മൊ​​യീ​​നെ ഒ​​സാ​​മ​​യെ​​ന്നു വി​​ളി​​ച്ച​​ത് അ​​ന്വേ​​ഷി​​ക്കും
മൊ​​യീ​​നെ ഒ​​സാ​​മ​​യെ​​ന്നു വി​​ളി​​ച്ച​​ത് അ​​ന്വേ​​ഷി​​ക്കും
Sunday, September 16, 2018 12:42 AM IST
2015 ആ​​ഷ​​സ് ടെ​​സ്റ്റി​​നി​​ടെ ഇം​​ഗ്ല​ണ്ടി​​ന്‍റെ സ്പി​​ന്ന​​ർ മൊ​​യീ​​ൻ അ​​ലി​​യെ ഒ​​സാ​​മ എ​​ന്ന് വി​​ളി​​ച്ച് ഓ​​സീ​​സ് ക​​ളി​​ക്കാ​​ര​​ൻ വം​​ശീ​​യ​​മാ​​യി ആ​​ക്ഷേ​​പി​​ച്ചെ​​ന്ന പ​​രാ​​തി ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ (സി​​എ) അ​​ന്വേ​​ഷി​​ക്കും. ഇം​​ഗ്ല​​ണ്ടി​​ൽ ന​​ട​​ന്ന പ​​ര​​ന്പ​​ര 2-3ന് ​​ഓ​​സ്ട്രേ​​ലി​​യ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. പു​​റ​​ത്തി​​റ​​ങ്ങാ​​നി​​രി​​ക്കു​​ന്ന ആ​​ത്മ​​ക​​ഥ​​യി​​ലാ​​ണ് മൊ​​യീ​​ൻ ത​​നി​​ക്കെ​​തി​​രേ​​യു​​ണ്ടാ​​യ ആ​​ക്ഷേ​​പ​​ത്തെ​​ക്കു​​റി​​ച്ച് പ​​രാ​​മ​​ർ​​ശി​​ച്ച​​ത്.

അ​​ത്ത​​രം പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ല. രാ​​ജ്യ​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്പോ​​ൾ അ​​തി​​ന്‍റേ​താ​​യ മൂ​​ല്യം കാ​​ത്തു​​സൂ​​ക്ഷി​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചു​​കൊ​​ണ്ട് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ വ​​ക്താ​​വ് അ​​റി​​യി​​ച്ചു. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് ഇ​​സി​​ബി​​യു​​മാ​​യി (ഇം​ഗ്ല​​ണ്ട് ആ​​ൻ​​ഡ് വെ​​യ്ൽ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ്) ച​​ർ​​ച്ച ന​​ട​​ത്തു​​മെ​​ന്നും സി​​എ അ​​റി​​യി​​ച്ചു.


ക​​ള​​ത്തി​​ൽ​​വ​​ച്ച് അ​​തെ​​ടു​​ക്കൂ ഓ​​സാ​​മ എ​​ന്ന് ഒ​​രു ഓ​​സ്ട്രേ​​ലി​​യ​​ൻ താ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട​​താ​​യും അ​​പ്പോ​​ഴു​​ണ്ടാ​​യി​ട​ത്തോ​ളം രോ​​ഷം ക്രി​​ക്ക​​റ്റ് ജീ​​വി​​ത​​ത്തി​​നി​​ടെ ത​​നി​​ക്കൊ​​രി​​ക്ക​​ലും ഉ​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും മൊ​​യീ​​ൻ ആ​​ത്മ​​ക​​ഥ​​യി​​ൽ കു​​റി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.