ക്ലാസിക് സെമി
Wednesday, July 11, 2018 1:41 AM IST
ച​രി​ത്ര​മ​റി​യു​ന്ന കാ​ലം​മു​ത​ലേ ക്രൊ​യേ​ഷ്യ പ​ല നാ​ടോ​ടി ഗോത്ര​ങ്ങ​ളു​ടെ​ കീ​ഴി​ലാ​യി​രു​ന്നു. അ​വ​രെ കീ​ഴ​ട​ങ്ങി ഗ്രീ​ക്ക്-​റോ​മ​ന്‍ സാ​മ്രാ​ജ്യ​ങ്ങ​ളും ആ ​പ്ര​ദേ​ശം ഭ​രി​ച്ചു. ഈ ​സാ​മ്രാ​ജ്യ​ങ്ങ​ളു​ടെ ത​ക​ര്‍ച്ച​യ്ക്കു​ശേ​ഷം സ്ലാ​വ് വം​ശ​ജ​രാ​യ ക്രോ​ട്ടു​ക​ള്‍ ഈ ​പ്ര​ദേ​ശം ക​യ്യ​ട​ക്കി. തുടർന്ന് ക്രോ​ട്ടു​ക​ള്‍ ത​ങ്ങ​ളു​ടെ രാ​ജ്യം ഇ​വി​ടെ സ്ഥാ​പി​ച്ചു. യൂ​ഗോ​സ്ലാ​വി​യ​യു​ടെ പി​റ​വി​യോ​ടെ ക്രൊ​യേ​ഷ്യ ആ ​രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. 1991 ജൂ​ണ്‍ 25ന് ​ക്രൊ​യേ​ഷ്യ യൂ​ഗോ​സ്ലാ​വി​യ​യി​ല്‍നി​ന്ന് സ്വാ​ത​ന്ത്ര്യം നേ​ടി.

ക്രൊയേ ഷ്യയുടെ ഫുട്ബോൾ താരങ്ങളിൽ ഭൂരിഭാഗവും യുഗോസ്ലാവ്യൻ, ബോസ്നിയൻ യുദ്ധങ്ങളിൽ അഭയാർഥികളാക്ക പ്പെട്ടവർ. സെ​ര്‍ബ്‍ വം​ശ​ജ​രു​ടെ ക്രൂ​ര​തയാൽ നാ​ടു​വി​ടേ​ണ്ടി​വ​ന്ന​രും ത​ങ്ങ​ളു​ടെ ഉ​റ്റ​വ​ര്‍ അ​വ​രു​ടെ തോ​ക്കി​ലെ വെ​ടി​യു​ണ്ട​യ്ക്ക് ഇ​ര​യാ​കു​ന്ന​ത് ക​ണ്ട​വ​രും ഈ ട‌ീമിലുണ്ട്. 1998നുശേഷം ക്രൊയേഷ്യ വീണ്ടും ലോകകപ്പ് സെമിയിലെത്തി നിൽക്കുന്നു. 1990 ലോ​ക​ക​പ്പി​ല്‍ അ​ര്‍ജ​ന്‍റീ​ന തു​ട​ര്‍ച്ച​യാ​യി ര​ണ്ടു ഷൂ​ട്ടൗ​ട്ടു​ക​ളി​ല്‍ ജ​യി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​ര​ണ്ട് ഷൂ​ട്ടൗ​ട്ട് അ​തി​ജീ​വി​ക്കുന്ന​ത്.

