റയൽ മാഡ്രിഡിനു സമനില
Monday, September 17, 2018 12:01 AM IST
ബി​ല്‍ബാ​വോ: ലാ ​ലി​ഗ സീ​സ​ണി​ലെ റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ വി​ജ​യ​ക്കു​തി​പ്പ് അ​വ​സാ​നി​ച്ചു. ലീ​ഗി​ലെ നാ​ലാം മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ അ​ത്‌​ല​റ്റി​ക് ബി​ല്‍ബാ​വോ​യു​മാ​യി 1-1ന് ​സ​മ​നി​ല​യി​ല്‍ പി​രി​ഞ്ഞു. സ​മ​നി​ല​യോ​ടെ റ​യ​ലി​ന് ഒ​ന്നാ​മ​തു​ള്ള ബാ​ഴ്‌​സ​ലോ​ണ​യു​മാ​യി ര​ണ്ടു പോ​യി​ന്‍റ് വ്യ​ത്യാ​സ​മാ​യി.

സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ക​ളി​ച്ച ബി​ല്‍ബാ​വോ അ​ര്‍ഹി​ച്ച ലീ​ഡ് ഇ​ക​ര്‍ മ്യൂ​നി​യ​നി​ലൂ​ടെ 32-ാം മി​നി​റ്റി​ല്‍ നേ​ടി. അ​ത്‌​ല​റ്റി​ക്കി​ന്‍റെ കൗ​ണ്ട​ര്‍ അ​റ്റാ​ക്ക് പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ വ​രു​ത്തി​യ പി​ഴ​വാ​ണ് ഗോ​ളാ​യ​ത്. 63-ാം മി​നി​റ്റി​ല്‍ റ​യ​ലി​ന് ഗോ​ള്‍കീ​പ്പ​റെ കീ​ഴ്‌​പ്പെ​ടു​ത്താ​നാ​യി. ഗാ​ര​ത് ബെ​യ്‌​ലി​ന്‍റെ പാ​സി​ല്‍നി​ന്ന് ഇ​സ്‌​കോ വ​ല​കു​ലു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.