദി​​​പ്പി​​​ച്ച​​​ത്. മൊ​​​ഹ്സി​​​ൻ പ​​​രാ​​​രി​​​യു​​​ടെ കെ​​​എ​​​ൽ പ​​​ത്ത്, വി.​​​പി.​ സ​​​ത്യ​​​ന്‍റെ ജീ​​​വി​​​ത​​​ക​​​ഥ പ​​​റ​​​ഞ്ഞ പ്ര​​​ജേ​​​ഷ് സെ​​​ന്നി​​​ന്‍റെ ക്യാ​​​പ്റ്റ​​​ൻ, സ​​​ക്ക​​​രി​​​യ മു​​​ഹ​​​മ്മ​​​ദ് അ​​​ണി​​​യി​​​ച്ചൊ​​​രു​​​ക്കി​​​യ സു​​​ഡാ​​​നി ഫ്രം ​​​നൈ​​​ജീ​​​രി​​​യ എ​​​ന്നി​​​വ ഫു​​​ട്ബോ​​​ൾ ചി​​​ത്ര​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ പ​​​ച്ച​​​പി​​​ടി​​​ക്കി​​​ല്ലെ​​​ന്ന പേ​​​രു​​​ദോ​​​ഷം മാ​​​റ്റി​​​ക്കൊ​​​ടു​​​ത്തു. പൃ​​​ഥ്വി​​​രാ​​​ജി​​​ന്‍റെ ബ്യൂ​​​ട്ടി​​​ഫു​​​ൾ ഗെ​​​യിം, ഐ.​​​എം.​​​വി​​​ജ​​​യ​​​ന്‍റെ ബ​​​യോ​​​പി​​​ക് സി​​​നി​​​മ​​​യാ​​​യ നി​​​വി​​​ൻ പോ​​​ളി അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന ചി​​​ത്രം, ഒ​​​രു സം​​​ഘം യു​​​വാ​​​ക്ക​​​ൾ അ​​​ണി​​​യി​​​ച്ചൊ​​​രു​​​ക്കു​​​ന്ന ക്യൂ​​​ബ​​​ൻ​​​കോ​​​ള​​​നി എ​​​ന്നി​​​വ പൂ​​​ർ​​​ത്തി​​​യാ​​​വാ​​​നു​​​ള്ള ചി​​​ത്ര​​​ങ്ങ​​​ളാ​​​ണ്.

വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന സം​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​മേ​​​യ​​​മാ​​​യ സോ​​​ക്ക​​​ർ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​നി​​​വേ​​​ശവി​​​രു​​​ദ്ധ പോ​​​രാ​​​ട്ട​​​ങ്ങ​​​ളും രാ​​ഷ്‌​​ട്രീ​​യ​​​വും സം​​​ഗീ​​​ത​​​വും പ്ര​​​ണ​​​യ​​​വും എ​​​ല്ലാം ഫു​​​ട്ബോ​​​ളി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കു​​​ന്നു.
ഫു​​​ട്ബോ​​​ൾ സി​​​നി​​​മ​​​ക​​​ൾ ര​​​ണ്ടു ത​​​ര​​​ത്തി​​​ലു​​​ണ്ട്. താ​​​ര​​​ത്തെയോ ടീ​​​മി​​​നെയോ കു​​​റി​​​ച്ചു​​​ള്ള ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​കൾ, ഫീ​​​ച്ച​​​ർ സി​​​നി​​​മകൾ. പെ​​​ലെ, മാ​​​റ​​​ഡോ​​​ണ പോ​​​ലു​​​ള്ള ബ​​​യോ​​​പി​​​ക് ചി​​​ത്ര​​​ങ്ങ​​​ൾ​​​ എന്നിവയ്ക്ക് മി​​​ക​​​ച്ച സ്വീ​​​കാ​​​ര്യ​​​ത​​​യാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ജ​​​ന​​​പ്രി​​​യ സാം​​​സ്കാ​​​രി​​​ക അ​​​ട​​​യാ​​​ള​​​മാ​​​യി സോ​​​ക്ക​​​ർ സി​​​നി​​​മ​​​ക​​​ൾ അ​​​റു​​​പ​​​തു​​​ക​​​ളു​​​ടെ അ​​​വ​​​സാ​​​ന​​​ത്തി​​​ലാ​​​ണ് ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. യൂ​​​റോ​​​പ്യ​​​ൻ സി​​​നി​​​മ​​​ക​​​ളി​​​ലും ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ സി​​​നി​​​മ​​​ക​​​ളി​​​ലും ഫു​​​ട്ബോ​​​ളി​​​ന്‍റെ സി​​​നി​​​മാ​​​ഭാ​​​ഷ മു​​​ൻ​​​പ് ത​​​ന്നെ ഏ​​​റ്റെ​​​ടു​​​ത്തു​​​തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

