ഡുട്ടെ​​ർ​​ട്ടെ ഇ​​ട​​പെ​​ട്ടു ഫി​​ലി​​പ്പീ​​ൻ​​സ് ടീ​​മി​​നെ അ​​യ​​യ്ക്കും
ഡുട്ടെ​​ർ​​ട്ടെ ഇ​​ട​​പെ​​ട്ടു ഫി​​ലി​​പ്പീ​​ൻ​​സ്  ടീ​​മി​​നെ അ​​യ​​യ്ക്കും
Monday, August 6, 2018 12:21 AM IST
മ​​നി​​ല: ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് ബാ​​സ്ക​​റ്റ്ബോ​​ളി​​ന് ഫി​​ലി​​പ്പീ​​ൻ​​സ് ടീ​​മി​​നെ അ​​യ​​യ്ക്കും. ഫി​​ലി​​പ്പീ​​ൻ​​സ് പ്ര​​സി​​ഡ​​ന്‍റ് റോ​​ഡ്രി​​ഗോ ഡുട്ടെ​​ർ​​ട്ടെ​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ലോ​​ക​​ക​​പ്പ് ബാ​​സ്ക​​റ്റ്ബോ​​ൾ യോ​​ഗ്യ​​താ റൗ​​ണ്ടി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷം ഉ​​ണ്ടാ​​യ അ​​സാ​​മാ​​ന്യ ന​​ട​​പ​​ടി​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് ഫി​​ലി​​പ്പീ​​ൻ​​സ് താ​​ര​​ങ്ങ​​ളെ​​യും പ​​രി​​ശീ​​ല​​ക​​രെ​​യും ഫി​​ബ സ​​സ്പെ​​ൻ​​ഡ് ചെ​​യ്തി​​രു​​ന്നു. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ടീം ​​പ​​ങ്കെ​​ടു​​ക്കി​​ല്ലെ​​ന്ന് ജൂ​​ലൈ 27ന് ​​ഫി​​ലി​​പ്പീ​​ൻ​​സ് ബാ​​സ്ക​​റ്റ്ബോ​​ൾ അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.


അ​​ച്ച​​ട​​ക്ക​​രാ​​ഹി​​ത്യ​​ത്തി​​ന്‍റെ പേ​​രി​​ൽ പ​​ത്ത് ക​​ളി​​ക്കാ​​രെ​​യും ര​​ണ്ട് പ​​രി​​ശീ​​ല​​ക​​രെ​​യു​​മാ​​ണ് ഫി​​ബ സ​​സ്പെ​​ൻ​​ഡ് ചെ​​യ്ത​​ത്. ഫി​​ലി​​പ്പീ​​ൻ​​സ് നാ​​ഷ​​ണ​​ൽ ഫെ​​ഡ​​റേ​​ഷ​​നും പ്ര​​ഫ​​ഷ​​ണ​​ൽ ബാ​​സ്ക​​റ്റ്ബോ​​ൾ ലീ​​ഗ് അ​​ധി​​കൃ​​ത​​രും ടീ​​മി​​നെ ഇ​​റ​​ക്കാ​​മെ​​ന്ന് സ​​മ്മ​​തി​​ച്ച​​താ​​യി ഡു​​ട്ടെ​​ർ​​ട്ടെ ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.