ഏഷ്യ കപ്പിൽ ഇനി സൂ​​പ്പ​​ർ ഫോ​​ർ
ഏഷ്യ കപ്പിൽ ഇനി സൂ​​പ്പ​​ർ ഫോ​​ർ
Friday, September 21, 2018 12:11 AM IST
ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് സൂ​​പ്പ​​ർ ഫോ​​ർ പോ​​രാ​​ട്ട​​ങ്ങ​​ൾ​​ക്ക് ഇ​​ന്നു തു​​ട​​ക്കം. ഇ​​ന്ന് ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കും. ഇ​​ന്ത്യ ബം​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്പോ​​ൾ പാ​​ക്കി​​സ്ഥാ​​ൻ അ​​ഫ്ഗാ​​നി​​സ്ഥാ​​നു​​മാ​​യി പോ​​രാ​​ടും. ഇ​​രു മ​​ത്സ​​ര​​ങ്ങ​​ളും ഇ​​ന്ത്യ​​ൻ സ​​മ​​യം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ്.

ഗ്രൂ​​പ്പ് എ, ​​ബി എ​​ന്നി​​വ​​യി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തി​​യ ടീ​​മു​​ക​​ളാ​​ണ് സൂ​​പ്പ​​ർ ഫോ​​റി​​ൽ. നാ​​ല് ടീ​​മു​​ക​​ളും പ​​ര​​സ്പ​​രം ഓ​​രോ ത​​വ​​ണ ഏ​​റ്റു​​മു​​ട്ടും. സൂ​​പ്പ​​ർ ഫോ​​റി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ത്ത് എ​​ത്തു​​ന്ന​​വ​​ർ 28നു ​​ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ കൊ​​ന്പു​​കോ​​ർ​​ക്കും.

സൂ​​പ്പ​​ർ ഫോ​​റി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​ന്ത്യ ഇ​​ന്ന് ഇ​​റ​​ങ്ങു​​ന്ന​​ത് ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ​​യാ​​ണ്. എ​​ന്നാ​​ൽ, ശ്രീ​​ല​​ങ്ക​​യെ വീ​​ഴ്ത്തി​​യാ​​ണ് ബം​ഗ്ലാ​​ദേ​​ശ് എ​​ത്തു​​ന്ന​​തെ​​ന്ന​​തും ഏ​​ക​​ദി​​ന​​ത്തി​​ലെ അ​​നി​​ഷേ​​ധ്യ ശ​​ക്തി​​യാ​​യി അ​വ​ർ വ​​ള​​ർ​​ന്നു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന​​തും ഇ​ന്ത്യ​ക്ക് കാ​​ര്യ​​ങ്ങ​​ൾ ക​​ടു​​പ്പ​​മേ​​റി​​യ​​താ​​ക്കും.

സൂ​​പ്പ​​ർ ഫോ​​റി​​നു മു​​ന്പ് മൂ​​ന്ന് താ​​ര​​ങ്ങ​​ൾ പ​​രി​​ക്കേ​​റ്റ് പു​​റ​​ത്താ​​യ​​ത് ഇ​​ന്ത്യ​​ക്ക് തി​​രി​​ച്ച​​ടി​​യാ​​യി​​ട്ടു​​ണ്ട്. പ​​രി​​ക്കേ​​റ്റ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​ക്ക് പ​​ക​​രം ദീ​​പ​​ക് ചാ​​ഹ​​റി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഇ​​ന്ന് അ​​ദ്ദേ​​ഹം ക​​ളി​​ക്കു​​മോ എ​​ന്ന​​ത് വ്യ​​ക്ത​​മ​​ല്ല. നേ​​രി​​ട്ട് അ​​വ​​സാ​​ന ഇ​​ല​​വ​​ണി​​ൽ ചാ​​ഹ​​ർ ഉ​​ൾ​​പ്പെ​​ടാ​​ൻ സാ​​ധ്യ​​ത കു​​റ​​വാ​​ണ്. ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​റി​​നു വി​​ശ്ര​​മം ന​​ല്കി യു​​വ പേ​​സ​​ർ ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദി​​നെ ഇ​​ന്ത്യ ഇ​​റ​​ക്കാ​​നും സാ​​ധ്യ​​ത​​യു​​ണ്ട്. ഇ​​ന്ന​​ലെ ഗ്രൂ​​പ്പ് ബി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രേ അ​​ബു​​ദാ​​ബി​​യി​​ൽ ഇ​​റ​​ങ്ങി​​യ ബം​​ഗ്ലാ​ദേ​​ശി​​ന് ഇ​​ന്ത്യ​​ക്കെ​​തി​​രേ ഇ​​ന്ന് ദു​​ബാ​​യി​​ലാ​​ണ് മ​​ത്സ​​രം.


പാ​​ണ്ഡ്യ, പ​​ട്ടേ​​ൽ, ഠാ​​ക്കൂ​​ർ പു​​റ​​ത്ത്

ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ​​നി​​ന്ന് പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ, അ​​ക്സ​​ർ പ​​ട്ടേ​​ൽ, ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ എ​​ന്നി​​വ​​രെ​​ ഒ​​ഴി​​വാ​​ക്കി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് മൂ​​വ​​രെ​​യും ടീ​​മി​​ൽ​​നി​​ന്ന് മാ​​റ്റു​​ന്ന​​തെ​​ന്ന് ബി​​സി​​സി​​ഐ വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. പ​​ക​​രം ദീ​​പ​​ക് ചാ​​ഹ​​ർ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, സി​​ദ്ധാ​​ർ​​ഥ് കൗ​​ൾ എ​​ന്നി​​വ​​രെ ഉ​​ൾ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.