ധോ​ണി @ 500
ധോ​ണി @ 500
Sunday, July 8, 2018 1:12 AM IST
കാ​ര്‍ഡി​ഫ്: 500 അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ മൂ​ന്നാ​മ​ത്തെ ഇ​ന്ത്യ​ക്കാ​ര​നാ​യി മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ച​രി​ത്രം കു​റി​ച്ചു. ഇ​ന്ന​ലെ​യാ​യി​രു​ന്നു ധോ​ണി​യു​ടെ 37-ാം ജ​ന്മ​ദി​നം. ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ട്വ​ന്‍റി-20 പ​ര​മ്പ​ര​യു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് ധോ​ണി 500 മ​ത്സ​രം തി​ക​ച്ച​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍, രാ​ഹു​ല്‍ ദ്രാ​വി​ഡ് എ​ന്നി​വ​രാ​ണ് ഇ​തി​നു മു​മ്പ് 500 അ​ന്താ​രാ​ഷ്‌ട്ര ​മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍. 90 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ള്‍, 318 ഏ​ക​ദി​ന​ങ്ങ​ള്‍, ഇ​തു​വ​രെ 92 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളാ​ണ് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍റെ പേ​രി​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.