ആ​​റ​​ടി​​ച്ച് ബ്ലാ​​സ്റ്റേ​​ഴ്സ്
ആ​​റ​​ടി​​ച്ച് ബ്ലാ​​സ്റ്റേ​​ഴ്സ്
Saturday, September 22, 2018 12:06 AM IST
ബ​​റി​​റം (താ​​യ്‌ലൻ​​ഡ്): ഐ​​എ​​സ്എ​​ൽ ലീ​​ഗ് സീ​​സ​​ണ്‍ ആ​​രം​​ഭ​​ത്തി​​നു മു​​ന്പു​​ള്ള അ​​വ​​സാ​​ന സ​​ന്നാ​​ഹ മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സി​​ന് ഏ​​ക​​പ​​ക്ഷീ​​യ ജ​​യം. താ​​യ് ക്ല​​ബ്ബാ​​യ ബ​​റി​​റം യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത അ​​ര ഡ​​സ​​ണ്‍ ഗോ​​ളു​​ക​​ൾ​​ക്കാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് ത​​ക​​ർ​​ത്ത​​ത്.

ബ്ലാ​​സ്റ്റേ​​ഴ്സി​​നാ​​യി ലി​​ൻ ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി. 27, 45 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ലി​​ന്‍റെ ഗോ​​ളു​​ക​​ൾ. സ്ലാ​​വി​​സ സ്റ്റൊ​​ജാ​​നോ​​വി​​ക് (32-ാം മി​​നി​​റ്റ്), ഹ​​രി​​ഷി ദത്ത് (38-ാം മി​​നി​​റ്റ്), സ​​ക്കീ​​ർ മു​​ണ്ടം​​പാ​​റ (50-ാം മി​​നി​​റ്റ്), മ​​തേ​​ജ് പോ​​പ് ലാ​​റ്റ്നി​​ക് (58-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ട​​ത്.

ഐ​​എ​​സ്എ​​ല്ലി​​നു മു​​ന്പു​​ള്ള പ​​ര്യ​​ട​​ന​​ത്തി​​ലെ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ ബാ​​ങ്കോ​​ക്ക് യു​​ണൈ​​റ്റ​​ഡി​​നെ 2-0ന് ​​ബ്ലാ​​സ്റ്റേ​​ഴ്സ് പ​​രാ​​ജ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.

29 മു​​ത​​ലാ​​ണ് ഐ​​എ​​സ്എ​​ൽ 2018-19 സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം ബ്ലാ​​സ്റ്റേ​​ഴ്സും അ​​ത്‌​ല​​റ്റി​​ക്കോ ഡി ​​കോ​​ൽ​​ക്ക​​ത്ത​​യും ത​​മ്മി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.