ബ്ര​സീ​ലി​നു ജ​യം; അ​ര്‍ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല
Thursday, September 13, 2018 12:26 AM IST
മേ​രി​ല​ന്‍ഡ്: അ​ന്താ​രാ​ഷ്‌ട്ര ​സൗ​ഹൃ​ദ ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ളി​ല്‍ ബ്ര​സീ​ല്‍, ഇം​ഗ്ല​ണ്ട്, യു​എ​സ്എ ടീ​മു​ക​ള്‍ ജ​യി​ച്ച​പ്പോ​ള്‍ അ​ര്‍ജ​ന്‍റീ​ന​യ്ക്കു സ​മ​നി​ല.

ബ്ര​സീ​ല്‍ ടീ​മി​ന്‍റെ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ആ​ദ്യ​മാ​യി ഇ​ടം​പി​ടി​ച്ച റി​ച്ചാ​ര്‍ലി​സ​ണി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ 5-0ന് ​എ​ല്‍ സാ​ല്‍വ​ദോ​റി​നെ തോ​ല്‍പ്പി​ച്ചു. പ​ല മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ബ്ര​സീ​ല്‍ ഇ​റ​ങ്ങി​യ​ത്. പ​രി​ശീ​ല​ക​ന്‍ ടി​റ്റെ ഗോ​ള്‍ കീ​പ്പ​ര്‍ നെ​റ്റോ​യ്ക്കും ഫു​ള്‍ബാ​ക് എ​ഡ​ര്‍ മി​ലി​റ്റോ​യ്ക്കും അ​ര​ങ്ങേ​റ്റ​മൊ​രു​ക്കി. സെ​ന്‍റ​ര്‍ ഫോ​ര്‍വേ​ഡ് റി​ച്ചാ​ര്‍ലി​സ​ണ്‍, മ​ധ്യ​നി​ര​യി​ല്‍ ആ​ര്‍ത​ര്‍ എ​ന്നി​വ​രെ ആ​ദ്യ പ​തി​നൊ​ന്നി​ല്‍ ഇ​റ​ക്കി. 72-ാം റാ​ങ്കി​ലു​ള്ള എ​ല്‍ സാ​ല്‍വ​ദോ​റി​നെ​തി​രേ ക​ളി​യി​ല്‍ പൂ​ര്‍ണ ആ​ധി​പ​ത്യ​വും ബ്ര​സീ​ലി​നാ​യി​രു​ന്നു.

റി​ച്ചാ​ര്‍ലി​സ​ണെ ബോ​ക്‌​സി​നു​ള്ളി​ല്‍ വ​ലി​ച്ചി​ട്ട​തി​ന് നാ​ലാം മി​നി​റ്റി​ല്‍ത​ന്നെ ബ്ര​സീ​ലി​നു പെ​ന​ല്‍റ്റി ല​ഭി​ച്ചു. കി​ക്കെ​ടു​ത്ത നെ​യ്മ​ര്‍ ഗോ​ളാ​ക്കി. 16-ാം മി​നി​റ്റി​ല്‍ റി​ച്ചാ​ര്‍ലി​സ​ണ്‍ ഗോ​ള്‍പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. 30-ാം മി​നി​റ്റി​ല്‍ ഫി​ലി​പ്പെ കു​ടി​ഞ്ഞോ ബ്ര​സീ​ലി​ന്‍റെ ലീ​ഡ് മൂ​ന്നാ​ക്കി ഉ​യ​ര്‍ത്തി.
ര​ണ്ടാം പ​കു​തി തു​ട​ങ്ങി അ​ഞ്ച് മി​നി​റ്റാ​യ​പ്പോ​ള്‍ ബ്ര​സീ​ല്‍ നാ​ലാം ഗോ​ള​ടി​ച്ചു. റി​ച്ചാ​ര്‍ലി​സ​ണി​ന്‍റേ​താ​യി​രു​ന്നു ഗോ​ള്‍. അ​വ​സാ​ന മി​നി​റ്റി​ല്‍ നെ​യ്മ​റെ​ടു​ത്ത കോ​ര്‍ണ​റി​ല്‍ മാ​ര്‍ക്വി​ഞ്ഞോ​സ് ബ്ര​സീ​ലി​ന്‍റെ അ​ഞ്ചാം ഗോ​ള്‍ നേ​ടി.

