അ​ഫ്ഗാന് ഇ​ന്ത്യൻ പരീക്ഷ ഇന്നു മുതൽ
അ​ഫ്ഗാന് ഇ​ന്ത്യൻ പരീക്ഷ ഇന്നു മുതൽ
Thursday, June 14, 2018 1:21 AM IST
ബം​​ഗ​​ളൂ​​രു: അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ അ​​ന്താ​​രാ​​ഷ്‌​ട്ര ​ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ന് പു​​തി​​യ അ​​ധ്യാ​​യം കു​​റി​​ക്കും. ക​ന്നി ടെ​സ്റ്റ് ക്രി​ക്ക​റ്റി​നാ​യി അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ടീ​​മാ​​യ ഇ​​ന്ത്യ​ക്കെ​തി​രേ ഇ​ന്നി​റ​ങ്ങും. ബം​ഗ​ളൂ​രു​വി​ലാ​ണ് മ​ത്സ​രം. ഒരു ടെസ്റ്റ് മാത്രമാണുള്ളത്.

ലോ​​കം മു​​ഴു​​വ​​ൻ ഫി​​ഫ ലോ​​ക​​ക​​പ്പി​​ന്‍റെ പി​​ന്നാ​​ലെ പോ​​കു​​ന്പോ​​ൾ ടെ​​സ് ക്രി​​ക്ക​​റ്റി​​ൽ പി​​ച്ച​​വ​​യ്ക്കാ​​നി​​റ​​ങ്ങു​​ക​​യാ​​ണ് റ​​ഷീ​​ദ് ഖാ​​നും കൂ​​ട്ട​​രും. ടെ​​സ്റ്റി​​ലെ ഒ​​ന്നാം ന​​ന്പ​​റു​​ക​​ളാ​​യ ഇ​​ന്ത്യ​​യെ വി​​റ​​പ്പി​​ക്കാ​​നാ​​ണ് പു​​തു​​മു​​ഖ​​ങ്ങ​​ളാ​​യ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ​​ക്കാ​​ൾ മി​​ക​​ച്ച സ്പി​​ന്ന​​ർ​​മാ​​ർ ത​​ങ്ങ​​ൾ​​ക്കാ​​ണെ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ നാ​​യ​​ക​​ൻ അ​​സ്ഖ​​ർ സ്റ്റാ​​നി​​ക്സാ​​യി പ​​റ​​ഞ്ഞി​​രു​​ന്നു. പ​ര​ന്പ​ര​യി​ൽ ഒ​​രു മ​​ത്സ​​രം മാ​​ത്ര​​മു​​ള്ള​​ത്.


യു​​ദ്ധ​​ങ്ങ​​ൾ ന​​ശി​​പ്പി​​ച്ച അ​​ഫ്ഗാ​​നി​​സ്ഥാ​​നി​​ൽ അ​​ഭി​​യാ​​ർ​​ഥി​​ക​​ളാ​​യി മാ​​റി​​യ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ർ പു​​തി​​യ വ​​സ​​ന്തം തേ​​ടു​​ക​​യാ​​ണ്. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ ക്രി​​ക്ക​​റ്റ് വ​​ള​​ർ​​ച്ച​​യ്ക്കാ​​യി ബി​​സി​​സി​​ഐ വ​​ലി​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ട​​ത്തു​​ന്നു​​ണ്ട്. ട്വ​​ന്‍​റി 20, ഏ​​ക​​ദി​​നം എ​​ന്നി​​വ​​യി​​ൽ റ​​ഷീ​​ദ് ഖാ​​ൻ, മു​​ജീ​​ബ് സ​​ദ്രാ​​ൻ, മു​​ഹ​​മ്മ​​ദ് ഷ​​ഹ്സാ​​ദ് എ​​ന്നി​​വ​​ർ​​ക്ക് ടെ​​സ്റ്റി​​ൽ മി​​ക​​വ് കാ​​ണി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം കൂ​​ടി​​യാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

വി​​രാ​​ട് കോ​​ഹ് ലി​​ക്കു പ​​ക​​രം അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യാ​​ണ് ഇ​​ന്ത്യ​​യെ ന​​യി​​ക്കു​​ന്ന​​ത്. ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, ജ​​സ്പ്രീ​​ത് ബും​​റ എ​​ന്നി​​വ​​രും ടീ​​മി​​ലി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.