ദ്രാ​​വി​​ഡി​​നെ മ​​റി​​ക​​ട​​ന്ന് രാ​​ഹു​​ൽ!
ദ്രാ​​വി​​ഡി​​നെ മ​​റി​​ക​​ട​​ന്ന് രാ​​ഹു​​ൽ!
Wednesday, September 12, 2018 1:03 AM IST
ഒ​​രു ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ടു​​ത്ത റി​​ക്കാ​​ർ​​ഡി​​ൽ മു​​ൻ താ​​രം രാ​​ഹു​​ൽ ദ്രാ​​വി​​ഡി​​നെ മ​​റി​​ക​​ട​​ന്ന് കെ.​​എ​​ൽ. രാ​​ഹു​​ൽ. ഇം​​ഗ്ല​ണ്ടി​​നെ​​തി​​രാ​​യ അ​​ഞ്ചാം ടെ​​സ്റ്റി​​ൽ ബെ​​ൻ സ്റ്റോ​​ക്സി​​ന്‍റെ ക്യാ​​ച്ച് എ​​ടു​​ത്താ​​ണ് ദ്രാ​​വി​​ഡി​​നെ, രാ​​ഹു​​ൽ മ​​റി​​ക​​ട​​ന്ന​​ത്.

പ​​ര​​ന്പ​​ര​​യി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ലി​​ന്‍റെ 14-ാമ​​ത് ക്യാ​​ച്ച് ആ​​യി​​രു​​ന്നു അ​​ത്. 2004-05ൽ ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ രാ​​ഹു​​ൽ ദ്രാ​​വി​​ഡ് 13 ക്യാ​​ച്ച് എ​​ടു​​ത്ത​​താ​​യി​​രു​​ന്നു ഒ​​രു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള മി​​ക​​ച്ച നേ​​ട്ടം. ഇം​​ഗ്ല​ണ്ടി​​നെ​​തി​​രേ 1972-73ൽ 12 ​​ക്യാ​​ച്ച് എ​​ടു​​ത്ത ഏ​​ക്നാ​​ഥ് സോ​​ൾ​​ക്ക​​റാ​​ണ് ദ്രാ​​വി​​ഡി​​നു പി​​ന്നി​​ലു​​ള്ള​​ത്. ഇം​​ഗ്ല​ണ്ടി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ടു​​ത്ത ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ് സോൾക്കർ.


ഒ​​രു പ​​ര​​ന്പ​​ര​​യി​​ൽ ഏ​​റ്റ​​വും അ​​ധി​​കം ക്യാ​​ച്ച് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ജാ​​ക്ക് ഗ്രി​​ഗ​​റി​​യു​​ടെ പേ​​രി​​ലാ​​ണ്, 15 ക്യാ​​ച്ച്. 1920-21ലെ ​​ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ലാ​​യി​​രു​​ന്നു ഓ​​സീ​​സ് താ​​ര​​ത്തി​​ന്‍റെ ഈ ​​നേ​​ട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.