ലോ​ക​ത്തെ ആ​ദ്യ ഫു​ട്‌​ബോ​ള്‍ ടീ​മു​ക​ളി​ല്‍ ഒ​ന്ന് ഇം​ഗ്ല​ണ്ടി​ന്‍റേ​താ​യി​രു​ന്നു. മ​റ്റൊ​ന്ന് സ്‌​കോ​ട്‌​ല​ന്‍ഡിന്‍റേതും. ലോ​ക​ത്തെ ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്‌ട്ര ​മ​ത്സ​ര​വും ഇ​വ​ര്‍ ത​മ്മി​ലാ​യി​രു​ന്നു. ഒ​ളി​മ്പി​ക് ഗെ​യിം​സി​ല്‍ യു​ണൈ​റ്റ​ഡ് കിം​ഗ്ഡം എ​ന്ന പേ​രി​ല്‍ അ​ണി​നി​ര​ക്കു​മ്പോ​ള്‍ മ​റ്റ് പ്ര​ധാ​ന പ്ര​ഫ​ഷ​ണ​ല്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ ഇം​ഗ്ല​ണ്ട് എ​ന്ന പേ​രി​ലാ​ണ് പോ​രാ​ടു​ന്ന​ത്. ലോ​ക ഫു​ട്‌​ബോ​ളി​ല്‍ ത​ങ്ങ​ളു​ടേ​താ​യ സ്ഥാ​നം എ​ല്ലാ​ക്കാ​ല​ത്തു​മു​ള്ള​വ​രാ​ണ് ഇം​ഗ്ല​ണ്ട്. 1966ല്‍ ​ലോ​ക ചാ​മ്പ്യ​ന്മാ​രാ​യി. അ​തി​നു​ശേ​ഷം ഒ​രി​ക്ക​ല്‍പ്പോ​ലും ത്രീ ​ല​യ​ണ്‍സി​നു ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ലി​ലെ​ത്താ​നാ​യി​ട്ടി​ല്ല. 1990നു​ശേ​ഷം ഇം​ഗ്ല​ണ്ട് ഒ​രി​ക്ക​ല്‍ക്കൂ​ടി സെ​മി ഫൈ​ന​ലി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. പ​രി​ച​യ​സ​മ്പ​ത്ത് കു​റ​ഞ്ഞ ഈ ​സം​ഘ​ത്തെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ കാ​ണു​ന്ന​ത്.

ചരിത്രം ആവർത്തിക്കാൻ ഇം​ഗ്ല​ണ്ട്

1966ലെ കിരീടനേട്ടം ആവർത്തിക്കാനാണ് ഹാരി കെയ്നും സംഘവും ഇറങ്ങുന്നത്.

ഗോ​ള്‍കീ​പ്പ​ര്‍: ജോ​ര്‍ദാ​ന്‍ പി​ക്‌​ഫോ​ര്‍ഡ്- ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ദു​ര്‍ബ​ല​രാ​യ എ​തി​രാ​ളി​ക​ളെ നേ​രി​ട്ട​തു​കൊ​ണ്ട് പി​ക്‌​ഫോ​ര്‍ഡി​ന് കാ​ര്യ​മാ​യ വെ​ല്ലു​വി​ളി​ക​ള്‍ ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്രീ​ക്വാ​ര്‍ട്ട​ര്‍ മു​ത​ലാ​ണ് പി​ക്‌​ഫോ​ര്‍ഡി​ന്‍റെ പ്ര​ക​ട​നം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത്. കൊ​ളം​ബി​യ​യു​ടെ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തെ ഗോ​ള്‍കീ​പ്പ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി. ഷൂ​ട്ടൗ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ കാ​ര്‍ലോ​സ് ബാ​ക്ക​യു​ടെ നി​ര്‍ണാ​യ​ക​മാ​യ ഷോ​ട്ട് പി​ക്‌​ഫോ​ര്‍ഡ് ത​ട​ഞ്ഞു.

