പ്രീ ​സീ​സ​ണ്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ റ​യ​ലി​നും ലി​വ​ര്‍പൂ​ളി​നും ജ​യം
Thursday, August 9, 2018 12:13 AM IST
ലോ​സ് ആ​ഞ്ച​ല​സ്/​ല​ണ്ട​ന്‍: പ്രീ ​സീ​സ​ണ്‍ ഫു​ട്‌​ബോ​ളിന്‍റെ അ​വ​സാ​ന മ​ത്സ​ര​ങ്ങ​ളി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​നും ലി​വ​ര്‍പൂ​ളി​നും ചെൽസിക്കും ജ​യം.

യു​എ​സ് പ​ര്യ​ട​ന​ത്തി​ലാ​യി​രു​ന്ന റ​യ​ല്‍ മാ​ഡ്രി​ഡ് അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ എ​എ​സ് റോ​മ​യെ 2-1ന് ​തോ​ല്‍പ്പി​ച്ചു. മാ​ര്‍കോ അ​സെ​ന്‍സി​യോ (2-ാം മി​നി​റ്റ്), ഗാ​ര​ത് ബെ​യ്‌ൽ (15-ാം മി​നി​റ്റ്) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. കെ​വി​ന്‍ സ്ട്രൂ​ട്മാ​ന്‍ (83-ാം മി​നി​റ്റ്) ആണ് റോ​മ​യു​ടെ ഗോ​ള്‍ നേ​ടി​യ​ത്. പ്രീ ​സീ​സ​ണ്‍ മ​ത്സ​ര​ങ്ങി​ല്‍ ബെ​യ്‌​ലും അ​സെ​ന്‍സി​യോ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്. ഈ ​സീ​സ​ണി​ല്‍ ബെ​യ്‌​ലി​ല്‍നി​ന്ന് മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് റ​യ​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2013ല്‍ ​റ​യ​ലി​ലെ​ത്തി​യ ബെ​യ്‌​ലി​ന് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ​യു​ടെ നി​ഴ​ലി​ലാ​കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. ഈ ​സീ​സ​ണി​ല്‍ റൊ​ണാ​ള്‍ഡോ യു​വ​ന്‍റ​സി​ല്‍ ചേ​ര്‍ന്നു.

സ്വ​ന്തം ആ​ന്‍ഫീ​ല്‍ഡി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ലി​വ​ര്‍പൂ​ള്‍ 3-1ന് ​ടോ​റി​നോ​യെ തോ​ല്‍പ്പി​ച്ചു. ലി​വ​ര്‍പൂ​ളി​നു​വേ​ണ്ടി പ്ര​ധാ​ന ക​ളി​ക്കാ​രെ​ല്ലാം ഇ​റ​ങ്ങി​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ല്‍ റോ​ബ​ര്‍ട്ട് ഫി​ര്‍മി​നോ ലി​വ​ര്‍പൂ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചു. ര​ണ്ടാം ഗോ​ള്‍ ജോ​ര്‍ജി​നി​യോ വി​യ​നാ​ല്‍ഡം നേ​ടി. റോ​മ​യ്ക്കു​വേ​ണ്ടി ആ​ന്ദെ ബെ​ലോ​ട്ടി ഒ​രു ഗോ​ള്‍ മ​ട​ക്കി. ര​ണ്ടാം പ​കു​തി​യി​ല്‍ ഡാ​നി​യ​ല്‍ സ്റ്റു​റി​ഡ്ജി​ന്‍റെ ഗോ​ളി​ല്‍ ലി​വ​ര്‍പൂ​ള്‍ ജ​യം ഉ​റ​പ്പി​ച്ചു. ഫി​ര്‍മി​നോ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്. ആ​ദ്യ പ​കു​തി​യി​ല്‍ ലി​വ​ര്‍പൂ​ള്‍ നേ​ടി​യ ര​ണ്ടു ഗോ​ളി​ലും ബ്ര​സീ​ല്‍ താ​ര​ത്തി​ന്‍റെ ക​യ്യൊ​പ്പു​ണ്ടാ​യി​രു​ന്നു. ആ​ദ്യ ഗോ​ള്‍ നേ​ടു​ക​യും ര​ണ്ടാ​മ​ത്തെ ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്തു.

ഞാ​യ​റാ​ഴ്ച ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ വെ​സ്റ്റ് ഹാ​മി​നെ​തി​രേ​യാ​ണ് ലി​വ​ര്‍പൂ​ളി​ന്‍റെ ആ​ദ്യ മ​ത്സ​രം.

മ​റ്റൊ​രു സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ല്‍ ചെ​ല്‍സി പെ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ ലി​യോ​ണി​നെ 5-4ന് ​തോ​ല്‍പ്പി​ച്ചു. മു​ഴു​വ​ന്‍ സ​മ​യ​വും ഗോ​ള്‍ര​ഹി​ത സ​മ​നി​ല പാ​ലി​ച്ച​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. ലോ​ക​ക​പ്പി​നു​ശേ​ഷം ഏ​ഡ​ന്‍ അ​സാ​ര്‍ ചെ​ല്‍സി​ക്കൊ​പ്പ​മി​റ​ങ്ങി ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യോ​ടു തോ​റ്റ ക​മ്യൂ​ണി​റ്റി ഷീ​ല്‍ഡ് മ​ത്സ​ര​ത്തി​ല്‍ അ​സാ​ര്‍ ക​ളി​ച്ചി​രു​ന്നി​ല്ല. ഷൂ​ട്ടൗ​ട്ടി​ലെ നി​ര്‍ണാ​യ ഗോ​ള്‍ അ​സാ​റി​ല്‍നി​ന്നാ​യി​രു​ന്നു.

ഹ​ഡേ​ഴ്‌​സ്ഫീ​ല്‍ഡി​നെ​തി​രേ​യാ​ണ് ചെ​ല്‍സി​യു​ടെ ആ​ദ്യ പ്രീ​മി​യ​ര്‍ ലീ​ഗ് മ​ത്സ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.