വ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് അ​ണ്ട​ര്‍ 20 ഫുട്ബോൾ ടീം
Thursday, August 9, 2018 12:13 AM IST
മും​ബൈ: അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ​യു​ള്ള 2-1ന്‍റെ ​വി​ജ​യ​ത്തി​നു പി​ന്നാ​ലെ ഇ​ന്ത്യ​യു​ടെ അ​ണ്ട​ര്‍ 20 ഫു​ട്‌​ബോ​ള്‍ ടീ​മി​നെ കാ​ത്ത് വ​ന്‍ മ​ത്സ​ര​ങ്ങ​ള്‍ വ​രു​ന്നു. ഇ​ന്ത്യ​ന്‍ ടീം ​ക്രൊ​യേ​ഷ്യ​യി​ല്‍ ന​ട​ക്കു​ന്ന ച​തു​ര്‍രാ​ഷ് ട്ര ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഓ​ള്‍ ഇ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ആ​തി​ഥേ​യ​രാ​യ ക്രൊ​യേ​ഷ്യ​യെ കൂ​ടാ​തെ ഫ്രാ​ന്‍സും സ്ലൊ​വേ​നി​യ​യും ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കും. സെ​പ്റ്റം​ബ​ര്‍ 4 മു​ത​ല്‍ 9 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍.

ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ​രീ​ക്ഷ​ണ​ശാ​ല​യാ​കും ഈ ​ടൂ​ര്‍ണ​മെ​ന്‍റ്. ഫ്രാ​ന്‍സി​ന്‍റെ​യും ക്രൊ​യേ​ഷ്യ​യു​ടെ​യും സീ​നി​യ​ര്‍ ടീ​മു​ക​ള്‍ ഫി​ഫ ലോ​ക​ക​പ്പ് ഫൈ​നി​ല്‍ ഏ​റ്റു​മു​ട്ടി​യ​വ​രാ​ണ്.

സ്ലൊ​വേ​നി​യു​ടെ സീ​നി​യ​ര്‍ ടീം 56-ാം ​റാ​ങ്കി​ലു​മാ​ണ്. മി​ക​ച്ച ഒ​രു​കൂ​ട്ടം യു​വ​നി​ര​യു​മാ​യാ​ണ് ഫ്രാ​ന്‍സ് ലോ​ക​ക​പ്പി​ലെ​ത്തി കി​രീ​ടം നേ​ടി​യ​ത്. ആ ​ടീ​മി​ലു​ണ്ടാ​യി​രു​ന്ന കൗ​മാ​ര​താ​രം കൈ​ലി​യ​ന്‍ എം​ബാ​പ്പെ ടൂ​ര്‍ണ​മെ​ന്‍റി​ലെ​ത​ന്നെ മി​ക​ച്ച യു​വ​താ​ര​ത്തി​നു​ള്ള അ​വാ​ര്‍ഡും നേ​ടി.


എം​ബാ​പ്പെ ച​തു​ര്‍രാ​ഷ് ട്ര ​ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കി​ല്ല. മി​ക​ച്ച കൗ​മാ​ര​താ​ര​ങ്ങ​ള്‍ക്ക് ഒ​ട്ടും കു​റ​വി​ല്ലാ​ത്ത​വ​രാ​ണ് ഫ്രാ​ന്‍സ്. ഇ​വ​ര്‍ക്കെ​തി​രേ​യു​ള്ള മ​ത്സ​രം ഇ​ന്ത്യ​യു​ടെ യു​വ ടീ​മി​ന്‍റെ പ​രി​ച​യ​സ​മ്പ​ത്ത് കൂ​ട്ടും.

ഫു​ട്‌​ബോ​ളി​ലെ പാ​ര​മ്പ​ര്യ​ശ​ക്തി​ക​ളാ​യ അ​ര്‍ജ​ന്‍റീ​ന​യ്‌​ക്കെ​തി​രേ സ്‌​പെ​യി​നി​ലെ വ​ല​ന്‍സി​യ​യി​ല്‍ ന​ട​ന്ന കോ​ട്ടി​ഫ് ക​പ്പി​ല്‍ ജ​യി​ച്ച​തോ​ടെ ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ആ​ത്മ​വി​ശ്വാ​സം ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.