മെസി ഹാട്രിക്കിൽ ബാ​ഴ്സ​ലോ​ണ
മെസി ഹാട്രിക്കിൽ ബാ​ഴ്സ​ലോ​ണ
Wednesday, September 19, 2018 10:47 PM IST
ബാ​ഴ്‌​സ​ലോ​ണ: ല​യ​ണ​ല്‍ മെ​സി​യു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ​യ്ക്കു മി​ക​ച്ച ജ​യം. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂ​പ്പ് ബി​യി​ല്‍ മു​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ 4-0ന് ​എ​എ​സ്‌വി ​ഐ​ന്തോ​വ​നെ തോ​ല്‍പ്പി​ച്ചു. മെ​സി​യു​ടെ 48-ാം ക​രി​യ​ര്‍ ഹാ​ട്രി​ക്കാ​യി​രു​ന്നു.

31-ാം മി​നി​റ്റി​ല്‍ മെ​സി​യു​ടെ ഫ്രീ​കി​ക്കി​ല്‍ ബാ​ഴ്‌​സ​ലോ​ണ മു​ന്നി​ലെ​ത്തി. 2018ല്‍ ​ഫ്രീ​കി​ക്കി​ലൂ​ടെ മെ​സി​യു​ടെ എ​ട്ടാ​മ​ത്തെ ഗോ​ളാ​യി​രു​ന്നു. അ​ര്‍ജ​ന്‍റൈ​ന്‍ സൂ​പ്പ​ര്‍താ​ര​ത്തി​ന്‍റെ ഗോ​ളി​നു​ശേ​ഷം ബാ​ഴ്‌​സ​ലോ​ണ​യ്ക്കു ലീ​ഡ് ഉ​യ​ര്‍ത്താ​ന്‍ 74-ാം മി​നി​റ്റ് വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു. ഔ​സാ​മെ​ന്‍ ഡെ​ംബ​ല​യെ​യാ​ണ് ബാ​ഴ്‌​സ​യു​ടെ ര​ണ്ടാ​മ​ത്തെ ഗോ​ള്‍ നേ​ടി​യ​ത്.


77-ാം മി​നി​റ്റി​ല്‍ ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ചി​ന്‍റെ പാ​സി​ല്‍ മെ​സി ര​ണ്ടാം ഗോ​ള്‍ നേ​ടി. ര​ണ്ടു മി​നി​റ്റ് ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത്തെ മ​ഞ്ഞ​ക്കാ​ര്‍ഡ് ക​ണ്ട് സാ​മു​വ​ല്‍ ഉം​റ്റി​റ്റി പു​റ​ത്താ​യി. പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ ബാ​ഴ്‌​സ ഒ​രു ഗോ​ളും കൂ​ടി സ്വ​ന്ത​മാ​ക്കി. ലൂ​യി​സ് സു​വാ​ര​സി​ന്‍റെ പാ​സി​ല്‍നി​ന്നാ​യി​രു​ന്നു മെ​സി​യു​ടെ ഹാ​ട്രി​ക് പി​റ​ന്ന​ത്.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ടോ​ട്ട​ന​ത്തോ​ട് പി​ന്നി​ല്‍നി​ന്ന​ശേ​ഷം 2-1ന് ഇ​ന്‍റ​ര്‍ മി​ലാ​ന്‍ ജ​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.