രാ​ജ​ഗി​രി മി​നി മാ​ര​ത്തൺ: അ​മി​ത്തി​ന് ഒ​ന്നാം സ്ഥാ​നം
രാ​ജ​ഗി​രി മി​നി മാ​ര​ത്തൺ: അ​മി​ത്തി​ന് ഒ​ന്നാം സ്ഥാ​നം
Monday, August 6, 2018 8:41 PM IST
ക​​​ള​​​മ​​​ശേ​​​രി: രാ​​​ജ​​​ഗി​​​രി പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ൾ സം​​​ഘ ടി​​​പ്പി​​​ച്ച അ​​​ഖി​​​ല കേ​​​ര​​​ള മി​​​നി മാ​​​ര​​​ത്തൺ (10 കി​​ലോ​​മീ​​റ്റ​​ർ) മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ ബേ​​​സി​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ എ​​​ൻ.​​​വി. അ​​​മി​​​ത്ത് ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. ര​​​ണ്ടാം സ്ഥാ​​​നം പാ​​​ല​​​ക്കാ​​​ട് പ​​​റ​​​ളി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ലെ എ. ​​​അ​​​നി​​​ലും മൂ​​​ന്നാം സ്ഥാ​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്പോ​​​ർ​​​ട്സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ(​​സാ​​യി) സ്‌​​​കൂ​​​ളി​​​ലെ സ​​​ൽ​​​മാ​​​ൻ ഫ​​​റൂ​​​ഖും ക​​​ര​​​സ്ഥ​​​മാ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​യി 170 ൽ ​​​പ​​​രം ആ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

റി​​​യ​​​ർ അ​​​ഡ്മി​​​റ​​​ൽ ആ​​​ർ.​​ജെ. ​ന​​ഡ്ക​​​ർ​​​ണി മാ​​​ര​​​ത്തൺ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.​​​ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് സ​​​ഫി​​റു​​​ള്ള സ​​​മാ​​​ധാ​​​ന പ്ര​​​തി​​​ജ്ഞ​​​യും കൊ​​​ച്ചി​​​ൻ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​മോ​​​നി ഏ​​​ബ്ര​​​ഹാം കു​​​ര്യാ​​​ക്കോ​​​സ് ല​​​ഹ​​​രി വി​​​രു​​​ദ്ധ പ്ര​​​തി​​​ജ്ഞ​​​യും ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു.


എ​​​സ് എ​​​ച്ച് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ മാ​​​നേ​​​ജ​​​ർ ഫാ. ​​​ജോ​​​സ് കു​​​രി​​​യേ​​​ട​​​ത് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ൽ രാ​​​ജ​​​ഗി​​​രി പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​വ​​​ർ​​​ഗീ​​​സ് കാ​​​ച്ച​​​പ്പി​​​ള്ളി, പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് സാം ​​​തോ​​​മ​​​സ് ,രാ​​​ജ​​​ഗി​​​രി ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​മാ​​​ർ​​​ട്ടി​​​ൻ മു​​​ണ്ടാ​​​ട​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

കു​​​ട്ടി​​​ക​​​ളും ര​​​ക്ഷി​​​താ​​​ക്ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും പ​​​ങ്കെ​​​ടു​​​ത്ത ഒ​​രു കി​​ലോ​​മീ​​റ്റ​​ർ ‘ഫ​​​ൺ റ​​​ൺ’ഫു​​​ട്ബോ​​​ൾ താ​​​രം ഐ.​​​എം. വി​​​ജ​​​യ​​​ൻ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​ഷ​​​ണ​​​ർ എം.​​​പി. ദി​​​നേ​​​ശ് സ​​​മ്മാ​​​ന​​​ദാ​​​നം ന​​​ട​​​ത്തി. സ്‌​​​കൂ​​​ളി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഹി​​​രോ​​​ഷി​​​മ ദി​​​നം പ്ര​​​മാ​​​ണി​​​ച്ചാ​​​ണ് മാ​​​ര​​​ത്തോ​​​ൺ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.