പ്ര​തി​രോ​ധം: ഹാ​രി മാ​ഗ്വെ​യ​ര്‍, ജോ​ണ്‍ സ്‌​റ്റോ​ണ്‍സ്, കെ​യ്‌്ൽ വാ​ക്ക​ര്‍, ജോ​ര്‍ദാ​ന്‍ ഹെ​ന്‍ഡേ​ഴ്‌​സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​രോ​ധം ക​രു​ത്തേ​റി​യ​താ​ണ്. നാ​ലു ഗോ​ള്‍ മാ​ത്ര​മേ ഇ​വ​ര്‍ വ​ഴ​ങ്ങി​യി​ട്ടു​ള്ളൂ. എ​ന്നാ​ല്‍ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ല്‍ ഇ​വ​രു​ടെ പ്ര​ക​ട​നം അ​ത്ര ന​ന്നാ​യി​രു​ന്നി​ല്ല. ദു​ര്‍ബ​ല​രാ​യ ടു​ണീ​ഷ്യ​ക്കും പാ​ന​മ​യ്ക്കും ഗോ​ള്‍ നേ​ടാ​നാ​യി. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ കൊ​ളം​ബി​യ​യു​ടെ ആ​ക്ര​മ​ണങ്ങ​ള്‍ ഇ​ഞ്ചു​റി ടൈം ​വ​രെ ത​ക​ര്‍ക്കാ​നാ​യി. ഇ​ഞ്ചു​റി ടൈ​മി​ല്‍ ഗോ​ള്‍ വ​ഴ​ങ്ങി​യെ​ങ്കി​ലും എ​ക്‌​സ്ട്രാ ടൈ​മി​ലും ഗോ​ള്‍ വ​ഴ​ങ്ങാ​തെ പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കാ​നാ​യി. സെ​റ്റ് പീ​സു​ക​ള്‍ ഗോ​ളാ​ക്കാ​ന്‍ പ്ര​തി​രോ​ധ​ക്കാ​ര്‍ക്കാ​കു​ന്നു​ണ്ട്.

മ​ധ്യ​നി​ര: ഡെ​ലെ അ​ലി, ജെ​സെ ലി​ങ്ഗാ​ര്‍ഡ്, കീ​റോ​ണ്‍ ട്രി​പ്പ​ര്‍ എ​ന്നി​വ​രു​ടെ യു​വ മ​ധ്യ​നി​ര സം​ഘ​ത്തി​ല്‍ ആ​ഷ്‌​ലി യം​ഗ് എ​ത്തി​യ​തോ​ടെ ശ​ക്ത​മാ​യി മാ​റി. പ​ന്ത​ട​ക്ക​ത്തി​ലും ക​ളി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലും പ്ര​തി​രോ​ധി​ക്കു​ന്ന​തി​ലും ഇ​വ​ര്‍ വി​ജ​യി​ക്കു​ന്നു​ണ്ട്. യം​ഗി​ന്‍റെ​യും ട്രി​പ്പ​റു​ടെ​യും സെ​റ്റ്പീ​സു​ക​ള്‍ക്ക് കൃ​ത്യ​ത​യും ക​ണി​ശ​ത​യു​മു​ണ്ട്. ഇ​വ​രു​ടെ സെ​റ്റ്പീ​സു​ക​ളി​ല്‍നി​ന്ന് ഗോ​ള്‍ പി​റ​ക്കു​ന്നു. ട്രി​പ്പ​റു​ടെ പ്ര​ക​ട​നത്തെ ആ​രാ​ധ​ക​ര്‍ ഡേ​വി​ഡ് ബെ​ക്കാ​മിനോടാണ് ഉപമിക്കുന്നത്.

മു​ന്നേ​റ്റം: ഹാ​രി കെ​യ്‌​നും റ​ഹീം സ്‌​റ്റെ​ര്‍ലിം​ഗു​മു​ള്ള മു​ന്നേ​റ്റ​നി​ര ഏ​തു പ്ര​തി​രോ​ധ​ത്തി​നും ഭീ​ഷ​ണി​യാ​ണ്. സ്‌​റ്റെ​ര്‍ലിം​ഗ് ഇ​തു​വ​രെ ഗോ​ള്‍നേ​ടി​യി​ട്ടി​ല്ലെ​ങ്കി​ലും പ്ര​തി​രോ​ധം ഭേ​ദി​ച്ച് എ​തി​ര്‍ ബോ​ക്‌​സി​ലെ​ത്തു​ന്ന​ പ​തി​വു​ണ്ട്. ടോ​ട്ട​ന​ത്തി​നു​വേ​ണ്ടി ഗോ​ള​ടി​ച്ചു​കൂ​ട്ടു​ന്ന കെ​യ്ന്‍ ലോ​ക​ക​പ്പി​ലും മോ​ശ​മാ​ക്കി​യി​ല്ല.

