റ​യ​ലി​നു ജ​യം, തലപ്പത്ത്
റ​യ​ലി​നു ജ​യം, തലപ്പത്ത്
Monday, September 24, 2018 12:10 AM IST
മാ​ഡ്രി​ഡ്: മാ​ര്‍കോ അ​സെ​ന്‍സി​യോ നേ​ടി​യ ഗോ​ളി​ല്‍ ലാ ​ലി​ഗ​യി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡ് 1-0ന് ​എ​സ്പാ​നി​യോ​ളി​നെ തോ​ല്‍പ്പി​ച്ചു. ഇ​തോ​ടെ റ​യ​ലി​ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​നാ​യി. റ​യ​ലി​ന്‍റെ സ്വ​ന്തം സാ​ന്‍റി​യാ​ഗോ ബ​ര്‍ണാ​ബു​വി​ല്‍ ഞെ​ട്ടി​ക്കു​ന്ന പ്ര​ക​ട​നം ന​ട​ത്താ​ന്‍ സ​ന്ദ​ര്‍ശ​ക​രാ​യ എ​സ്പാ​നി​യോ​ളി​നാ​യി. എ​ന്നാ​ല്‍ ശ​ക്ത​മാ​യി പൊ​രു​തി​യ റ​യ​ല്‍ വി​ജ​യം നേ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ എ​എ​സ് റോ​മ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ടീ​മി​ലെ ഗാ​ര​ത് ബെ​യ്ൽ, മാ​ഴ്‌​സ​ലോ, ടോ​ണി ക്രൂ​സ് എ​ന്നി​വ​ര്‍ക്കു വി​ശ്ര​മം ന​ല്‍കി​യ ടീ​മി​ല്‍ അ​ല്‍വ​രോ ഒ​ഡ്രി​യോ​സോ​ല പ്ര​തി​രോ​ധ​ത്തി​ല്‍ ഡാ​നി ക​ര്‍വാ​ഹ​ലി​നു പ​ക​രം അ​ര​ങ്ങേ​റ്റം കു​റി​ച്ചു.


പ​ന്ത​ട​ക്ക​ത്തി​ല്‍ റ​യ​ലി​നാ​യി​രു​ന്നു ആ​ധി​പ​ത്യ​മെ​ങ്കി​ലും എ​സ്പാ​നി​യോ​ള്‍ കി​ട്ടി​യ അ​വ​സ​ര​ങ്ങ​ളി​ല്‍ ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. 41-ാം മി​നി​റ്റി​ല്‍ ലൂ​ക്ക മോ​ഡ്രി​ച്ചി​ന്‍റെ പാ​സി​ല്‍നി​ന്നാ​ണ് അ​സെ​ന്‍സി​യോ ഗോ​ള്‍ നേ​ടി​യ​ത്.

അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 2-0ന് ​ഗെ​റ്റ​ഫെ​യെ തോ​ല്‍പ്പി​ച്ചു. ഡേ​വി​ഡ് സോ​റി​യ​യു​ടെ സെ​ല്‍ഫ് ഗോ​ളി​ല്‍ 14-ാം മി​നി​റ്റി​ല്‍ അ​ത്‌​ല​റ്റി​ക്കോ മു​ന്നി​ലെ​ത്തി. 60-ാം മി​നി​റ്റി​ല്‍ തോ​മ​സ് ലെ​മ​ര്‍ അ​ത്‌​ല​റ്റി​ക്കോ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു. അ​ത്‌​ല​റ്റി​ക്കോ അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.