ജോ​​​ഷി സം​​​വി​​​ധാ​​​നം ചെ​​​യ്തു കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​ൻ, നി​​​വി​​​ൻ പോ​​​ളി, ആ​​​സി​​​ഫ് അ​​​ലി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​ഭി​​​ന​​​യി​​​ച്ച ‘സെ​​​വ​​​ൻ​​​സ്’ മ​​​ല​​​ബാ​​​റി​​​ലെ സെ​​​വ​​​ൻ​​​സ് ഫു​​​ട്ബോ​​​ളി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഒ​​​രു​​​ക്കി​​​യ​​​ത്. ക​​​മ​​​ൽ സം​​​വി​​​ധാ​​​നം ചെ​​​യ്തു ര​​​ജി​​​ത് മേ​​​നോ​​​ൻ അ​​​ഭി​​​ന​​​യി​​​ച്ച ‘ഗോ​​​ൾ’ സ്കൂ​​​ളി​​​ലെ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റ് പ​​​ശ്ചാ​​​ത്ത​​​ല​​​മാ​​​യ സി​​​നി​​​മ​​​യാ​​​ണ്. ഡോ.​ ​​ജ​​​നാ​​​ർ​​​ദ​​​ന​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത മോ​​​ഹ​​​ൻ​​​ലാ​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച ‘മ​​​ഹാ​​​സ​​​മു​​​ദ്രം’ ക​​​ട​​​ലോ​​​ര​​​വാ​​​സി​​​ക​​​ളു​​​ടെ ഫു​​​ട്ബോ​​​ൾ ക​​​ഥ​​​യാ​​​ണ് പ​​​റ​​​ഞ്ഞു​​​വ​​​ച്ച​​​ത്.

ആ​​​ർ.​ ശ​​​ര​​​ത് സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘സ്വ​​​യം’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലും ഫു​​​ട്ബോ​​​ൾ ക​​​ട​​​ന്നു​​​വ​​​രു​​​ന്നു​​​ണ്ട്. എ.​​​ബി.​ രാ​​​ജ് സം​​​വി​​​ധാ​​​നം ചെ​​​യ്തു പ്രേം​​​ന​​​സീ​​​ർ അ​​​ഭി​​​ന​​​യി​​​ച്ചു 1973ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ‘ഫു​​​ട്ബോ​​​ൾ ചാ​​​മ്പ്യ​​ൻ’ ഫു​​​ട്ബോ​​​ൾ ടീ​​​മു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള വൈ​​​ര​​​ത്തി​​​ന്‍റെ ക​​​ഥ പ​​​റ​​​യു​​​ന്നു. മോ​​​ഹ​​​ൻ​​​ലാ​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച ‘ഫു​​​ട്ബോ​​​ൾ’ എ​​​ന്ന ചി​​​ത്രം 1982ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്. ജ​​​മേ​​​ഷ് കോ​​​ട്ട​​​യ്ക്ക​​​ൽ സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ‘ബ്യൂ​​​ട്ടി​​​ഫു​​​ൾ ഗെ​​​യിം’ എ​​​ന്ന പൃ​​​ഥ്വി​​​രാ​​​ജ് ചി​​​ത്രം അ​​​ണി​​​യ​​​റ​​​യി​​​ലാ​​​ണ്. മ​​​ല​​​പ്പു​​​റ​​​ത്തി​​​ന്‍റെ ഫു​​​ട്ബോ​​​ൾ പ്ര​​​ണ​​​യം പ്രമേ യമാക്കി മ​​​ധു ജ​​​നാ​​​ർ​​​ദ​​​ന​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി ശ്ര​​​ദ്ധേ​​​യ​​​മാ​​​യി​​​രു​​​ന്നു. കാ​​​ലോ​​​ഹ​​​രി​​​ണ്‍, ഒ​​​രു നാ​​​ട് ക​​​ളി കാ​​​ണു​​​ന്നു എ​​​ന്നീ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക​​​ളും സോ​​​ക്ക​​​ർ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലു​​​ക​​​ളി​​​ൽ സ്ഥി​​​രം സാ​​​ന്നി​​​ധ്യ​​​മാ​​​ണ്.