ഇംഗ്ലണ്ട്

ഗ്രൂ​​പ്പ് ജി ​​രണ്ടാം സ്ഥാനം പ്രീ​​ക്വാ​​ർ​​ട്ട​​ർ:

ഇം​​ഗ്ല​​ണ്ട് 1, കൊ​​ളം​​ബി​​യ 1 (4-3)
ക്വാർട്ടർ: ഇം​​ഗ്ല​​ണ്ട് 2, സ്വീ​​ഡ​​ൻ 0
ക​​ളി​​ക​​ൾ: 05

അ​​ടി​​ച്ച ഗോ​​ൾ: 11
വ​​ഴ​​ങ്ങി​​യ ഗോ​​ൾ: 04
ഗോ​​ൾ ഷോ​​ട്ട്: 19
പെ​​ന​​ൽ​​റ്റി: 03
ഓ​​ഫ് സൈ​​ഡ്: 12
കോ​​ർ​​ണ​​ർ: 30
ന​​ട​​ത്തി​​യ ഫൗ​​ൾ​​: 53
വ​​ഴ​​ങ്ങി​​യ ഫൗ​​ൾ​​: 69
മ​​ഞ്ഞ​​ക്കാ​​ർ​​ഡ്: 05
പന്തടക്കം: 55.12%
പാസ്: 2,671
പാസ് കൃത്യത: 85.32%

പ​രി​ശീ​ല​ക​ൻ: ഗാ​​ര​​ത് സൗ​​ത്ത്ഗേ​​റ്റ്
സാ​​ധ്യ​​താ ഫോ​​ർ​​മേ​​ഷ​​ൻ: 3-5-2


ചരിത്രം കുറിക്കാൻ ക്രൊ​യേ​ഷ്യ

1998ലെ സെമിയാണ് ക്രൊയേഷ്യയുടെ ഇതുവരെയുണ്ടായിരുന്ന മികച്ച നേട്ടം. കന്നിക്കിരീടംനേടി ചരിത്രം കുറിക്കാനാണ് ലൂക്ക മോഡ്രിച്ചും സംഘവും ഇറങ്ങുന്നത്.

ഗോ​ള്‍കീ​പ്പ​ര്‍: ഡാ​നി​യ​ല്‍ സു​ബാ​സി​ച്ച്- മി​ക​ച്ച ഗോ​ള്‍കീ​പ്പ​റെ​ന്ന പേ​ര് ഇ​തോ​ട​കം സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. തു​ട​ര്‍ച്ച​യാ​യ ര​ണ്ടു ഷൂ​ട്ടൗ​ട്ടി​ലും വീ​ര​നാ​യി. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഡെ​ന്‍മാ​ര്‍ക്കി​ന്‍റെ മൂ​ന്നു ഷോ​ട്ടു​ക​ളാ​ണ് സു​ബാ​സി​ച്ച് ത​ട​ഞ്ഞ​ത്. ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​പ്പോ​ള്‍ റ​ഷ്യ​യു​ടെ വേ​ഗ​മേ​റി​യ ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്തു. എ​ക്‌​സ്ട്രാ ടൈ​മി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. എ​ന്നാ​ല്‍ ആ ​വേ​ദ​ന അ​വ​ഗ​ണി​ച്ച പ​ന്തു​ക​ള്‍ ത​ട​ഞ്ഞു.

