ടോ​ട്ട​ന​ത്തി​നു ജ​യം; സമനിലയിൽ കുടുങ്ങി ചെൽസി
ടോ​ട്ട​ന​ത്തി​നു ജ​യം; സമനിലയിൽ കുടുങ്ങി ചെൽസി
Monday, September 24, 2018 12:10 AM IST
ല​ണ്ട​ന്‍: തു​ട​ര്‍ച്ച​യാ​യ മൂ​ന്നു തോ​ല്‍വി​ക​ള്‍ക്കു​ശേ​ഷം ടോ​ട്ട​നം വീ​ണ്ടും വി​ജ​യ​വ​ഴി​യി​ല്‍. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ടോ​ട്ട​നം 2-1ന് ​ബ്രൈ​റ്റ​നെ തോ​ല്പി​ച്ചു. ഹാ​രി കെ​യ്ന്‍ (42-ാം മിനിറ്റ്-പെ​ന​ല്‍റ്റി), എ​റി​ക് ലാ​മെ​ല (76-ാം മിനിറ്റ്) എ​ന്നി​വ​രാ​ണ് ഗോ​ള്‍ നേ​ടി​യ​ത്. ബ്രൈ​റ്റ​നു​വേ​ണ്ടി 90+3-ാം മി​നി​റ്റി​ല്‍ ആ​ന്‍റ​ണി നോ​കാ​ര്‍ട് ഒ​രു ഗോ​ള്‍ മ​ട​ക്കി.

തു​ട​ർ​ച്ച​യാ​യ അ​ഞ്ച് ജ​യ​ത്തി​നു​ശേ​ഷം ചെ​ൽ​സി സ​മ​നി​ല വ​ഴ​ങ്ങി. വെ​സ്റ്റ് ഹാം ​യു​ണൈ​റ്റ​ഡാ​ണ് ചെ​ൽ​സി​യെ ഗോ​ൾ ര​ഹി​ത സ​മ​നി​ല​യി​ൽ കു​ടു​ക്കി​യ​ത്. ഇ​തോ​ടെ പോ​യി​ന്‍​റ് നി​ല​യി​ൽ ലി​വ​ർ​പൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രും. ആ​റ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ആ​റ് ജ​യ​വു​മാ​യി ലി​വ​ർ​പൂ​ളി​ന് 18 പോ​യി​ന്‍​റാ​ണു​ള്ള​ത്. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 16 പോ​യി​ന്‍​റു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യും ചെ​ൽ​സി​യും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.