സമനിലയിൽ അർജന്‍റീന

സൂ​പ്പ​ര്‍താ​രം ല​യ​ണ​ല്‍ മെ​സി ഇ​ല്ലാ​തെ കൊ​ളം​ബി​യ​യ്‌​ക്കെ​തി​രേ ഇ​റ​ങ്ങി​യ മ​ത്സ​ര​ത്തി​ല്‍ അ​ര്‍ജ​ന്‍റീ​ന ഗോ​ള്‍ര​ഹി​ത സ​മ​നി​ല വ​ഴ​ങ്ങി. പ​രി​ച​യ​സ​മ്പ​ത്ത് കു​റ​ഞ്ഞ യു​വ​സം​ഘ​മാ​യി​രു​ന്നു അ​ര്‍ജ​ന്‍റീ​ന​യു​ടേ​ത്. പ​രി​ച​യ​സ​മ്പ​ന്നരായ കൊ​ളം​ബി​യ​ന്‍ സം​ഘ​ത്തി​നെ​തി​രേ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ന്‍ അ​ര്‍ജ​ന്‍റീ​ന​യ്ക്കാ​യി​ല്ല. ക​ളി​യു​ടെ ആ​റാം മി​നി​റ്റി​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ എ​ക്‌​സെ​ക്വ​ല്‍ പ​ലാ​സി​യോ​സി​ന്‍റെ ഷോ​ട്ട് മി​ക​ച്ചൊ​രു ഡൈ​വിം​ഗി​ലൂ​ടെ കൊ​ളം​ബി​യ​ന്‍ ഗോ​ളി ഡേ​വി​ഡ് ഓ​സ്പി​ന ക്രോ​സ്ബാ​റിനു മു​ക​ളി​ലൂ​ടെ കു​ത്തി​യ​ക​റ്റി. ര​ണ്ടാം പ​കു​തി​യി​ല്‍ അ​ര്‍ജ​ന്‍റൈ​ന്‍ ഗോ​ളി ഫ്രാ​ങ്കോ അ​ര്‍മാ​നി​ക്കു പി​ടി​പ്പ​തു പ​ണി​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഗോ​ള്‍ നേ​ടാ​നാ​യി​ല്ല.


ഇംഗ്ലണ്ട് വിജയ വഴിയിൽ

മാ​ര്‍ക​സ് റ​ഷ്ഫ​ര്‍ഡി​ന്‍റെ ഗോ​ളി​ല്‍ ഇം​ഗ്ല​ണ്ട് 1-0ന് ​സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​നെ തോ​ല്‍പ്പി​ച്ചു. 54-ാം മി​നി​റ്റി​ലാ​യി​രു​ന്നു റ​ഷ്ഫ​ര്‍ഡി​ന്‍റെ ഗോ​ള്‍. നേ​ഷ​ന്‍സ് ലീ​ഗി​ല്‍ സ്‌​പെ​യി​നോ​ടു തോ​റ്റ ടീ​മി​ല്‍നി​ന്ന് ഒ​മ്പ​ത് മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് ഇം​ഗ്ല​ണ്ട് ഇ​റ​ങ്ങി​യ​ത്. പ​ന്തി​ല്‍ നി​യ​ന്ത്ര​ണം പു​ല​ര്‍ത്തി​യ ഇം​ഗ്ല​ണ്ട് ആ​ദ്യ പ​കു​തി​യി​ല്‍ ഗം​ഭീ​ര​മാ​യ നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി. ര​ണ്ടാം പ​കു​തി​യി​ലും ഇം​ഗ്ല​ണ്ട് മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി.

യുഎസ്എയ്ക്കു ജയം

യു​എ​സ്എ 1-0ന് ​മെ​ക്‌​സി​ക്കോ​യെ തോ​ല്പി​ച്ചു. 71-ാം മി​നി​റ്റി​ല്‍ ടെ​യ്‌​ല​ര്‍ ആ​ഡം​സാ​ണ് വി​ജ​യ ഗോ​ള്‍ നേ​ടി​യ​ത്. 67-ാം മി​നി​റ്റി​ല്‍ യു​എ​സ് ക്യാ​പ്റ്റ​ന്‍ വി​ല്‍ ട്രാ​പ്പി​നെ ഫൗ​ള്‍ ചെ​യ്ത​തി​നു മെ​ക്‌​സി​ക്കോ​യു​ടെ എ​യ്ഞ്ച​ല്‍ സാ​ല്‍ഡി​വ​റി​നു ചു​വ​പ്പ്കാ​ര്‍ഡ് ല​ഭി​ച്ചു.

മ​റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ വ​ട​ക്ക​ന്‍ അ​യ​ര്‍ല​ന്‍ഡ് 3-0ന് ​ഇ​സ്ര​യേ​ലി​നെ​യും ഇ​തേ സ്‌​കോ​റി​നു ജ​പ്പാ​ന്‍ കോ​സ്റ്റാ​റി​ക്ക​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. ദ​ക്ഷി​ണ കൊ​റി​യ-​ചി​ലി മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യിലും പോ​ള​ണ്ട്-​റി​പ്പ​ബ്ലി​ക് ഓ​ഫ് അ​യ​ര്‍ല​ന്‍ഡ് മ​ത്സ​രം 1-1നും ​പി​രി​ഞ്ഞു.
Loading...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...