ക​​​ഭി അ​​​ൽ​​​വി​​​ദ ന ​​​ക​​​ഹ്‌​​ന എ​​​ന്ന ബോ​​​ളി​​​വു​​​ഡ് ചി​​​ത്ര​​​ത്തി​​​ൽ ഷാ​​​രൂ​​​ഖ് ഖാ​​​ൻ ഫു​​​ട്ബോ​​​ൾ ക​​ളി​​ക്കാ​​ര​​നാ​​​ണ്. ജോ​​​ണ്‍ ഏ​​​ബ്ര​​​ഹാം പ്ര​​​ഖ്യാ​​​പി​​​ച്ച ഫു​​​ട്ബോ​​​ൾ സി​​​നി​​​മ​​​യാ​​​ണ് ‘1911’. പെ​​​നാ​​​ൽ​​​റ്റി എ​​​ന്ന പേ​​​രി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​ലും ഹി​​​ന്ദി​​​യി​​​ലും ചി​​​ത്ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഗോ​​​വ​​​യു​​​ടെ ഫു​​​ട്ബോ​​​ൾ ച​​​രി​​​ത്രം പ​​​റ​​​യു​​​ന്ന സി​​​നി​​​മ​​​യാ​​​ണ് ടി​​​ങ്കി ജോ​​​ർ​​​ജ് സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന ‘ഗ്ലോ​​​റി’. എ​​​സ്.​​​എ​​​സ്.​ രാ​​​ജ​​​മൗ​​​ലി സം​​​വി​​​ധാ​​​നം ചെ​​​യ്ത തെ​​​ലു​​​ങ്ക് ചി​​​ത്രം സ​​​യേ (2004), ജ​​​യം​​​ ര​​​വി ഫു​​​ട്ബോ​​​ള​​​റാ​​​യി അ​​​ഭി​​​ന​​​യി​​​ച്ച സി​​​നി​​​മ ദാ​​​സ് എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റു സൗ​​​ത്ത്യ​​​ൻ​​​ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​ക​​​ളി​​​ൽ അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ഇ​​​റ​​​ങ്ങി​​​യ ഫു​​​ട്ബോ​​​ൾ ചി​​​ത്ര​​​ങ്ങ​​​ൾ.

ലോ​​​ക​​​ക​​​പ്പ് ജ്വ​​ര​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ര​​​ണ്ടു ടി​​​ബ​​​റ്റ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ക​​​ഥ പ​​​റ​​​യു​​​ന്ന ‘ദ ​​​ക​​​പ്പ്’(1999), ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ഇ​​​റാ​​​നി​​​യ​​​ൻ യു​​​വ​​​തി​​​ക​​​ളു​​​ടെ ക​​​ഥ പ​​​റ​​​യു​​​ന്ന ‘ഓ​​​ഫ് സൈ​​​ഡ്’(2006), ഫു​​​ട്ബോ​​​ളി​​​നെ ആ​​​സ്പ​​​ദ​​​മാ​​​ക്കി നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ള്ള സി​​​നി​​​മ​​​ക​​​ളി​​​ൽ ഏ​​​റ്റ​​​വും മ​​​ഹ​​​ത്ത​​​ര​​​മാ​​​യ​​​ത് എ​​​ന്ന് പ്ര​​​കീ​​​ർ​​​ത്തി​​​ക്ക​​​പ്പെ​​​ടു​​​ന്ന ഹം​​​ഗേ​​​റി​​​യ​​​ൻ സി​​​നി​​​മ​​​യാ​​​യ ‘ടു ​​​ഹാ​​​ഫ് ടൈം​​​സ് ഇ​​​ൻ ഹെ​​​ൽ’ (1962) എ​​​ന്നി​​​വ സോ​​​ക്ക​​​ർ ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ വി​​​സ്മ​​​രി​​​ക്കാ​​​നാ​​​വാ​​​ത്തവയാ​​​ണ്.

കാ​​​ൽപ​​​ന്തു​​​ക​​​ളി​​​യു​​​ടെ സൗ​​​ന്ദ​​​ര്യം തി​​​ര​​​ശീ​​​ല​​​യി​​​ൽ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഒ​​​രു ക്രൈം​​​ത്രി​​​ല്ല​​​റാ​​​ണ് ‘ദ ​​​റ്റൂ എ​​​സ്കോ​​​ബാ​​​ർ​​​സ്’. ലോ​​​ക​​​ച​​​ല​​​ച്ചി​​​ത്ര മേ​​​ള​​​ക​​​ളി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ നേ​​​ടി​​​യ ഇ​​ന്തോ​​​നേ​​​ഷ്യ​​​ൻ ചി​​​ത്ര​​​മാ​​​ണ് ‘ഗ​​​രു​​​ഡ ഇ​​​ൻ മൈ ​​​ഹാ​​​ർ​​​ട്ട്’. ക​​​ളി​​​ക്കാ​​​ര​​​നാ​​​കാ​​​ൻ കൊ​​​തി​​​ച്ച 12 വ​​​യ​​​സു​​​കാ​​​ര​​​ൻ ബാ​​​യു​​​വി​​​ന്‍റെ ജീ​​​വി​​​ത​​​മാ​​​ണ് ഇ​​​തി​​​ന്‍റെ ഇതിവൃത്തം.