പ്ര​തി​രോ​ധം: ഇ​വാ​ന്‍ സ്ട്രി​നി​ച്ച്, ഡൊ​മാ​ഗോ​ജ് വി​ദ, സി​മെ വ്ര​സാ​ല്‍കോ, ഡെ​ജാ​ന്‍ ലോ​വ​റെ​ന്‍ എ​ന്നി​വ​രു​ള്ള പ്ര​തി​രോ​ധ​നി​ര ശ​ക്ത​മാ​ണ്. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും പ്ര​തി​രോ​ധ​ക്കാ​ര്‍ ഗോ​ള്‍ വ​ഴ​ങ്ങി​യി​രു​ന്നു. ഹാ​രി കെ​യ്‌​നും റ​ഹീം സ്‌​റ്റെ​ര്‍ലിം​ഗു​മു​ള്ള മു​ന്നേ​റ്റ​നി​ര​യെ ത​ട​യാ​ന്‍ ഇ​വ​ര്‍ക്കു കൂ​ടു​ത​ല്‍ അ​ധ്വാ​നി​ക്കേ​ണ്ടി​വ​രും.

മ​ധ്യ​നി​ര: ലൂ​ക്ക മോ​ഡ്രി​ച്ച്, ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ച്, ആ​ന്‍റെ റെ​ബി​ച്ച്, ഇ​വാ​ന്‍ പെ​രി​സി​ച്ച് എ​ന്നി​വ​രു​ള്ള ലോ​ക ഫു​ട്‌​ബോ​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച മ​ധ്യ​നി​ര​യെ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടാ​വു​ന്ന ടീം. ​ക്ല​ബ് ത​ല​ത്തി​ല്‍ ചി​ര​വൈ​രി​ക​ളാ​യ റ​യ​ല്‍ മാ​ഡ്രി​ഡി​നും ബാ​ഴ്‌​സ​ലോ​ണ​യ്ക്കുമൊപ്പ​മാ​ണ് ഇ​വ​ര്‍ ക​ളി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ദേ​ശീ​യ​കു​പ്പാ​യ​ത്തി​ല്‍ ഇ​വർ ഒ​രു​മി​ച്ച​പ്പോ​ള്‍ മി​ക​ച്ച ക​ളി​യാ​ണ് ക്രൊ​യേ​ഷ്യ​യി​ല്‍നി​ന്നു പു​റ​ത്തു​വ​രു​ന്ന​ത്. ഏ​റ്റ​വും മി​ക​ച്ച മ​ധ്യ​നി​ര ക​ളി​ക്കാ​രി​ല്‍ ഒ​രാ​ളാ​യ മോ​ഡ്രി​ച്ചാ​ണ് ക്രൊ​യേ​ഷ്യ​യു​ടെ മ​ധ്യ​നി​ര​യി​ലെ ക​ളി മെ​ന​യു​ന്ന​ത്. മോ​ഡ്രി​ച്ചി​നെ സ​ഹാ​യി​ക്കാ​ന്‍ റാ​ക്കി​ട്ടി​ച്ചു​മു​ണ്ട്. പാ​സിം​ഗി​ല്‍ ഇ​വ​ർ പു​ല​ര്‍ത്തു​ന്ന കൃ​ത്യ​ത മി​ക​ച്ചാ​ണ്. വിം​ഗു​ക​ളി​ലൂ​ടെ റെ​ബി​ച്ചും പെ​രി​സി​ച്ചും ശോ​ഭി​ക്കു​ന്നു. റെ​ബി​ച്ചി​ന്‍റെ വേ​ഗം എ​തി​രാ​ളിക​ളെ സ​മ്മ​ര്‍ദ​ത്തി​ലാ​ക്കും.

