ധവാൻ തകർത്തു
ധവാൻ തകർത്തു
Tuesday, September 18, 2018 10:41 PM IST
ദു​​ബാ​​യ്: ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ ശി​​ഖ​​ർ ധ​​വാ​​ൻ 14-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി​​യി​​ലൂ​​ടെ ഫോം ​​വീ​​ണ്ടെ​​ടു​​ത്ത​​പ്പോ​​ൾ ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ദു​​ർ​​ബ​​ല​​രാ​​യ ഹോ​​ങ്കോം​​ഗി​​നെ​​തി​​രേ ഇ​​ന്ത്യ 50 ഓ​​വ​​റി​​ൽ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 285 റ​​ണ്‍​സ് നേ​​ടി. 120 പ​​ന്തി​​ൽ​​നി​​ന്ന് ര​​ണ്ട് സി​​ക്സും 15 ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 127 റ​​ണ്‍​സ് ധ​​വാ​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് പി​​റ​​ന്നു. ഇ​​ന്നിം​​ഗ്സി​​ന്‍റെ 36-ാം ഓ​​വ​​റി​​ലാ​​ണ് ധ​​വാ​​ൻ സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ടോ​​സ് നേ​​ടി​​യ ഹോ​​ങ്കോം​​ഗ് ഇ​​ന്ത്യ​​യെ ബാ​​റ്റിം​​ഗി​​ന് അ​​യ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യ രോ​​ഹി​​ത് ശ​​ർ​​മ​​യും ധ​​വാ​​നും ക​​രു​​ത​​ലോ​​ടെ​​യാ​​ണ് തു​​ട​​ങ്ങി​​യ​​ത്. എ​​ങ്കി​​ലും എ​​ട്ടാം ഓ​​വ​​റി​​ൽ ദു​​ർ​​ബ​​ല​​മാ​​യൊ​​രു ഷോ​​ട്ടി​​നെ​​ത്തു​​ട​​ർ​​ന്ന് രോ​​ഹി​​ത് ശ​​ർ​​മ പു​​റ​​ത്താ​​യി. 22 പ​​ന്തി​​ൽ 23 റ​​ണ്‍​സ് ആ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന്‍റെ സം​​ഭാ​​വ​​ന.

മൂ​​ന്നാം ന​​ന്പ​​റാ​​യി ക്രീ​​സി​​ലെ​​ത്തി​​യ അ​​ന്പാ​​ട്ടി റാ​​യി​​ഡു​​വി​​നെ കൂ​​ട്ടു​​പി​​ടി​​ച്ച് ധ​​വാ​​ൻ സ്കോ​​റിം​​ഗ് ഉ​​യ​​ർ​​ത്തി. പ​​തു​​ക്കെ റാ​​യി​​ഡു​​വും സ്കോ​​റിം​​ഗി​​നു വേ​​ഗം കൂ​​ട്ടി. ഇ​​രു​​വ​​രും ചേ​​ർ​​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 116 റ​​ണ്‍​സ് നേ​​ടി. 70 പ​​ന്തി​​ൽ 60 റ​​ണ്‍​സ് എ​​ടു​​ത്ത റാ​​യി​​ഡു​​വി​​ന്‍റെ ബാ​​റ്റി​​ൽ​​നി​​ന്ന് ര​​ണ്ട് സി​​ക്സും മൂ​​ന്ന് ഫോ​​റും പി​​റ​​ന്നു. ഈ ​​കൂ​​ട്ടു​​കെ​​ട്ടി​​ൽ ധ​​വാ​​ന്‍റെ സം​​ഭാ​​വ​​ന 56 റ​​ണ്‍​സ് ആ​​യി​​രു​​ന്നു.


മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ ദി​​നേ​​ശ് കാ​​ർ​​ത്തി​​കു​​മൊ​​ത്തും ധ​​വാ​​ൻ മി​​ക​​ച്ചൊ​​രു കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. ഇ​​വ​​രു​​ടെ കൂ​​ട്ടു​​കെ​​ട്ട് 79 റ​​ണ്‍​സ് സ്കോ​​ർ​​ബോ​​ർ​​ഡി​​ൽ എ​​ത്തി​​ച്ച​​ശേ​​ഷ​​മാ​​ണ് പി​​രി​​ഞ്ഞ​​ത്. 33 പ​​ന്തി​​ൽ 27 റ​​ണ്‍​സ് എ​​ടു​​ത്ത കാ​​ർ​​ത്തി​​ക് മ​​ട​​ങ്ങി​​യ​​തോ​​ടെ എം.​​എ​​സ്. ധോ​​ണി എ​​ത്തി. ധോ​​ണി​​യു​​ടെ ഇ​​ന്നിം​​ഗ്സി​​ന് മൂ​​ന്ന് പ​​ന്തി​​ന്‍റെ ആ​​യു​​സേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. റ​​ണ്ണൊ​​ന്നു​​മെ​​ടു​​ക്കാ​​തെ ധോ​​ണി മ​​ട​​ങ്ങി.
27 പ​​ന്തി​​ൽ 28 റ​​ണ്‍​സു​​മാ​​യി കേ​​ദാ​​ർ യാ​​ദ​​വ് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു.

ഖ​​ലീ​​ൽ, ന​​ന്പ​​ർ: 222

ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ് ഇ​​ന്ത്യ​​ക്കാ​​യി ഇ​​ന്ന​​ലെ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി. ഏ​​ക​​ദി​​ന​​ത്തി​​ൽ ഇ​​ന്ത്യ​​ക്കാ​​യി അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തു​​ന്ന 222-ാമ​​ത് ക​​ളി​​ക്കാ​​ര​​നാ​​ണ് ഇ​​ടം​​കൈ പേ​​സ് ബൗ​​ള​​റാ​​യ ഖ​​ലീ​​ൽ. രാ​​ജ​​സ്ഥാ​​ൻ സ്വ​​ദേ​​ശി​​യാ​​യ താ​​രം ഐ​​പി​​എ​​ലി​​ൽ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ ക​​ളി​​ക്കാ​​ര​​നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.