ചില സോക്കർ സിനിമകൾ

ആ​​​ഴ്​​​സ​​​ണ​​​ൽ സ്റ്റേ​​​ഡി​​​യം മി​​​സ്റ്റ​​​റി (1939), ഗോ​​​ൾ​​​ഡ​​​ൻ വി​​​ഷ​​​ൻ (1968), എ​​​സ്കേ​​​പ്പ് ടു ​​​വി​​​ക്ട​​​റി (1981), ഗ്രി​​​ഗ​​​റീ​​​സ് ഗേ​​​ൾ (1981), ദോ​​​സ് ഗ്ലോ​​​റി ഗ്ലോ​​​റി ഡെ​​​യ്സ് (1983), ദ ​​​മി​​​റ​​​ക്കി​​​ൾ ഓ​​​ഫ് ദ ​​​ബേ​​​ർ​​​ണ​​​ർ(2003), ദ ​​​സോ​​​ൾ ഓ​​​ഫ് ബ്ര​​​സീ​​​ലി​​​യ​​​ൻ ഫു​​​ട്ബോ​​​ൾ (2005), നെ​​​ക്സ്റ്റ് ഗോ​​​ൾ വി​​​ൻ​​​സ് (2014), റൂ​​​ഡി(1993), ദ ​​​ഗ്രേ​​​റ്റ് ഗെ​​​യിം(1930), യു​​​ണൈ​​​റ്റ​​​ഡ് (2011), ദ ​​​ഡാം യു​​​ണൈ​​​റ്റ​​​ഡ് (2009), കി​​​ക്കിം​​​ഗ് ഇ​​​റ്റ് (2008), ദ ​​​അ​​​ദ​​​ർ ഫൈ​​​ന​​​ൽ (2003), കി​​​ക്കിം​​​ഗ് ആ​​​ൻ​​​ഡ് സ്ക്രീ​​​മിം​​​ഗ് 2005), ബെ​​​ൻ​​​ഡ് ഇ​​​റ്റ് ലൈ​​​ക്ക് ബെ​​​ക്കാം (2002), ഗോ​​​ൾ ദ ​​​ഡ്രീം ബി​​​ഗി​​​ൻ​​​സ് (2005), ദ ​​​ഫു​​​ട്ബോ​​​ൾ ഫാ​​​ക്ട​​​റി (2004), ദ ​​​മി​​​റ​​​ക്കി​​​ൾ ഓ​​​ഫ് ബെ​​​ർ​​​ണ​​​ർ (2003), ദ ​​​ഗെ​​​യിം ഓ​​​ഫ് ദെ​​​യ​​​ർ ലി​​​പ്സ്, റെ​​​യ്സ് ഓ​​​ഫ് ദ ​​​ഫ്രൂ​​​ട്ട് ലോ​​​ൾ​​​ജി​​​യ​​​ർ (2007), ഷീ​​​സ് ഈ​​​സ് ദ ​​​മാ​​​ൻ (2006), ബി​​​ലീ​​​വ്(2013), യു​​​ണൈ​​​റ്റ​​​ഡ്(2011), ഹൌ ​​​ഹെ​​​യ്സ​​​ൽ ചേ​​​ഞ്ച്ഡ് ഫു​​​ട്ബോ​​​ൾ (2005), ഗ്രീ​​​ൻ സ്ട്രീ​​​റ്റ് ഹൂ​​​ളി​​​ഗ​​​ൻ​​​സ്(2005), ഫീ​​​വ​​​ർ പി​​​ച്ച് (1997), പെ​​​ലെ ബെ​​​ർ​​​ത് ഓ​​​ഫ് ലെ​​​ജ​​​ൻ​​​ഡ്(2016), എ ​​​ഷോ​​​ട്ട് അ​​​റ്റ് ഗ്ലോ​​​റി (2002), ലു​​​ക്കിം​​​ഗ് ഫോ​​​ർ എ​​​റി​​​ക് (2009).

ര​​​ഞ്ജി​​​ത് ജോ​​​ണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.