ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: സ്വെ​​രേ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ച് തീം
ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍: സ്വെ​​രേ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ച് തീം
Wednesday, June 6, 2018 2:29 AM IST
പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം സീ​​ഡാ​​യ ജ​​ർ​​മ​​നി​​യു​​ടെ അ​​ല​​ക്സാ​​ണ്ട​​ർ സ്വെ​​രേ​​വി​​നെ അ​​ട്ടി​​മ​​റി​​ച്ച് ഓ​​സ്ട്രി​​യ​​യു​​ടെ ഡൊ​​മി​​നി​​ക് തീം ​​സെ​​മി​​യി​​ൽ. ക്വാ​​ർ​​ട്ട​​റി​​ൽ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു നാ​​ലാം സീ​​ഡാ​​യ തീ​​മി​​ന്‍റെ ജ​​യം. സ്കോ​​ർ: 6-4, 6-2, 6-1.

വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ മാ​​ഡി​​സ​​ണ്‍ കെ​​യ്സ് സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ ജൂ​​ലി​​യ പു​​ടി​​ൻ​​സേ​​വ​​യെ​​യാ​​ണ് കെ​​യ്സ് കീ​​ഴ​​ട​​ക്കി​​യ​​ത്. ആ​​ദ്യ സെ​​റ്റ് ടൈ​​ബ്രേ​​ക്ക​​റി​​ലേ​​ക്ക് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 7-6(7-5), 6-4നാ​​യി​​രു​​ന്നു അ​​മേ​​രി​​ക്ക​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം.


പു​​രു​​ഷ ഡ​​ബി​​ൾ​​സി​​ൽ ഇ​​ന്ത്യ​​യു​​ടെ രോ​​ഹ​​ൻ ബൊ​​പ്പ​​ണ്ണ - ഫ്രാ​​ൻ​​സി​​ന്‍റെ എ​​ഡ്വേ​​ർ​​ഡ് റോ​​ജ​​ർ വാ​​സെ​​ലി​​ൻ സ​​ഖ്യം ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നു. ബ്ര​​സീ​​ലി​​ന്‍റെ മാ​​ഴ്സെ​​ലോ മെ​​ലോ - പോ​​ള​​ണ്ടി​​ന്‍റെ ലൂ​​ക്കാ​​സ് കു​​ബോ​​ട്ട് കൂ​​ട്ടു​​കെ​​ട്ടി​​നെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ബൊ​​പ്പ​​ണ്ണ സ​​ഖ്യ​​ത്തി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശ​​നം. സ്കോ​​ർ: 6-4, 7-6(7-1).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.