കേ​ര​ള​ത്തി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ കോൽ​ക്ക​ത്ത പ​ന്തു​ത​ട്ടി
കേ​ര​ള​ത്തി​ന്‍റെ ക​ണ്ണീ​രൊ​പ്പാ​ൻ കോൽ​ക്ക​ത്ത പ​ന്തു​ത​ട്ടി
Saturday, September 22, 2018 11:59 PM IST
ക​​ല്യാ​​ണി (കോ​ൽ​​ക്ക​​ത്ത): പ്ര​​ള​​യ​​ക്കെ​​ടു​​തി​​യി​​ൽ ദു​​രി​​ത​​മ​​നു​​ഭ​​വി​​ക്കു​​ന്ന കേ​​ര​​ള​​ത്തി​​ന് കൈ​​ത്താ​​ങ്ങേ​​കാ​​ൻ കോ​ൽ​​ക്ക​​ത്ത​​യി​​ലെ ഫു​​ട്ബോ​​ൾ സ​​മൂ​​ഹം കൈ​​കോ​​ർ​​ത്തു. കേ​​ര​​ള​​ത്തി​​ന്‍റെ അ​​ന്താ​​രാ​ഷ്‌​ട്ര ഫു​​ട്ബോ​​ള​​ർ​​മാ​​രാ​​യ ഐ.​​എം.​ വി​​ജ​​യ​​ൻ, ജോ​​പോ​​ൾ അ​​ഞ്ചേ​​രി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് കോ​ൽ​​ക്ക​​ത്ത ക​​ല്യാ​​ണി ഫു​​ട്ബോ​​ൾ സ്റ്റേ​​ഡി​​യ​​ത്തി​​ൽ കേ​​ര​​ള ഫ്ല​​ഡ് റി​​ലീ​​ഫ് മാ​​ച്ച് സം​​ഘ​​ടി​​പ്പി​​ച്ച​​ത്. മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്ക് ന​​ൽ​​കാ​​നു​​ള്ള അ​​ഞ്ച് ല​​ക്ഷം രൂ​​പ​​യു​​ടെ ചെ​​ക്ക് മ​​ത്സ​​ര​​ശേ​​ഷം ഐ.​​എം. വി​​ജ​​യ​​ൻ ഏ​​റ്റു​​വാ​​ങ്ങി.

ഓ​​ൾ സ്റ്റാ​​ർ റെ​​ഡ്സ്, ഓ​​ൾ സ്റ്റാ​​ർ ബ്ലൂ​​സ് എ​​ന്നീ ടീ​​മു​​ക​​ളാ​​ണ് ധ​​ന​​ശേ​​ഖ​​ര​​ണ മ​​ത്സ​​ര​​ത്തി​​ൽ ക​​ളി​​ച്ച​​ത്. ക​​ളി 1-1 സ​​മ​​നി​​ല​​യി​​ൽ സ​​മാ​​പി​​ച്ചു. ഇ​​ട​​ത് കാ​​ലി​​നേ​​റ്റ പ​​രി​​ക്കു കാ​​ര​​ണം ഐ.​എം. വി​​ജ​​യ​​ൻ ക​​ളി​​ക്ക​​ള​​ത്തി​​ൽ ഇ​​റ​​ങ്ങി​​യി​​ല്ല. റെ​​ഡ്സി​​നെ ജോ ​​പോ​​ളും ബ്ലൂ​​സി​​നെ മു​​ൻ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ ദേ​​ബ് ജി​​ത് ഘോ​​ഷും ന​​യി​​ച്ചു.

കേ​​ര​​ള​​ത്തെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച റെ​​ഡ്സി​​ൽ ജോ​​പോ​​ളി​​നൊ​​പ്പം മു​​ൻ ഇ​​ന്ത്യ​​ൻ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ലു​​ക​​ളാ​​യ എം.​​സു​​രേ​​ഷ് , രാ​​മ​​ൻ വി​​ജ​​യ​​ൻ , ഡെ​​ൻ​​സ​​ൻ ദേ​​വ​​ദാ​​സ് , റ​​ഹിം ന​​ബി , സ​​ന്ദീ​​പ് ന​​ന്ദി , ദീ​​പാ​​ങ്ക​​ർ റോ​​യ് , സ​​തീ​​ഷ് ഭാ​​ര​​തി തു​​ട​​ങ്ങി​​യ​​വ​​രും മു​​ൻ എ​​ഇ കൊ​​ച്ചി​​ൻ താ​​രം ദി​​നേ​​ശ് നാ​​യ​​ർ, ഫു​​ട്ബോ​​ൾ ക​​മ​​ന്‍റേ​റ്റ​​ർ ഷൈ​​ജു ദാ​​മോ​​ദ​​ര​​ൻ തു​​ട​​ങ്ങി​​യ​​വ​​രും ക​​ളി​​ച്ചു.


ബം​​ഗാ​​ളി താ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച ബ്ലൂ​​സി​​ൽ ദേ​​ബ് ജി​​തി​​നൊ​​പ്പം ദീ​​പേ​​ന്ദു ബി​​ശ്വാ​​സ്, ദീ​​പ​​ക് മ​​ണ്ഡ​​ൽ, ബി​​ശ്വ​​ജി​​ത് മ​​ണ്ഡ​​ൽ , സൗ​​മി​​ക് ഡേ, ​​ച​​ന്ദ​​ൻ ദാ​​സ്, അ​​ഭി​​ജി​​ത് മ​​ണ്ഡ​​ൽ, സു​​ര​​ജി​​ത് ബോ​​സ്, സൗ​​മി​​ത്ര ച​​ക്ര​​വ​​ർ​​ത്തി, പ്ര​​ശാ​​ന്തൊ ച​​ക്ര​​വ​​ർ​​ത്തി, സം​​ഗ്രാം മു​​ഖ​​ർ​​ജി , ഹേ​​മ​​ന്ദ ദോ​​റ തു​​ട​​ങ്ങി​​യ​​വ​​രും അ​​ണി​​നി​​ര​​ന്നു. റെ​​ഡ്സി​​നെ രാ​​മ​​ൻ വി​​ജ​​യ​​നാ​​ണ് മു​​ന്നി​​ൽ എ​​ത്തി​​ച്ച​​ത്. ദീ​​പേ​​ന്ദു ബി​​ശ്വാ​​സ് ബ്ലൂ​​സി​​ന്‍റെ സ​​മ​​നി​​ല ഗോ​​ൾ നേ​​ടി. സം​​ഘാ​​ട​​ക സ​​മി​​തി ക​​ണ്‍​വീ​​ന​​ർ ദേ​​ബാ​​ശി​​ഷ് കു​​മാ​​ർ, ക​​ല്യാ​​ണി മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സു​​ശീ​​ൽ കു​​മാ​​ർ ത​​ലൂ​​ക്ദാ​​ർ, ഫാ​​ഷ​​ൻ ഡി​​സൈ​​ന​​ർ അ​​ഗ്നി മി​​ത്ര പോ​​ൾ , കോ​​ഓർ​​ഡി​​നേ​​റ്റ​​ർ പാ​​ർ​​ഥൊ ആ​​ചാ​​ര്യ തു​​ട​​ങ്ങി​​യ​​വ​​ർ ചേ​​ർ​​ന്നാ​​ണ് ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ലേ​​ക്കു​​ള്ള സം​​ഭാ​​വ​​ന തു​​ക കൈ​​മാ​​റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.