ക്രിക്കറ്റ്: നാ​​ല് ക​​ളി​​ക്കാ​​രു​​ടെ സ​​സ്പെ​​ൻ​​ഷ​​ൻ റ​​ദ്ദാ​​ക്കി
ക്രിക്കറ്റ്: നാ​​ല് ക​​ളി​​ക്കാ​​രു​​ടെ സ​​സ്പെ​​ൻ​​ഷ​​ൻ റ​​ദ്ദാ​​ക്കി
Wednesday, September 12, 2018 1:03 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: അ​​ച്ച​​ട​​ക്ക ലം​​ഘ​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ നാ​ല് ക​​ളി​​ക്കാ​​രെ സ​​സ്പെ​​ൻ​​ഡ് ചെയ്ത നടപടി കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ പിൻവലിച്ചു. രോ​​ഹ​​ൻ പ്രേം, ​​കെ.​എം. ആ​​സി​​ഫ്, സ​​ന്ദീ​​പ് വാ​​ര്യ​​ർ, മു​​ഹ​​മ്മ​​ദ് അ​​സ​​റു​​ദ്ദീ​​ൻ എ​​ന്നീ ക​​ളി​​ക്കാ​​ർ​​ക്കെ​​തി​​രേ എ​​ടു​​ത്ത ന​​ട​​പ​​ടി​​യാ​​ണ് കേ​​ര​​ള ക്രി​​ക്ക്റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ റ​​ദ്ദാ​​ക്കി​​യ​​ത്. എ​​ന്നാ​​ൽ, മൂ​ന്ന് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ മാ​​ച്ച് ഫീ​​സ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് അ​​ട​​യ്ക്ക​​ണ​​മെ​​ന്ന തീ​​രു​​മാ​​ന​​ത്തി​​ൽ മാ​​റ്റ​​മി​​ല്ല.

സ​​സ്പെ​​ൻ​​ഷ​​ൻ നേ​​രി​​ട്ട നാ​​ല് ക​​ളി​​ക്കാ​​രും കെ​​സി​​എ​​ക്ക് അ​​പ്പീ​​ൽ ന​​ൽ​​കി​​യി​​രു​​ന്നു. തു​​ട​​ർ​​ന്നാ​​ണ് കെ​​സി​​എ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ യോ​​ഗം സ​​സ്പെ​​ൻ​​ഷ​​ൻ പി​​ൻ​​വ​​ലി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത്.​ അ​​പ്പീ​​ൽ പ​​രി​​ശോ​​ധി​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ത് പ​​രി​​ഗ​​ണി​​ക്കാ​​ൻ ത​​ക്ക​​താ​​യ കാ​​ര​​ണ​​ങ്ങ​​ളു​​ണ്ടെ​​ന്ന് ബോ​​ധ്യ​​പ്പെ​​ട്ട​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് നാ​​ല് ക​​ളി​​ക്കാ​​രു​​ടെ​​യും സ​​സ്പെ​​ൻ​​ഷ​​ൻ പി​​ൻ​​വ​​ലി​​ക്കു​​ന്ന​​തെ​​ന്ന് കെ​​സി​​എ സെ​​ക്ര​​ട്ട​​റി ശ്രീ​​ജി​​ത്ത് വി. ​​നാ​​യ​​ർ അ​​റി​​യി​​ച്ചു. അ​​തേ​​സ​​മ​​യം, റൈ​​ഫി വി​​ൻ​​സെ​​ന്‍റ് ഗോ​​മ​​സി​​നെ​​തി​രാ​യ ന​​ട​​പ​​ടി തു​​ട​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.