ഹാ​​ലെ​​പ്പ് ഒ​​ന്നാ​​മ​​ത്; ഒ​​സാ​​ക്ക ഏ​​ഴി​​ൽ
ഹാ​​ലെ​​പ്പ് ഒ​​ന്നാ​​മ​​ത്; ഒ​​സാ​​ക്ക ഏ​​ഴി​​ൽ
Tuesday, September 11, 2018 12:44 AM IST
ല​​ണ്ട​​ൻ: വ​​നി​​താ ടെ​​ന്നീ​​സ് സിം​​ഗി​​ൾ​​സ് റാ​​ങ്കിം​​ഗി​​ൽ റൊ​​മാ​​നി​​യ​​യു​​ടെ സി​​മോ​​ണ ഹാ​​ലെ​​പ്പ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. യു​​എ​​സ് ഓ​​പ്പ​​ണി​​ൽ ആ​​ദ്യ റൗ​​ണ്ടി​​ൽ​​ത്ത​​ന്നെ ഹാ​​ലെ​​പ്പ് പു​​റ​​ത്താ​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, യു​​എ​​സ് ഓ​​പ്പ​​ണ്‍ നേ​​ടി​​യ ന​​വോ​​മി ഒ​​സാ​​ക്ക 12 സ്ഥാ​​ന​​ങ്ങ​​ൾ മു​​ന്നേ​​റി ഏ​​ഴാം റാ​​ങ്കി​​ലെ​​ത്തി.

ഡെ​ന്മാ​ർ​​ക്കി​​ന്‍റെ ക​​രോ​​ളി​​ൻ വോ​​സ്നി​​യാ​​കി, ജ​​ർ​​മ​​നി​​യു​​ടെ ആം​​ഗ​​ലി​​ക് കെ​​ർ​​ബ​​ർ എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടും മൂ​​ന്നും റാ​​ങ്കി​​ൽ. യു​​എ​​സ് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ലെ​​ത്തി​​യ സെ​​റീ​​ന വി​​ല്യം​​സ് 16-ാം റാ​​ങ്കി​​ലാ​​ണ്.

പു​​രു​​ഷ സിം​​ഗി​​ൾ​​സ് റാ​​ങ്കി​​ൽ സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ എ​​ന്നി​​വ​​ർ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ളി​​ൽ തു​​ട​​ർ​​ന്ന​​പ്പോ​​ൾ യു​​എ​​സ് ഓ​​പ്പ​​ണ്‍ ജേ​​താ​​വാ​​യ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. ഡെ​​ൽ​​പോ​​ട്രൊ, സ്വെ​​രേ​​വ് എ​​ന്നി​​വ​​ർ ഓ​​രോ സ്ഥാ​​നം പി​​ന്നോ​​ട്ടി​​റ​​ങ്ങി നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ത്താ​​ണി​​പ്പോ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.