കി​പ്ചോ​ഗെ​യ്ക്ക് ലോ​ക റി​ക്കാ​ർ​ഡ്
കി​പ്ചോ​ഗെ​യ്ക്ക് ലോ​ക റി​ക്കാ​ർ​ഡ്
Monday, September 17, 2018 12:01 AM IST
ബെ​​ർ​​ലി​​ൻ: കെ​​നി​​യ​​യു​​ടെ എ​​ല്യൂ​​ദ് കി​​പ്ചോ​​ഗെ​​യ്ക്ക് പു​​രു​​ഷ മാ​​ര​​ത്ത​​ണി​​ൽ ലോ​​ക റി​​ക്കാ​​ർ​​ഡ്. ര​​ണ്ട് മ​​ണി​​ക്കൂ​​ർ, ഒ​​രു മി​​നി​​റ്റ് 39 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് കി​​പ്ചോ​​ഗെ ബെ​​ർ​​ലി​​ൻ മാ​​ര​​ത്ത​​ണിൽ ലോ​​ക റി​​ക്കാ​​ർ​​ഡ് കു​​റി​​ച്ച് സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. 2014ൽ ​​കെ​​നി​​യ​​യു​​ടെ ഡെ​​ന്നി​​സ് കി​​മെ​​ട്ടൊ സ്ഥാ​​പി​​ച്ച 2:02:57 സെ​​ക്ക​​ൻ​​ഡ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​തോ​​ടെ പ​​ഴ​​ങ്ക​​ഥ​​യാ​​യി. കി​​മെ​​ട്ടൊ​​യു​​ടെ സ​​മ​​യ​​ത്തേ​​ക്കാ​​ൾ ഒ​​രു മി​​നി​​റ്റ് കു​​റ​​ച്ച് എ​​ടു​​ത്താ​​ണ് കി​​പ്ചോ​​ഗെ മ​​ത്സ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ല​​ണ്ട​​ൻ മാ​​ര​​ത്ത​​ണി​​ലും കി​​പ്ചോ​​ഗെ​​യ്ക്കാ​​യി​​രു​​ന്നു സ്വ​​ർ​​ണം.


എ​​ക്കാ​​ല​​ത്തെ​​യും ഏ​​റ്റ​​വും മി​​ക​​ച്ച മാ​​ര​​ത്ത​​ണ്‍ ഓ​​ട്ട​​ക്കാ​​ര​​നെ​​ന്നാ​​ണ് കി​​പ്ചോ​​ഗെ​​യെ വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന​​ത്. ര​​ണ്ട് മണിക്കൂറിൽ താ​​ഴെ മാ​​ര​​ത്ത​​ണ്‍ പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന ലോ​​ക​​ത്തി​​ലെ ആ​​ദ്യ താ​​ര​​മെ​​ന്ന നേ​​ട്ടം 26 സെ​​ക്ക​​ൻ​​ഡി​​ലാ​​ണ് കെ​​നി​​യ​​ൻ താ​​ര​​ത്തി​​നു ന​​ഷ്ട​​പ്പെ​​ട്ട​​ത്. അ​​ന്ന് 2:00:25 സെ​​ക്ക​​ൻ​​ഡി​​ൽ ഓ​​ടി​​യെ​​ത്തി​​യെ​​ങ്കി​​ലും സാ​​ങ്കേ​​തി​​ക കാ​​ര​​ണ​​ങ്ങ​​ളാ​​ൽ അ​​ത് റി​​ക്കാ​​ർ​​ഡ് ആ​​യി ക​​ണ​​ക്കാ​​ക്കി​​യി​​രു​​ന്നി​​ല്ല. 2016 റി​​യൊ ഒ​​ളി​​ന്പി​​ക്സ് സ്വ​​ർ​​ണ ജേ​​താ​​വു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.