ഒ​സാ​ക്ക​യ്ക്കു ഫൈ​ന​ലി​ൽ തോ​ൽ​വി
ഒ​സാ​ക്ക​യ്ക്കു ഫൈ​ന​ലി​ൽ തോ​ൽ​വി
Monday, September 24, 2018 12:10 AM IST
ടോ​​ക്കി​​യോ: യു​​എ​​സ് ഓ​​പ്പ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ജേ​​താ​​വാ​​യ ന​​വോ​​മി ഒ​​സാ​​ക്ക​​യ്ക്ക് പാ​​ൻ പ​​സ​​ഫി​​ക് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ലി​​ൽ തോ​​ൽ​​വി. ചെ​​ക് റി​​പ്പ​​ബ്ലി​​ക്കി​​ന്‍റെ ക​​രോ​​ളി​​ന പ്ലീ​​ഷ്കോ​​വ​​യാ​​ണ് ഫൈ​​ന​​ലി​​ൽ ഒ​​സാ​​ക്ക​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് കീ​​ഴ​​ട​​ക്കി​​യ​​ത്. സ്വ​​ന്തം നാ​​ട്ടി​​ൽ ക​​പ്പു​​യ​​ർ​​ത്താ​​മെ​​ന്ന ഒ​​സാ​​ക്ക​​യു​​ടെ മോ​​ഹം ഇ​​തോ​​ടെ ഫ​​ലം​​ക​​ണ്ടി​​ല്ല.

6-4, 6-4നാ​​യി​​രു​​ന്നു ജാ​​പ്പ​​നീ​​സ് താ​​ര​​ത്തി​​ന്‍റെ തോ​​ൽ​​വി. ജീ​​വി​​ത​​ത്തി​​ൽ ഇ​​തു​​വ​​രെ ഇ​​ത്ര​​യും ക്ഷീ​​ണം അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​ല്ല - മ​​ത്സ​​ര​​ത്തി​​ൽ ത​​നി​​ക്ക് അ​​നു​​ഭ​​വ​​പ്പെ​​ട്ട ക്ഷീ​​ണ​​ത്തെ​​ക്കു​​റി​​ച്ച് ന​​വോ​​മി പ​​റ​​ഞ്ഞു. ന​​വോ​​മി ക്ഷീ​​ണി​​ത​​യാ​​യി​​രു​​ന്നു. അ​​ത് ക​​ള​​ത്തി​​ൽ ഏ​​വ​​ർ​​ക്കും കാ​​ണാ​​ൻ സാ​​ധി​​ച്ച​​താ​​ണ് - മ​​ത്സ​​ര​​ശേ​​ഷം പ്ലീ​​ഷ്കോ​​വ പ​​റ​​ഞ്ഞു. ഇ​​രു​​പ​​ത്താ​​റു​​കാ​​രി​​യാ​​യ പ്ലീ​​ഷ്കോ​​വ​​യു​​ടെ 11-ാം ക​​രി​​യ​​ർ കി​​രീ​​ട​​മാ​​ണി​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.