ജപ്പാൻ ഓപ്പൺ: സി​ന്ധു, ശ്രീ​കാ​ന്ത്, പ്ര​ണോ​യ് ര​ണ്ടാം റൗ​ണ്ടി​ല്‍
ജപ്പാൻ ഓപ്പൺ: സി​ന്ധു, ശ്രീ​കാ​ന്ത്, പ്ര​ണോ​യ് ര​ണ്ടാം റൗ​ണ്ടി​ല്‍
Thursday, September 13, 2018 12:26 AM IST
ടോ​ക്കി​യോ: ജ​പ്പാ​ന്‍ ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു, കി​ഡം​ബി ശ്രീ​കാ​ന്ത്, എ​ച്ച്.​എ​സ്. പ്ര​ണോ​യ് എ​ന്നി​വ​ര്‍ ര​ണ്ടാം റൗ​ണ്ടി​ല്‍. ശ്രീ​കാ​ന്തും പ്ര​ണോ​യും അ​നാ​യാ​സ ജ​യ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ സി​ന്ധു​വി​ന് വി​ജ​യം നേ​ടാ​ന്‍ ശ​ക്ത​മാ​യി പൊ​രു​തേ​ണ്ടി​വ​ന്നു. 53 മി​നി​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ അ​ട്ടി​മ​റി ഭീ​ഷ​ണി​യി​ല്‍നി​ന്നു സി​ന്ധു ക​ഷ്ടി​ച്ചു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ താ​രം 21-17, 7-21, 21-13നാ​ണ് ജ​പ്പാ​ന്‍റെ സ​യാ​കാ ത​കാ​ഹാ​ഷി​യെ തോ​ല്പി​ച്ച​ത്.

പു​രു​ഷ സിം​ഗി​ള്‍സി​ല്‍ പ്ര​ണോ​യ് നി​ല​വി​ലെ ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍ണ മെ​ഡ​ല്‍ ജേ​താ​വ് ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​നാ​ഥ​ന്‍ ക്രി​സ്റ്റി​യെ 21-18, 21-17ന് ​ത​ക​ര്‍ത്തു. ശ്രീ​കാ​ന്ത് ചൈ​ന​യു​ടെ യു​സി​യാം​ഗ് ഹു​വാ​ങി​നെ 21-13, 21-15ന് ​തോ​ല്‍പ്പി​ച്ചു. എ​ന്നാ​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ത്തി​യ സ​മീ​ര്‍ വ​ര്‍മ പു​റ​ത്താ​യി.


പു​രു​ഷ ഡ​ബി​ള്‍സി​ല്‍ മ​നു അ​ത്രി-​ബി. സു​മി​ത് റെ​ഡ്ഡി സഖ്യം ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ മ​ലേ​ഷ്യ​യു​ടെ ഗോ ​വി ഷെം-​ടാ​ന്‍ വീ ​കി​യോം​ഗ് സ​ഖ്യ​ത്തെ 15-21, 23-21, 21-19ന് ​ത​ക​ര്‍ത്തു.

മി​ക്‌​സ​ഡ് ഡ​ബി​ള്‍സി​ല്‍ സാ​ത്വി​ക്‌​സാ​യ് രാ​ജ് ര​ങ്ക​റെ​ഡ്ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യം ചൈ​ന​യു​ടെ യി​ല്‍യു വാം​ഗ്-​ഡോം​ഗ്പി​ങ് ഹു​വാം​ഗ് സ​ഖ്യ​ത്തോ​ട് 21-13, 21-17നും ​പ്ര​ണ​വ് ജെ​റി ചോ​പ്ര- സി​കി റെ​ഡ്ഡി സ​ഖ്യവും ​തോ​റ്റു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.