ക​രി​ങ്ക​ട​ലി​നെ സൂ​ക്ഷി​ക്കു​ക!
ക​രി​ങ്ക​ട​ലി​നെ സൂ​ക്ഷി​ക്കു​ക!
Thursday, July 12, 2018 2:34 AM IST
മോ​സ്‌​കോ: ക​രി​ങ്ക​ട​ലി​ല്‍ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നു പോ​കു​ന്ന​വ​ര്‍ക്ക് റ​ഷ്യ​ന്‍ സ​ര്‍ക്കാ​ര്‍ യാ​ത്രാ മു​ന്ന​റി​യി​പ്പ് ന​ല്‍കി. വെ​ള്ള​ത്തി​നു പ​തി​വി​ലേ​റെ ത​ണു​പ്പും വാ​യു​വി​നു പ​തി​വി​ലേ​റെ ചൂ​ടു​മാ​യ​തി​നാ​ല്‍ പ്ര​ത്യേ​കം സൂ​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

അ​നാ​പ പ​ട്ട​ണ​ത്തി​ലെ എ​ല്ലാ ക​രി​ങ്ക​ട​ല്‍ ബീ​ച്ചു​ക​ളി​ലും നീ​ന്തു​ന്ന​തി​ന് നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​രി​ങ്ക​ട​ലി​ന്‍റെ വ​ട​ക്ക​ന്‍ തീ​ര​ത്താ​ണ് അ​സാ​ധാ​ര​ണ​മാ​യ കാ​ലാ​വ​സ്ഥ നി​ല​നി​ല്‍ക്കു​ന്ന​ത്. വെ​ള്ള​ത്തി​ലെ താ​പ​നി​ല പ​തി​ന​ഞ്ച് ഡി​ഗ്രി​യി​ല്‍ താ​ഴെ​യാ​ണ്. ജൂ​ലൈ​യി​ല്‍ ഇ​ത്ര​യ​ധി​കം കു​റ​യു​ന്ന പ​തി​വി​ല്ല. അ​ന്ത​രീ​ക്ഷ താ​പ​നി​ല നാ​ല്‍പ്പ​തു ഡി​ഗ്രി​ക്ക​ടു​ത്തു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.