ന​​വോ​​മി പസഫിക് ഓപ്പൺ ക്വാ​​ർ​​ട്ട​​റി​​ൽ
ന​​വോ​​മി പസഫിക് ഓപ്പൺ ക്വാ​​ർ​​ട്ട​​റി​​ൽ
Wednesday, September 19, 2018 10:47 PM IST
ടോ​​ക്കി​​യോ: യു​​എ​​സ് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ജേ​​താ​​വാ​​യ ജ​​പ്പാ​​ന്‍റെ ന​​വോ​​മി ഒ​​സാ​​ക്ക പാ​​ൻ പ​​സ​​ഫി​​ക് ഓ​​പ്പ​​ണ്‍ ക്വാ​​ർ​​ട്ട​​റി​​ൽ. സ്വ​​ന്തം നാ​​ട്ടു​​കാ​​ർ​​ക്കു മു​​ന്നി​​ലാ​​യി​​രു​​ന്നു യു​​എ​​സ് ഓ​​പ്പ​​ണി​​നു ശേ​​ഷ​​മു​​ള്ള ന​​വോ​​മി​​യു​​ടെ പ്ര​​ക​​ട​​നം.

പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ സ്ലോ​​വാ​​ക്യ​​യു​​ടെ ഡൊ​​മി​​നി​​ക്ക സി​​ബു​​ൽ​​ക്കോ​​വ​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​ണ് മൂ​​ന്നാം സീ​​ഡാ​​യ ഒ​​സാ​​ക്ക കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 6-2, 6-1.

അ​​തേ​​സ​​മ​​യം, ആ​​റാം സീ​​ഡാ​​യ സ്പെ​​യി​​നി​​ന്‍റെ ഗാ​​ർ​​ബി​​നെ മു​​ഗു​​രു​​സ ആ​​ദ്യ റൗ​​ണ്ടി​​ൽ പു​​റ​​ത്താ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ അ​​ലി​​സ​​ണ്‍ റി​​സ്കെ​​യാ​​ണ് 6-1, 6-2ന് ​​മു​​ഗു​​രു​​സ​​യെ കീ​​ഴ​​ട​​ക്കി​​യ​​ത്. ര​​ണ്ടാം സീ​​ഡാ​​യ ക​​രോ​​ളി​​ന ഗാ​​ർ​​സ്യ, നാ​​ലാം സീ​​ഡാ​​യ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ തു​​ട​​ങ്ങി​​യ​​വ​​രും ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നി​​ട്ടു​​ണ്ട്. ഗാ​​ർ​​സ്യ​​യും പ്ലീ​​ഷ്കോ​​വ​​യും മൂ​​ന്ന് സെ​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ആ​​ദ്യ സെ​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടശേ​​ഷ​​മാ​​യി​​രു​​ന്നു പ്ലീ​​ഷ്കോ​​വ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.