ട്വന്‍റി-20: ബം​​ഗ്ലാ​ദേ​​ശി​​നു ജ​​യം
Monday, August 6, 2018 12:21 AM IST
ലൗ​​ഡ​​ർ​​ഹി​​ൽ (ഫ്ളോ​​റി​​ഡ): വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ര​​ണ്ടാം ട്വ​​ന്‍റി-20​യി​​ൽ ബം​ഗ്ലാ​ദേ​​ശി​​ന് 15 റ​​ണ്‍​സ് ജ​​യം. ഇ​​തോ​​ടെ മൂ​​ന്നു മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​ര​​ന്പ​​ര ഒ​​പ്പ​​ത്തി​​നൊ​​പ്പ​​മെ​​ത്തി​. ടോ​​സ് നേ​​ടി​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ബം​​ഗ്ലാ​​ദേ​​ശി​​നെ ബാ​​റ്റിം​​ഗി​​നു വി​​ട്ടു. ത​​മീം ഇ​​ക്ബാ​​ൽ (44 പ​​ന്തി​​ൽ 74 റ​ൺ​സ്), ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ (38 പ​​ന്തി​​ൽ 60 റ​ൺ​സ്) എ​​ന്നി​​വ​​രു​​ടെ മി​​ക​​വി​​ൽ ബം​ഗ്ലാ​ദേ​​ശ് 20 ഓ​​വ​​റി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റി​​ന് 171 റ​​ണ്‍​സ് എ​​ടു​​ത്തു.

മ​​റു​​പ​​ടി ബാ​​റ്റിം​​ഗി​​ൽ വി​​ൻ​​ഡീ​​സി​​നു ത​​ക​​ർ​​ച്ച​​യാ​​യി​​രു​​ന്നു. നാ​​ലു വി​​ക്ക​​റ്റി​​ന് 58 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ൽ പ​​ത​​റി​​യ വി​​ൻ​​ഡീ​​സി​​നെ ആ​​ന്ദ്രെ ഫ്ളെ​​ച്ച​​ർ (38 പ​​ന്തി​​ൽ 43 റ​ൺ​സ്), റോ​​വ്മ​​ൻ പ​​വ​​ൽ (34 പ​​ന്തി​​ൽ 43 റ​ൺ​സ്) എ​​ന്നി​​വ​​രു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് വ​ൻ​ത​​ക​​ർ​​ച്ച​​യി​​ൽ​​നി​​ന്നു ക​​ര​​യ​​റ്റി​​യ​​ത്. എ​​ന്നാ​​ൽ, അ​​വ​​സാ​​ന ഓ​​വ​​റു​​ക​​ളി​​ൽ ബം​​ഗ്ലാ ബൗ​ള​ർ​മാ​ർ ന​​ന്നാ​​യി പ​​ന്തെ​​റി​​ഞ്ഞ​​തോ​​ടെ വി​​ൻ​​ഡീ​​സി​​ന്‍റെ പോ​​രാ​​ട്ടം 20 ഓ​​വ​​റി​​ൽ ഒ​​ന്പ​​ത് വി​​ക്ക​​റ്റി​​ന് 159ൽ ​​അ​​വ​​സാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...