ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​ക്കു ര​ണ്ടു സ്വ​ര്‍ണം
ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​ക്കു ര​ണ്ടു സ്വ​ര്‍ണം
Friday, September 14, 2018 12:30 AM IST
ചാം​ഗ്‌വോ​ണ്‍: ഉ​ദ​യ് വീ​ര്‍ സിം​ഗി​ന്‍റെ മി​ക​വി​ല്‍ ഐ​എ​സ്എ​സ്എ​ഫ് ലോ​ക ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്കു ജൂ​ണി​യ​ര്‍ ത​ല​ത്തി​ല്‍ ര​ണ്ടു സ്വ​ര്‍ണം. പ​തി​നാ​റു​കാ​ര​നാ​യ ഉ​ദ​യ്‌വീ​ര്‍ സിംഗ് പു​രു​ഷ​ന്മാ​രു​ടെ 25 മീ​റ്റ​ര്‍ പി​സ്റ്റ​ള്‍ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ല്‍ സ്വ​ര്‍ണം നേ​ടി​യ​തി​നു പു​റ​മെ ടീം ​ഇ​ന​ത്തി​ല്‍ സു​വ​ര്‍ണ നേ​ട്ട​ത്തി​നു മു​ന്നി​ല്‍നി​ന്നു ന​യി​ച്ചു.

വ്യ​ക്തി​ഗ​ത ഫൈ​ന​ലി​ല്‍ 587 പോ​യി​ന്‍റു​മാ​യാ​ണ് ഉ​ദ​യ്‌​വീ​ര്‍ സ്വ​ര്‍ണ​മെ​ഡ​ല്‍ നേ​ടി​യ​ത്. വെ​ള്ളി നേ​ടി​യ അ​മേ​രി​ക്ക​യു​ടെ ഹെ​ന്‍‌റി ​ലെ​വെ​റെ​റ്റി​ന് 584 പോ​യി​ന്‍റും വെ​ങ്ക​ലം നേ​ടി​യ കൊ​റി​യ​യു​ടെ ലീ ​ജേ​ക് യൂ​നി​ന് 582 പോ​യി​ന്‍റു​മാ​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ ത​ന്നെ വി​ജ​യ് വീ​ര്‍ സി​ന്ധു 281 പോ​യി​ന്‍റു​മാ​യി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​ര​മാ​യ രാ​ജ്്ക​ന്‍വാ​ര്‍ സിം​ഗ് സ​ന്ധു 568 പോ​യി​ന്‍റു​മാ​യി 20 സ്ഥാ​ന​ത്താ​യി​രു​ന്നു.


ഇ​വ​ര്‍ മൂ​വ​രും ചേ​ര്‍ന്ന ടീം ​ഇ​ന​ത്തി​ല്‍ ഇ​ന്ത്യ 1736 പോ​യി​ന്‍റു​മാ​യാ​ണ് സ്വ​ര്‍ണം നേ​ടി​യ​ത്. വെ​ള്ളി ചൈ​ന​യും (1730 പോ​യി​ന്‍റ് ) വെ​ങ്ക​ലം കൊ​റി​യയും (1721 പോ​യി​ന്‍റ്) സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.