വാ​​ർ​​ണ​​ർ, സ്മിത്ത് ക​​ള​​ത്തി​​ൽ
വാ​​ർ​​ണ​​ർ, സ്മിത്ത് ക​​ള​​ത്തി​​ൽ
Monday, September 24, 2018 12:10 AM IST
സി​​ഡ്നി: പ​​ന്ത് ചു​​ര​​ണ്ട​​ലി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ല​​ക്ക് നേ​​രി​​ട്ട ഓ​​സ്ട്രേ​​ലി​​യ​​ൻ മു​​ൻ ക്യാ​​പ്റ്റ​​ൻ സ്റ്റീ​​വ് സ്മി​​ത്തും വൈ​​സ് ക്യാ​​പ്റ്റ​​ൻ ഡേ​​വി​​ഡ് വാ​​ർ​​ണ​​റും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. ക്ല​​ബ് ക്രി​​ക്ക​​റ്റി​​ലാ​​ണ് ഇ​​രു​​വ​​രും ക​​ള​​ത്തി​​ലി​​റ​​ങ്ങി​​യ​​ത്.

വാ​​ർ​​ണ​​ർ 155 റ​​ണ്‍​സ് എ​​ടു​​ത്ത് പു​​റ​​ത്താ​​കാ​​തെ​​നി​​ന്ന​​പ്പോ​​ൾ സ്റ്റീ​​വ് സ്മി​​ത്ത് അ​​ർ​​ധ സെ​​ഞ്ചു​​റി നേ​​ടി. 98 പ​​ന്തി​​ൽ സെ​​ഞ്ചു​​റി പൂ​​ർ​​ത്തി​​യാ​​ക്കി​​യ വാ​​ർ​​ണ​​ർ ര​​ണ്ട് സി​​ക്സും 13 ഫോ​​റും നേ​​ടി​​യാ​​ണ് ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി​​യ​​ത്. പ​​ന്ത് ചു​​ര​​ണ്ട​​ൽ വി​​വാ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ഇ​​രു​​വ​​ർ​​ക്കും ഒ​​രു വ​​ർ​​ഷ​​ത്തേ​​ക്ക് ക്രി​​ക്ക​​റ്റി​​ൽ​​നി​​ന്ന് സി​​എ (ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ) വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.