ല​​ങ്കാപ​​ത​​നം പൂർണം!
Tuesday, September 18, 2018 10:41 PM IST
ദു​​ബാ​​യ്: അ​​ഞ്ചു ത​​വ​​ണ ജേ​​താ​​ക്ക​​ളാ​​യ ല​​ങ്ക ഇ​​ല്ലാ​​തെ ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് ദി​​ന​​ങ്ങ​​ൾ. ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ഒ​​രു ടീ​​മാ​​യ ഇ​​ന്ത്യ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​രം ക​​ളി​​ക്കാ​​ൻ ഇ​​റ​​ങ്ങു​​ന്ന​​തി​​നു മു​​ന്പു​​ത​​ന്നെ ല​​ങ്ക ഗ്രൂ​​പ്പ് ബി​​യി​​ൽ ര​​ണ്ടാം തോ​​ൽ​​വി​​യോ​​ടെ നാ​​ട്ടി​​ലേ​​ക്ക് മ​​ട​​ങ്ങി. ബം​​ഗ്ലാദേ​​ശി​​നോ​​ട് 137 റ​​ണ്‍​സി​​നും അ​​ഫ്ഗാ​​നി​​സ്ഥാ​​നോ​​ട് 91 റ​​ണ്‍​സി​​നും തോ​​ൽ​​വി വ​​ഴ​​ങ്ങി​​യാ​​ണ് ല​​ങ്കാ പ​​ത​​നം പൂ​​ർ​​ത്തി​​യാ​​യ​​ത്.

1996 ലോ​​ക​​ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ല​​ങ്ക​​യു​​ടെ അ​​പ്ര​​തീ​​ക്ഷി​​ത പു​​റ​​ത്താ​​ക​​ലി​​നെ ക്രി​​ക്ക​​റ്റ് ലോ​​കം അ​​തി​​ശ​​യ​​ത്തോ​​ടെ​​യാ​​ണ് സ്വീ​​ക​​രി​​ച്ച​​ത്.


അ​​ഫ്ഗാ​​ൻ 91 റ​​ണ്‍​സി​​നു തോ​​ൽ​​പ്പി​​ച്ച​​തി​​നെ അ​​ട്ടി​​മ​​റി​​യെ​​ന്ന് വി​​ളി​​ക്കാ​​ൻ സാ​​ധി​​ക്കു​​മോ, ല​​ങ്ക​​യാ​​ണോ അ​​ഫ്ഗാ​​നി​​സ്ഥാ​​നാ​​ണോ ദു​​ർ​​ഘ​​ട ഗ്രൂ​​പ്പി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​ത് തു​​ട​​ങ്ങി​​യ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് ട്വി​​റ്റ​​റി​​ൽ വ​​ന്ന​​ത്.

ക​​ളി​​ക്കു​​ന്തോ​​റും പു​​രോ​​ഗ​​മി​​ക്കു​​ന്ന ടീ​​മാ​​ണ് അ​​ഫ്ഗാ​​ൻ എ​​ന്നാ​​ണ് ഇ​​ന്ത്യ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് താ​​രം വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണ്‍ ട്വീ​​റ്റ് ചെ​​യ്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.