കളി മാറി, ജയമെത്തി: ഇയോൺ മോർഗൻ
കളി മാറി,  ജയമെത്തി: ഇയോൺ മോർഗൻ
Sunday, July 8, 2018 1:12 AM IST
കാ​ര്‍ഡി​ഫ്: ആ​ദ്യ മ​ത്സ​രം ന​ട​ന്ന മാ​ഞ്ച​സ്റ്റ​റി​നെ​ക്കാ​ള്‍ കാ​ര്‍ഡി​ഫി​ലെ സാ​ഹ​ച​ര്യം വ്യ​ത്യാ​സ​പ്പെ​ട്ട​താ​ണ് ജ​യി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്ന് ഇം​ഗ്ല​ണ്ടി​ന്‍റെ ട്വ​ന്‍റി-20 നാ​യ​ക​ന്‍ ഇ​യോ​ൺ‍ മോ​ര്‍ഗ​ന്‍. ഇ​ന്ത്യ​ക്കെ​തി​രേ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഇ​പ്പോ​ള്‍ 1-1ന് ​സ​മ​നി​ല​യി​ലാ​ണ്.

കാ​ര്‍ഡി​ഫി​ലെ പേ​സും ബൗ​ണ്‍സും നി​റ​ഞ്ഞ പി​ച്ചി​ല്‍ ഇ​ന്ത്യ​ക്ക് 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 148 റ​ണ്‍സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ ഇം​ഗ്ല​ണ്ട് ര​ണ്ടു പ​ന്ത് ബാ​ക്കി​യി​രി​ക്കേ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​മാ​ക്കി 149 റ​ണ്‍സ് നേ​ടി. പു​റ​ത്താ​കാ​തെ​നി​ന്ന അ​ല​ക്‌​സ് ഹെ​യ്‌ൽസി​ന്‍റെ (41 പ​ന്തി​ല്‍ 58) പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ വി​ജ​യി​പ്പി​ച്ച​ത്. നാ​ല് ഓ​വ​ര്‍ പ​ന്തെ​റി​ഞ്ഞ 34 റ​ണ്‍സ് വ​ഴ​ങ്ങി​യ കു​ല്‍ദീ​പ് യാ​ദ​വി​ന് വി​ക്ക​റ്റൊ​ന്നും നേ​ടാ​നാ​യി​ല്ല.


തു​ട​ക്ക​ത്തി​ലേ ത​ക​ര്‍ച്ച നേ​രി​ട്ട ഇ​ന്ത്യ​യെ വി​രാ​ട് കോ​ഹ്‌ലി (47), ​സു​രേ​ഷ് റെ​യ്‌​ന (27), പു​റ​ത്താ​കാ​തെ​നി​ന്ന മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി (32) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളാ​ണ് മാ​ന്യ​മാ​യ സ്‌​കോ​റി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.