ലെ​​വ​​ർ​​കൂ​​സ​​ന്‍റെ പ്രാ​​ർ​​ഥ​​ന ക്രൊ​​യേ​​ഷ്യ​​ക്കാ​​യി
ലെ​​വ​​ർ​​കൂ​​സ​​ന്‍റെ പ്രാ​​ർ​​ഥ​​ന ക്രൊ​​യേ​​ഷ്യ​​ക്കാ​​യി
Wednesday, July 11, 2018 1:41 AM IST
ജ​​ർ​​മ​​ൻ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ ബ​​യ​​ർ ലെ​​വ​​ർ​​കൂ​​സ​​ന്‍റെ പ്രാ​​ർ​​ഥ​​ന ക്രൊ​​യേ​​ഷ്യ​​ക്കൊ​​പ്പം. അ​​ടു​​ത്ത സീ​​സ​​ണി​​നാ​​യി ത​​യാ​​റെ​​ടു​​ക്കു​​ന്ന ലെ​​വ​​ർ​​കൂ​​സ​​ന്‍റെ താ​​ര​​മാ​​ണ് ക്രൊ​​യേ​​ഷ്യ​​യു​​ടെ പ്ര​​തി​​രോ​​ധ​​ഭ​​ട​​നാ​​യ ടി​​ൻ ജെ​​ഡ്‌​വാ​​ജ് എ​​ന്ന ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​ര​​ൻ.

ക്ല​​ബ്ബി​​ലെ കൂ​​ട്ടു​​കാ​​രോ​​ടാ​​യി ജെ​​ഡ്‌​വാ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത് ഒ​​രു കാ​​ര്യം മാ​​ത്രം, ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ ലോ​​ക​​ക​​പ്പ് സെ​​മി​​ഫൈ​​ന​​ലി​​നാ​​യി ഇ​​റ​​ങ്ങു​​ന്ന ക്രൊ​​യേ​​ഷ്യ​​ക്കു​​വേ​​ണ്ടി പ്രാ​​ർ​​ഥി​​ക്ക​​ണ​​മെ​​ന്ന്. പ്രാ​​ർ​​ഥ​​ന​​യ്ക്കൊ​​പ്പം കൂ​​ട്ടു​​കാ​​രി​​ൽ​​നി​​ന്ന് ക​​ട്ട​​സ​​പ്പോ​​ർ​​ട്ടും ജെ​​ഡ്‌​വാ​​ജ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ക്ല​​ബ്ബി​​ലെ ച​​ങ്ക് ബ്രോ​​സ് അ​​ത് ഇ​​രു​​കൈ​​യും നീ​​ട്ടി സ്വീ​​ക​​രി​​ക്കു​​ക​​മാ​​ത്ര​​മ​​ല്ല, ജെ​​ഡ്‌​വാ​​ജി​​ന്‍റെ ക്രൊ​​യേ​​ഷ്യ​​ൻ ജ​​ഴ്സി​​യു​​മാ​​യി നി​​ൽ​​ക്കു​​ന്ന ഗ്രൂ​​പ്പ് ഫോ​​ട്ടോ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പോ​​സ്റ്റ് ചെ​​യ്യു​​ക​​യും ചെ​​യ്തു.


പ്ര​​തി​​രോ​​ധ താ​​ര​​മാ​​യ ജെ​​ഡ്‌​വാ​​ജ് 2014ൽ ​​ക്രൊ​​യേ​​ഷ്യ​​ക്കു​​വേ​​ണ്ടി അ​​ര​​ങ്ങേ​​റി​​യ​​താ​​ണ്. എ​​ന്നാ​​ൽ, ഇ​​തു​​വ​​രെ 13 മ​​ത്സ​​ര​​ങ്ങ​​ളേ ക​​ളി​​ച്ചി​​ട്ടു​​ള്ളൂ. ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഒ​​രു മ​​ത്സ​​ര​​ത്തി​​ലേ ഇ​​റ​​ങ്ങി​​യി​​ട്ടു​​മു​​ള്ളൂ. നാ​​ലു വ​​ർ​​ഷ​​മാ​​യി ലെ​​വ​​ർ​​കൂ​​സ​​ന്‍റെ പ്ര​​തി​​രോ​​ധ​​നി​​ര​​യു​​ടെ ഭാ​​ഗ​​മാ​​ണ്.

ക്രൊ​​യേ​​ഷ്യൻ, ബോ​​സ്നി​​യൻ, ഓ​​സ്ട്രി​​യ​​ൻ ക്ല​​ബ്ബു​​ക​​ൾ​​ക്കാ​​യി ക​​ളി​​ച്ച താ​​ര​​മാ​​ണ് ജെ​​ഡ്‌​വാ​​ജി​​ന്‍റെ പി​​താ​​വ് സെ​​ൻ​​കോ. ബോ​​സ്നി​​യൻ യു​​ദ്ധ​​ത്തി​​ന്‍റെ (1992 -1995) ഇ​​ര​​യാ​​ണ് ജെ​​ഡ്‌​വാ​​ജി​​ന്‍റെ കു​​ടും​​ബം. യു​​ദ്ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ബോ​​സ്നി​​യ ആ​​ൻ​​ഡ് ഹെ​​ർ​​സെ​​ഗോ​​വി​​ന​​യി​​ലെ മോ​​സ്റ്റ​​റി​​ൽ​​നി​​ന്ന് ക്രൊ​​യേ​​ഷ്യ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ സ​​ഗ്രേ​​ബി​​ലേ​​ക്ക് കു​​ടി​​യേ​​റി​​യ​​താ​​ണി​​വ​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.