ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു നാ​​ലാം ജ​​യം
ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു നാ​​ലാം ജ​​യം
Wednesday, September 26, 2018 12:27 AM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ വ​​നി​​ത​​ക​​ൾ​​ക്ക് എ​​തി​​രാ​​യ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര​​യി​​ലെ അ​​ഞ്ചാം മ​​ത്സ​​ര​​ത്തി​​ലും ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ​​ക്കു ജ​​യം. 51 റ​​ണ്‍​സി​​നാ​​ണ് ഇ​​ന്ത്യ​​ൻ വ​​നി​​ത​​ക​​ൾ ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര ഇ​​ന്ത്യ 4-0ന് ​​സ്വ​​ന്ത​​മാ​​ക്കി. മൂ​​ന്നാം മ​​ത്സ​​രം മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ഉ​​പേ​​ക്ഷി​​ച്ചി​​രു​​ന്നു.


ആ​​ദ്യം ക്രീ​​സി​​ലെ​​ത്തി​​യ ഇ​​ന്ത്യ 18.3 ഓ​​വ​​റി​​ൽ 156 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. ഇ​​ന്ത്യ​​ക്കാ​​യി ജ​​മി​​മ റോ​​ഡ്രി​​ഗ​​സ് 31 പ​​ന്തി​​ൽ 46ഉം ​​ക്യാ​​പ്റ്റ​​ൻ ഹ​​ർ​​മ​​ൻ​​പ്രീ​​ത് കൗ​​ർ 38 പ​​ന്തി​​ൽ 63ഉം ​​റ​​ണ്‍​സ് നേ​​ടി. മ​​റു​​പ​​ടി​​ക്കി​​റ​​ങ്ങി​​യ ശ്രീ​​ല​​ങ്ക​​യു​​ടെ ഇ​​ന്നിം​​ഗ്സ് 17.4 ഓ​​വ​​റി​​ൽ 105ന് ​​അ​​വ​​സാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.