ബോ​ണ്‍മൗ​ത്ത് ക്ല​ബ് റി​ക്കാ​ര്‍ഡ് തു​ക​യ്ക്ക് ലെ​ര്‍മ​യെ സ്വ​ന്ത​മാ​ക്കി
ബോ​ണ്‍മൗ​ത്ത് ക്ല​ബ് റി​ക്കാ​ര്‍ഡ് തു​ക​യ്ക്ക് ലെ​ര്‍മ​യെ സ്വ​ന്ത​മാ​ക്കി
Thursday, August 9, 2018 12:13 AM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ് ബോ​ണ്‍മൗ​ത്ത് കൊ​ളം​ബി​യ​ന്‍ മ​ധ്യ​നി​ര​താ​രം ജെ​ഫേ​ഴ്‌​സ​ണ്‍ ലെ​ര്‍മ​യെ സ്പാ​നി​ഷ് ക്ല​ബ് ലെ​വ​ന്‍റെ​യി​ല്‍നി​ന്ന് സ്വ​ന്ത​മാ​ക്കി. ബോ​ണ്‍മൗ​ത്തി​ന്‍റെ ചരിത്രത്തിലെ തന്നെ റി​ക്കാ​ര്‍ഡ് തു​ക​യ്ക്കാ​ണ് ലെ​ര്‍മ​യെ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​രു​പ​ത്തി​മൂ​ന്നുകാ​ര​നാ​യ താ​രം 2.5 കോ​ടി പൗ​ണ്ടി​ല്‍ അ​ഞ്ചു വ​ര്‍ഷ​ത്തെ ക​രാ​റി​ലാ​ണ് ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സീ​സ​ണി​ല്‍ ത​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​നാ​യി കാ​ത്തി​രു​ന്ന ക​ളി​ക്കാ​രി​ല്‍ ഒ​രാ​ളാ​ണ് ലെ​ര്‍മ​യെ​ന്ന് ബോ​ണ്‍മൗ​ത്ത് പ​രി​ശീ​ല​ക​ന്‍ എ​ഡി ഹോ​വ് പ​റ​ഞ്ഞു.


ക​ഴി​വു​ള്ള​തും മി​ക​ച്ച അ​ത്‌​ല​റ്റു​മാ​യ ഈ ​താ​രം ത​ങ്ങ​ളു​ടെ മ​ധ്യ​നി​ര​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം​കൊ​ണ്ടു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലോ​ക​ക​പ്പി​ല്‍ കൊ​ളം​ബി​യ​യു​ടെ നാ​ലു മ​ത്സ​ര​ങ്ങ​ളി​ലും ലെ​ര്‍മ ക​ളി​ച്ചി​രു​ന്നു. ലെ​വന്‍റെ​യ്‌​ക്കൊ​പ്പം മൂ​ന്നു സീ​സ​ണി​ല്‍ 93 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നു​മാ​യി മൂ​ന്നു ഗോ​ള്‍ നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.