ഫുട്ബോൾ: ഇ​ന്ത്യ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു ജ​യം
Sunday, September 16, 2018 12:42 AM IST
ഉ​​ല​​ൻ ബാ​​റ്റ​​ർ (മം​​ഗോ​​ളി​​യ): 2019 എ​​എ​​ഫ്സി അ​​ണ്ട​​ർ 16 വ​​നി​​താ ഫു​ട്ബോ​ൾ ചാ​​ന്പ്യ​​ൻഷി​​പ്പി​​ന്‍റെ യോ​​ഗ്യ​​ത മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​ക്കു ജ​​യം. ഗ്രൂ​​പ്പ് ബി​​യി​​ൽ ഇ​​ന്ത്യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഹോ​​ങ്കോം​​ഗി​​നെ 6-1ന് ​​പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. ലി​​ൻ​​ഡ കോ​​മി​​ന്‍റെ ഹാ​​ട്രി​​ക്കി​​നു പു​​റ​​മെ ക്യാ​​പ്റ്റ​​ൻ ഷി​​ൽ​​കി ദേ​​വി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ളും സു​​നി​​ത മു​​ണ്ട​​യു​​ടെ ഗോ​​ളും ചേ​​ർ​​ന്ന​​പ്പോ​​ൾ ഇ​​ന്ത്യ വ​​ൻ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

23-ാം മി​​നി​​റ്റി​​ൽ മു​​ണ്ട​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഗോ​​ള​​ടി​​ക്കു തു​​ട​​ക്ക​​മി​​ട്ട​​ത്. 41, 73, 90+1 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു കോ​​മി​​ന്‍റെ ഗോ​​ളു​​ക​​ൾ. 35, 50 മി​​നി​​റ്റു​​ക​​ളി​​ൽ ദേ​​വി​​യും വ​​ല​​കു​​ലു​​ക്കി. 86-ാം മി​​നി​​റ്റി​​ൽ ലിം​​ബു സ്നെ​​ഹ ഹോ​​ങ്കോം​​ഗി​​ന്‍റെ ആ​​ശ്വാ​​സ ഗോ​​ൾ നേ​​ടി.19ന് ​​ന​​ട​​ക്കു​​ന്ന അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ൾ. ക​​ഴി​​ഞ്ഞ മാ​​സം ന​ട​ന്ന സാ​​ഫ് അ​​ണ്ട​​ർ 15 ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് നേ​​ടി​​യ​​തും ഇ​ന്ത്യ​യു​ടെ ഈ ​മി​ടു​ക്കി​ക​ൾ ആ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.