‘വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം’
‘വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം  ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം’
Tuesday, June 12, 2018 1:44 AM IST
മോ​​സ്കോ: വീ​​ണ്ടും വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം അ​​റി​​യി​​ച്ച് ല​​യ​​ണ​​ൽ മെ​​സി. ലോ​​ക​​ക​​പ്പി​​ൽ അ​​ർ​​ജ​​ന്‍​റീ​​ന​​യു​​ടെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കും ത​​ന്‍റെ ഭാ​​വി​​യെ​​ന്ന് മെ​​സി പ​​റ​​ഞ്ഞു. ഞ​​ങ്ങ​​ൾ എ​​ത്ര മു​​ന്നോ​​ട്ടു പോ​​കു​​മെ​​ന്ന​​തി​​ലും എ​​വി​​ടെ അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്ന​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​കും വി​​ര​​മി​​ക്ക​​ലെ​​ന്ന് മെ​​സി ഒ​​രു സ്പാ​​നി​​ഷ് മാ​​ധ്യ​​മ​​ത്തി​​നു ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ പ​​റ​​ഞ്ഞു.
2016ലെ ​​കോ​​പ്പ അ​​മേ​​രി​​ക്ക ഫൈ​​ന​​ലി​​ൽ ചി​​ലി​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ശേ​​ഷം മെ​​സി വി​​ര​​മി​​ച്ച​​താ​​ണ്.

മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ​​യും സ്വ​​ന്തം നാ​​ട്ടു​​കാ​​രു​​ടെ​​യും കു​​റ്റ​​പ്പെ​​ടു​​ത്ത​​ലു​​ക​​ളാ​​ണ് ആ​​ദ്യ വി​​ര​​മി​​ക്ക​​ൽ പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കി​​യ​​തെ​​ന്ന് അ​​ന്ന് മെ​​സി പ​​റ​​ഞ്ഞി​​രു​​ന്നു. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നു ഫൈ​​ന​​ൽ തോ​​ൽ​​വി​​ക​​ളാ​​ണ് മെ​​സി​​യെ വി​​ര​​മി​​ക്ക​​ലി​​നു പ്രേ​​രി​​പ്പി​​ച്ച​​ത്. എ​​ന്നാ​​ൽ, ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള ആ​​രാ​​ധ​​ക​​രു​​ടെ അ​​ഭ്യ​​ർ​​ഥ​​ന മാ​​നി​​ച്ച് വി​​ര​​മി​​ക്ക​​ൽ വേ​​ണ്ടെ​​ന്നു​​വ​​ച്ചു തി​​രി​​ച്ചെ​​ത്തി​​യ മെ​​സി ടീ​​മി​​നെ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​ത ഘ​​ട്ട​​ങ്ങ​​ളി​​ൽ ന​​യി​​ച്ചു. താ​​ര​​ത്തി​​ന്‍റെ മി​​ക​​വി​​ൽ യോ​​ഗ്യ​​ത​​യും നേ​​ടി.


തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നു ഫൈ​​ന​​ലു​​ക​​ളി​​ൽ ഞ​​ങ്ങ​​ൾ തോ​​റ്റു. ഇ​​ത് ഞ​​ങ്ങ​​ൾ​​ക്ക് മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ സ​​മ്മ​​ർ​​ദം ഉ​​ണ്ടാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്- മെ​​സി പ​​റ​​ഞ്ഞു. മൂ​​ന്നു ഫൈ​​ന​​ലു​​ക​​ളി​​ൽ എ​​ത്താ​​ൻ ക​​ഴി​​യു​​ക​​യെ​​ന്ന​​ത് ചെ​​റി​​യ കാ​​ര്യ​​മ​​ല്ല, ഇ​​തും വി​​ല​​മ​​തി​​ക്കു​​ന്ന​​താ​​ണ്. വി​​ജ​​യ​​മാ​​ണ് അ​​വ​​ർ​​ക്കു പ്ര​​ധാ​​ന​​പ്പെ​​ട്ട​​തെ​​ന്ന് അ​​റി​​യാം. എ​​ന്നാ​​ൽ, ഫൈ​​ന​​ലിലെ​​ത്തു​​ന്ന​​ത് എ​​ളു​​പ്പ​​മ​​ല്ലെ​​ന്നും മെ​​സി പ​​റ​​ഞ്ഞു.

സ്പെ​​യി​​ൻ, ബ്ര​​സീ​​ൽ, ജ​​ർ​​മ​​നി, ഫ്രാ​​ൻ​​സ്, ബെ​​ൽ​​ജി​​യം ടീ​​മു​​ക​ളാ​ണ് ലോ​​ക​​ക​​പ്പ് നേ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​വ​​രി​​ൽ പ്ര​​ധാ​​നി​​ക​​ളെ​​ന്ന് മെ​​സി പ​​റ​​ഞ്ഞു. വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ​​യാ​​ണ് ടീ​​മു​​ക​​ൾ എ​​ത്തു​​ന്ന​​തെ​​ന്നും ഇ​​തി​​ൽ ടീം ​​ഗെ​​യി​​മും വ്യ​​ക്തി​​ഗ​​ത മി​​ക​​വു​​മു​​ണ്ടെ​​ന്നും മെ​​സി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.