വാ​ട്ട​ർ​പോ​ളോ​യി​ൽ കേ​ര​ള​ത്തിനു സ്വർണം
വാ​ട്ട​ർ​പോ​ളോ​യി​ൽ കേ​ര​ള​ത്തിനു സ്വർണം
Monday, September 24, 2018 12:10 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ദേ​​ശീ​​യ അ​​ക്വാ​​ട്ടി​​ക് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ​​വി​​ഭാ​​ഗം വാ​​ട്ട​​ർ​​പോ​​ളോ​​യി​​ൽ കേ​​ര​​ള​​ത്തി​​നു സ്വ​​ർ​​ണം. ബം​​ഗാ​​ളി​​നെ 6-4നു ത​​ക​​ർ​​ത്താ​​ണ് കേ​​ര​​ളം സ്വ​​ർ​​ണ​​നേ​​ട്ട​​ത്തി​​ന് അ​​വ​​കാ​​ശി​​ക​​ളാ​​യ​​ത്. കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി ശ്രീ​​ക്കു​​ട്ടി, പൂ​​ജ എ​​ന്നി​​വ​​ർ ര​​ണ്ടു​​ ഗോ​​ളു​​ക​​ളും ആ​​ർ​​ച്ച​​യും നി​​വ്യ​​ബാ​​ബു​​വും ഓ​​രോ ഗോ​​ളും നേ​​ടി.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഭോ​​പ്പാ​​ലി​​ൽ വെ​​ങ്ക​​ലും കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ടേ​​ണ്ടിവ​​ന്ന കേ​​ര​​ള​​ത്തി​​ന്‍റെ പെ​​ണ്‍​കു​​ട്ടി​​ക​​ൾ​​ക്ക് ഇ​​ക്കു​​റി ജ​ന്മ​നാ​​ട്ടി​​ൽത​​ന്നെ സ്വ​​ർ​​ണം നേ​​ടാ​​ൻ ക​​ഴി​​ഞ്ഞ​​ത് ഏ​​റെ ആ​​ഹ്ലാ​​ദം സ​​മ്മാ​​നി​​ച്ചു. വേ​​ണു ഗോ​​പാ​​ല​​ൻ​​പി​​ള്ള, പി.​​എ​​സ്. വി​​നോ​​ദ് എ​​ന്നി​​വ​​രാ​​ണ് പ​​രി​​ശീ​​ല​​ക​​ർ. വാ​​ട്ട​​ർ​​പോ​​ളോ പു​​രു​​ഷ​​വി​​ഭാ​​ഗ​​ത്തി​​ൽ റെ​​യി​​ൽ​​വേ,സ​​ർ​​വീ​​സ​​സ്, ബം​​ഗാ​​ൾ എ​​ന്നി​​വ​​ർ ഒ​​ന്നു​​മു​​ത​​ൽ മൂ​​ന്നു​​വ​​രെ സ്ഥാ​​ന​​ത്തെ​​ത്തി. കേ​​ര​​ള​​ത്തി​​നു നാ​​ലാം സ്ഥാ​​നം​ കൊ​​ണ്ട് തൃ​​പ്തി​​പ്പെ​​ടേ​​ണ്ടിവ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.