ഇ​ന്ത്യ ഒ​ന്നാ​മ​ത്; ഇം​ഗ്ല​ണ്ട് നാ​ലാം സ്ഥാ​ന​ത്ത്
ഇ​ന്ത്യ ഒ​ന്നാ​മ​ത്;  ഇം​ഗ്ല​ണ്ട് നാ​ലാം സ്ഥാ​ന​ത്ത്
Thursday, September 13, 2018 12:26 AM IST
ദു​ബാ​യ്: ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​മ്പ​ര 4-1ന് ​ന​ഷ്ട​മാ​യെ​ങ്കി​ലും ഐ​സി​സി റാ​ങ്കിം​ഗി​ല്‍ ഇ​ന്ത്യ ത​ന്നെ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. പ​ര​മ്പ​ര ജ​യി​ച്ച ഇം​ഗ്ല​ണ്ട് നാ​ലാം സ്ഥാ​ന​ത്തെ​ത്തി. പ​ര​മ്പ​ര​യ്ക്കു മു​മ്പ് ഇ​ന്ത്യ​ക്ക് 125 പോ​യി​ന്‍റാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്നത്. എ​ന്നാ​ല്‍ പ​ര​മ്പ​ര പൂ​ര്‍ത്തി​യാ​യ​പ്പോ​ള്‍ അ​ത് 115 പോ​യി​ന്‍റാ​യി കു​റ​ഞ്ഞു.

പ​ര​മ്പ​ര​യ്ക്കു മു​മ്പ് 97 പോ​യി​ന്‍റു​മാ​യി ഇം​ഗ്ല​ണ്ട് അ​ഞ്ചാം സ്ഥാ​ന​ത്താ​യി​രു​ന്നു. പ​ക്ഷേ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ഇ​ന്ത്യ​യെ പ​ര​മ്പ​ര​യി​ല്‍ കീ​ഴ​ട​ക്കി​യ​തോ​ടെ എ​ട്ട് പോ​യി​ന്‍റ് കൂ​ടു​ത​ല്‍ ല​ഭി​ച്ച ഇം​ഗ്ല​ണ്ട് 105 പോ​യി​ന്‍റി​ലെ​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും ഓ​സ്‌​ട്രേ​ലി​യ​യ്ക്കും 106 പോ​യി​ന്‍റ് വീ​ത​മാ​ണ്. ദ​ശാം​ശ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍ക്കു​ന്ന​ത്. 102 പോ​യി​ന്‍റു​ള്ള ന്യൂ​സി​ല​ന്‍ഡാ​ണ് അ​ഞ്ചാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.