മു​ന്നേ​റ്റ​നി​ര: മ​രി​യോ മാ​ന്‍സു​കി​ച്ച്, ആ​ന്ദ്രെ ക്ര​മാ​റി​ച്ച് എ​ന്നി​വ​രു​ള്ള മു​ന്നേ​റ്റ​നി​ര ഏ​തു പ്ര​തി​രോ​ധ​ക്കാ​ര്‍ക്കും ഭീ​ഷ​ണി​യാ​ണ്. മാ​ന്‍സു​കി​ച്ച് ത​ന്‍റെ ക​രു​ത്ത് ചാ​മ്പ്യ​ന്‍സ് ലീ​ഗ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍ റ​യ​ല്‍ മാ​ഡ്രി​നെ​തി​രേ തെ​ളി​യി​ച്ച​താ​ണ്. എ​ന്നാ​ല്‍ ഈ ​ലോ​ക​ക​പ്പി​ല്‍ ഒ​രു ഗോ​ള്‍ മാ​ത്ര​മേ നേ​ടാ​നാ​യി​ട്ടു​ള്ളൂ. ക്ര​മാ​റി​ച്ച് റ​ഷ്യ​ക്കെ​തി​രേ ഗോ​ള്‍ നേ​ടി​യി​രു​ന്നു.

ക്രൊ​​യേ​​ഷ്യ

ഗ്രൂ​​പ്പ് ഡി ​​രണ്ടാം സ്ഥാനം പ്രീ​​ക്വാ​​ർ​​ട്ട​​ർ:

ക്രൊ​​യേ​​ഷ്യ 1, ഡെ​ന്മാ​ർ​​ക്ക് 1 (3-2)
ക്വാർട്ടർ: ക്രൊ​​യേ​​ഷ്യ 2, റ​​ഷ്യ 2 (4-3)
ക​​ളി​​ക​​ൾ: 05
അ​​ടി​​ച്ച ഗോ​​ൾ: 10
വ​​ഴ​​ങ്ങി​​യ ഗോ​​ൾ: 04
ഗോ​​ൾ ഷോ​​ട്ട്: 19
പെ​​ന​​ൽ​​റ്റി: 01
ഓ​​ഫ് സൈ​​ഡ്: 07
കോ​​ർ​​ണ​​ർ: 26
ന​​ട​​ത്തി​​യ ഫൗ​​ൾ​​: 78
വ​​ഴ​​ങ്ങി​​യ ഫൗ​​ൾ​​: 80
മ​​ഞ്ഞ​​ക്കാ​​ർ​​ഡ്: 12
പന്തടക്കം: 55.86%
പാസ്: 2,703
പാസ് കൃത്യത: 80.98%

പ​രി​ശീ​ല​ക​ൻ: സ്ലാ​​ട്കോ ഡാ​​ലി​​ച്ച്
സാ​​ധ്യ​​താ ഫോ​​ർ​​മേ​​ഷ​​ൻ: 4-2-3-1

ഗോ​​ൾ ​​നേ​​ട്ട​​ക്കാ​​ർ

ഇംഗ്ലണ്ട്

ഹാ​​രി കെ​​യ്ൻ: 6
ജോ​​ണ്‍ സ്റ്റോ​​ണ്‍​സ്: 2
ജെ​​സെ ലി​​ങ്ഗാ​​ർ​​ഡ്: 1
ഹാ​​രി മ​​ഗ്വ​​യ​​ർ: 1, ഡാ​​ലെ അ​​ലി: 1

ക്രൊ​​യേ​​ഷ്യ​​

ലൂ​​ക്ക മോ​​ഡ്രി​​ച്ച്: 2, റാ​​ക്കി​​റ്റി​​ച്ച്: 1 മ​​ൻ​​സു​​കി​​ച്ച്: 1, വി​​ദ: 1
പെ​​രി​​സി​​ച്ച്: 1, ക്രാ​​മ​​റി​​ച്ച്: 1
ബ​​ഡെ​​ൽ​​ജ്: 1, റെ​​ബി​​ച്ച്: 1
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.