വി​യ​റ്റ്‌​നാം ഓ​പ്പ​ണ്‍: മൂ​ന്ന് ഇ​ന്ത്യ​ക്കാ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍
Friday, August 10, 2018 12:48 AM IST
ഹോ ​ചി​മ​ന്‍ സി​റ്റി: വി​യ​റ്റ്‌​നാം ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ മൂ​ന്നു ഇ​ന്ത്യ​ക്കാ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍. അ​ജ​യ് ജ​യ​റാം, ഋ​തു​പ​ര്‍ണ ദാ​സ്, മി​ഥു​ന്‍ മ​ഞ്ജു​നാ​ഥ് എ​ന്നി​വ​രാ​ണ് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്.

ലോ​ക റാ​ങ്കിം​ഗി​ല്‍ 13-ാം സ്ഥാ​ന​ത്തു​ള്ള ജ​യ​റാം ബ്ര​സീ​ലി​ന്‍റെ യ​ഗോ​ര്‍ കൊ​യ്‌​ലോ​യെ 22-20, 21-14ന് ​തോ​ല്‍പ്പി​ച്ചു. മ​ഞ്ജു​നാ​ഥ് 18-21, 21-13, 21-19ന് ​താ​യ്‌​ല​ന്‍ഡി​ന്‍റെ അ​ബ്ദു​ള്‍റാ​ച്ച് നാം​കു​ലി​നെ തോ​ല്‍പ്പി​ച്ചു. വ​നി​താ സിം​ഗി​ള്‍സി​ല്‍ ഋ​തു​പ​ര്‍ണ ചൈ​നീ​സ് താ​യ്‌​പേ​യു​ടെ സം​ഗ് ഷോ ​യു​നെ 21-8, 21-14ന് ​ത​ക​ര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...