ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​നെ മ​​റി​​ച്ച് പ്ര​​ണോ​​യ്
ഏ​​ഷ്യ​​ൻ ചാ​​ന്പ്യ​​നെ മ​​റി​​ച്ച് പ്ര​​ണോ​​യ്
Wednesday, September 12, 2018 1:03 AM IST
ടോ​​ക്കി​​യോ: ജ​​പ്പാ​​ൻ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണി​​ൽ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു, കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ് എ​​ന്നി​​വ​​ർ ര​​ണ്ടാം റൗ​​ണ്ടി​​ൽ ക​​ട​​ന്നു. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഏ​​ഷ്യ​​ൻ ഗെ​​യിം​​സ് സ്വ​​ർ​​ണ ജേ​​താ​​വാ​​യ ജോ​​നാ​​ഥ​​ൻ ക്രി​​സ്റ്റി​​യെ അ​​ട്ടി​​മ​​റി​​ച്ചാ​​ണ് മ​​ല​​യാ​​ളി താ​​ര​​മാ​​യ പ്ര​​ണോ​​യ് ര​​ണ്ടാം റൗ​​ണ്ടി​​ലേ​​ക്ക് മു​​ന്നേ​​റി​​യ​​ത്. ഇ​​ന്തോ​​നേ​​ഷ്യ​​ൻ താ​​ര​​ത്തെ 21-18, 21-17നാ​​യി​​രു​​ന്നു പ്ര​​ണോ​​യ് കീ​​ഴ​​ട​​ക്കി​​യ​​ത്. ഇ​​ന്തോ​​നേ​​ഷ്യ​​യു​​ടെ ആ​​ന്‍റ​​ണി സി​​നി​​സു​​ക ഗി​​ൻ​​ടിം​​ഗ് ആ​​ണ് ര​​ണ്ടാം റൗ​​ണ്ടി​​ൽ മ​​ല​​യാ​​ളി താ​​ര​​ത്തി​​ന്‍റെ എ​​തി​​രാ​​ളി.

ഏ​​ഴാം സീ​​ഡാ​​യ ശ്രീ​​കാ​​ന്ത് ചൈ​​ന​​യു​​ടെ യു​​സി​​യാം​​ഗ് ഗു​​വാ​​ങി​​നെ​​യാ​​ണ് ആ​​ദ്യ റൗ​​ണ്ടി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 21-13, 21-15. അ​​തേ​​സ​​മ​​യം, ഇ​​ന്ത്യ​​യു​​ടെ സ​​മീ​​ർ വ​​ർ​​മ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ മൂ​​ന്നാം സീ​​ഡു​​കാ​​രി​​യാ​​യ പി.​​വി. സി​​ന്ധു ജാ​​പ്പ​​നീ​​സ് എ​​തി​​രാ​​ളി​​യാ​​യ ത​​കാ​​ഹാ​​ഷി സാ​​യ​​ക​​യെ മൂ​​ന്ന് ഗെ​​യിം നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് കീ​​ഴ​​ട​​ക്കി​​യ​​ത്. 21-17, 7-21, 21-13നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം. ഇ​​ന്ത്യ​​യു​​ടെ വൈ​​ഷ്ണ​​വി റെ​​ഡ്ഡി​​യെ കീ​​ഴ​​ട​​ക്കി​​യ ചൈ​​ന​​യു​​ടെ ഫാ​​ൻ​​ജി ഗാ​​വൊ​​യാ​​ണ് ര​​ണ്ടാം റൗ​​ണ്ടി​​ൽ സി​​ന്ധു​​വി​​ന്‍റെ എ​​തി​​രാ​​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.