സെ​​റീ​​ന​​യെ പി​​ന്തു​​ണ​​ച്ച് ഡ​​ബ്ല്യു​​ടി​​എ
സെ​​റീ​​ന​​യെ പി​​ന്തു​​ണ​​ച്ച് ഡ​​ബ്ല്യു​​ടി​​എ
Tuesday, September 11, 2018 12:44 AM IST
ന്യൂ​​യോ​​ർ​​ക്ക്: യു​​എ​​സ് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ട്ട അ​​മേ​​രി​​ക്ക​​യു​​ടെ സെ​​റീ​​ന വി​​ല്യം​​സ് ഉ​​യ​​ർ​​ത്തി​​വി​​ട്ട വി​​വാ​​ദ​​ത്തെ പി​​ന്തു​​ണ​​ച്ച് ഡ​​ബ്ല്യു​​ടി​​എ (വി​​മ​​ൻ​​സ് ടെ​​ന്നീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ) ചീ​​ഫ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് സ്റ്റീ​​വ് സൈമ​​ണ്‍. മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ശീ​​ല​​ക​​ൻ പാ​​ട്രി​​ക് മൊ​​ർ​​ട്ടോ​​ഗ്ലോ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ന​​ല്കി​​യെ​​ന്നു​​കാ​​ണി​​ച്ച് അ​​ന്പ​​യ​​ർ മു​​ന്ന​​റി​​യി​​പ്പ് ന​​ല്കി​​യ​​തോ​​ടെ​​യാ​​യി​​രു​​ന്നു പ്ര​​ശ്നം ഉ​​ട​​ലെ​​ടു​​ത്ത​​ത്. പു​​രു​​ഷ-​​വ​​നി​​താ താ​​ര​​ങ്ങ​​ൾ​​ക്ക് ന​​ല്കു​​ന്ന പ​​രി​​ഗ​​ണ​​ന​​യി​​ൽ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ൾ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന് ഡ​​ബ്ല്യു​​ടി​​എ വ്യ​​ക്ത​​മാ​​ക്കി.


സെ​റീ​ന​യ്ക്ക് യു​എ​സ് ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ പി​ഴ​ശി​ക്ഷ വി​ധി​ച്ചു. യു​എ​സ് ഓ​പ്പ​ൺ നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പേ​രി​ൽ 12 ല​ക്ഷം രൂ​പ​യാ​ണ് സെ​റീ​ന പി​ഴ​യൊ​ടു​ക്കേ​ണ്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.