ലി​വ​ർ​പൂ​ൾ, ആ​ഴ്സ​ണ​ൽ ജ​യി​ച്ചു
Monday, August 6, 2018 12:21 AM IST
ഡ​​ബ്ലി​​ൻ: ക്ല​​ബ് സൗ​​ഹൃ​​ദ ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ലി​​വ​​ർ​​പൂ​​ളി​​നും ആ​​ഴ്സ​​ണ​​ലി​​നും ജ​​യം. ലി​​വ​​ർ​​പൂ​​ൾ 5-0ന് ​​നാ​​പ്പോ​​ളി​​യെ​​യും ആ​​ഴ്സ​​ണ​​ൽ 2-0ന് ​​ലാ​​സി​​യോ​​യെ​​യും തോ​​ൽ​​പ്പി​​ച്ചു. ലി​​വ​​ർ​​പൂ​​ളി​​നൊ​​പ്പം ചേ​​ർ​​ന്ന ബ്ര​​സീ​​ൽ ഗോ​​ൾ​​കീ​​പ്പ​​ർ ആ​​ലി​​സ​​ണി​​ന്‍റെ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ ഗോ​​ൾ വ​​ഴ​​ങ്ങാ​​തെ വ​​ല​​കാ​​ക്കാ​​ൻ ബ്ര​​സീ​​ലി​​യൻ താ​​ര​​ത്തി​​നാ​​യി. ജ​​യിം​​സ് മി​​ൽ​​ന​​ർ (4-ാം മി​​നി​​റ്റ്), ജോ​​ർ​​ജി​​നി​​ന​​യോ വി​​യ​​നാ​​ൽ​​ഡം (9-ാം മി​​നി​​റ്റ്), മു​​ഹ​​മ്മ​​ദ് സ​​ല (58-ാം മി​​നി​​റ്റ്), ഡാ​​നി​​യ​​ൽ സ്റ്റു​​റി​​ഡ്ജ് (73-ാം മി​​നി​​റ്റ്), ആ​​ൽ​​ബ​​ർ​​ട്ടോ മൊ​​റേ​​നോ (77-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ലി​​വ​​ർ​​പൂ​​ളി​​നാ​​യി ഗോ​​ൾ നേ​​ടി​​യ​​ത്.


ആ​​ഴ്സ​​ണ​​ലി​​നു​​വേ​​ണ്ടി റീ​​സ് നെ​​ൽ​​സ​​ണ്‍ (18-ാം മി​​നി​​റ്റ്), പി​​യ​​റി എ​​മ​​റി​​ക് ഒൗ​​ബ​​മെ​​യാം​​ഗ് (64-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​ർ ഗോ​​ൾ നേ​​ടി. ശ​​ക്ത​​രാ​​യ ഇം​​ഗ്ലീ​ഷ് ക്ല​​ബ് ടോ​​ട്ട​​ന​​ത്തെ സ്പാ​​നി​​ഷ് ക്ല​​ബ് ജി​​റോ​​ണ എ​​ഫ്സി 4-1ന് ​​തോ​​ൽ​​പ്പി​​ച്ചു. ലൂ​​കാ​​സ് മൗ​​റ​​യി​​ലൂ​​ടെ 13-ാം മി​​നി​​റ്റി​​ൽ ടോ​​ട്ട​​നം മു​​ന്നി​​ലെ​​ത്തി​​രു​​ന്നു. എ​​ന്നാ​​ൽ, ഹ്വാ​​ൻ​​പെ (22-ാം മി​​നി​​റ്റ്), ആ​​ന്‍റോ​​ണി ലോ​​സ​​നോ (34-ാം മി​​നി​​റ്റ്), പോ​​ർ​​ട്ടു (53-ാം മി​​നി​​റ്റ്), അ​​ല​​ക്സ് ഗാ​​ർ​​സി​​യ (61-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രു​​ടെ ഗോ​​ളു​​ക​​ൾ സ്പാ​​നി​​ഷ് ക്ല​​ബ്ബി​​നു വ​​ൻ ജ​​യ​​മൊ​​രു​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...