റൊ​​ണാ​​ൾ​​ഡോ, യു​​വ​​ന്‍റ​​സ്
റൊ​​ണാ​​ൾ​​ഡോ, യു​​വ​​ന്‍റ​​സ്
Tuesday, September 25, 2018 12:27 AM IST
ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും യു​​വ​​ന്‍റ​​സി​​നാ​​യി പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി. ആ​​ദ്യ മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് സ്കോ​​ർ ചെ​​യ്യാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല. റൊ​​ണാ​​ൾ​​ഡോ​​യും (81-ാം മി​​നി​​റ്റ്), ഫെ​​ഡ​​റി​​ക്കോ ബെ​​ർ​​നാ​​ർ​​ഡെ​​സ്കി​​യും (90+4-ാം മി​​നി​​റ്റ്) ഗോ​​ൾ നേ​​ടി​​യ മ​​ത്സ​​ര​​ത്തി​​ൽ യു​​വ​​ന്‍റ​​സ് 2-0ന് ​​ഫ്രോ​​സി​​നോ​​ണെ കീ​​ഴ​​ട​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ലും യു​​വെ ജ​​യം സ്വ​​ന്ത​​മാ​​ക്കി. 15 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്താ​​ണ് യു​​വെ.

യു​​വ​​ന്‍റ​​സി​​ന്‍റെ മു​​ന്നേ​​റ്റ​​ങ്ങ​​ൾ മാ​​ത്രം ക​​ണ്ട ആ​​ദ്യ പ​​കു​​തി​​യി​​ൽ അ​​വ​​ർ നി​​ര​​വ​​ധി ത​​വ​​ണ ഗോ​​ളി​​ന​​ടു​​ത്തെ​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഒ​​ന്നും കൃ​​ത്യ​​മാ​​യി മു​​ത​​ലാ​​ക്കാ​​ൻ അ​​വ​​ർ​​ക്കാ​​യി​​ല്ല. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ചി​​ല ഷോ​​ട്ടു​​ക​​ൾ​​ക്ക് ഗോ​​ളി പ്ര​​തി​​രോ​​ധം തീ​​ർ​​ത്ത​​പ്പോ​​ൾ മാ​​ൻ​​സൂ​​കി​​ച്ചി​​നു ല​​ഭി​​ച്ച അ​​വ​​സ​​ര​​ങ്ങ​​ൾ നേ​​രി​​യ വ്യ​​ത്യാ​​സ​​ത്തി​​ൽ പു​​റ​​ത്തു പോ​​യി. പ്ര​​തി​​രോ​​ധ​​ത്തി​​ലൂ​​ന്നി​​യ​​തു കൊ​​ണ്ടു ത​​ന്നെ ഒ​​രു ത​​വ​​ണ പോ​​ലും ഫ്രോ​​സി​​നോ​​ണ്‍ യു​​വ​​ന്‍റ​​സ് ഗോ​​ൾമു​​ഖം ല​​ക്ഷ്യം വ​​ച്ചി​​ല്ല.


ര​​ണ്ടാം പ​​കു​​തി​​യി​​ലും നി​​ര​​വ​​ധി അ​​വ​​സ​​ര​​ങ്ങ​​ൾ യു​​വ​​ന്‍റ​​സി​​നെ തേ​​ടി​​യെ​​ത്തി. റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഗോ​​ളെ​​ന്നു​​റ​​ച്ച ഒ​​രു ബാ​​ക്ക്ഹീ​​ൽ ശ്ര​​മം ഗോ​​ളി ത​​ട്ടി​​യ​​ക​​റ്റി. തു​​ട​​ർ​​ച്ച​​യാ​​യ മു​​ന്നേ​​റ്റ​​ങ്ങ​​ൾ ന​​ട​​ത്തി​​യ​​തി​​ന്‍റെ ഫ​​ലം 81-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ചു. പ്യാ​​നി​​ച്ചി​​ന്‍റെ ഷോ​​ട്ട് ഫ്രൊ​​സി​​നോ​​ണെ താ​​ര​​ത്തി​​ന്‍റെ ദേ​​ഹ​​ത്തു ത​​ട്ടി വ​​ന്ന​​ത് റൊ​​ണാ​​ൾ​​ഡോ അ​​നാ​​യാ​​സം ഗോ​​ളാ​​ക്കി. ക​​ളി തീ​​രാ​​ൻ നി​​മി​​ഷ​​ങ്ങ​​ൾ ശേ​​ഷി​​ക്കെ റൊ​​ണാ​​ൾ​​ഡോ തു​​ട​​ങ്ങിവ​​ച്ച പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ൽ നി​​ന്നും പ്യാ​​നി​​ച്ചി​​ന്‍റെ പാ​​സി​​ൽ ബെ​​ർ​​നാ​​ർ​​ഡെ​​സ്കി യു​​വെ​​യു​​ടെ ജ​​യം 2-0 ആ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.