ലിവർപൂൾ, സിറ്റി ജയിച്ചു; യുണൈറ്റഡിനു സമനില
ലിവർപൂൾ, സിറ്റി ജയിച്ചു; യുണൈറ്റഡിനു സമനില
Saturday, September 22, 2018 11:59 PM IST
ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​ക്കും ലി​വ​ര്‍പൂ​ളി​നും മി​ക​ച്ച ജ​യം. എ​ന്നാ​ല്‍, മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ വൂ​ള്‍വ​ര്‍ഹാം​ട​ണ്‍ സ​മ​നി​ല​യി​ല്‍ കു​രു​ക്കി.

നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് കാ​ര്‍ഡി​ഫ് സി​റ്റി​യെ ത​ക​ര്‍ത്തു. റി​യാ​ദ് മെ​ഹ്‌​റ​സ് (67, 89 മിനിറ്റുകൾ) ഇ​ര​ട്ട ഗോ​ള്‍ നേ​ടി. സെ​ര്‍ജി​യോ അ​ഗ്വേ​റോ (32-ാം മിനിറ്റ്), ബെ​ര്‍ണാ​ര്‍ഡോ സി​ല്‍വ (35-ാം മിനിറ്റ്), ഇ​ല്‍കി ഗു​ണ്ടോ​ഗ​ന്‍ (44-ാം മിനിറ്റ്) എ​ന്നി​വ​രാ​ണ് മ​റ്റ് സ്‌​കോ​ര്‍മാ​ര്‍. ലി​വ​ര്‍പൂ​ള്‍ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് സ​താം​പ്ട​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി.


വെ​സ്‌ലി ​ഹോ​ഡ​റ്റി​ലൂ​ടെ 10-ാം മി​നി​റ്റി​ല്‍ ലി​വ​ര്‍പൂ​ള്‍ മു​ന്നി​ലെ​ത്തി. ജോ​യ​ല്‍ മാ​റ്റി​പ് (21 -ാം മിനിറ്റ്), മു​ഹ​മ്മ​ദ് സ​ല (45+3-ാം മിനിറ്റ്) എ​ന്നി​വ​രാ​ണ് മറ്റു സ്‌​കോ​ര്‍മാ​ര്‍. ആ​ദ്യ ആ​റു മ​ത്സ​ര​വും ജ​യി​ച്ച് 18 പോ​യി​ന്റു​മാ​യി ലി​വ​ര്‍പൂ​ള്‍ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ ഫ്രെ​ഡി​ലൂ​ടെ 18-ാം മി​നി​റ്റി​ല്‍ മു​ന്നി​ലെ​ത്തി​യ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ വൂ​ള്‍വ​ര്‍ഹാം​ട​ണ്‍ ജോ​വോ മൗ​ടി​ഞ്ഞോ​യു​ടെ (53-ാം മിനിറ്റ്) ഗോ​ളി​ല്‍ സ​മ​നി​ല പി​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.