ഡല്‍ഹിക്ക് സമനില കുരുക്ക്
ഡല്‍ഹിക്ക് സമനില കുരുക്ക്
Thursday, October 4, 2018 12:15 AM IST
ന്യൂ​ഡ​ല്‍ഹി: ക​ളി തീ​രാ​ന്‍ ര​ണ്ടു മി​നി​റ്റു​ള്ള​പ്പോ​ള്‍ ഡി​യേ​ഗോ കാ​ര്‍ലോ​സ് നേ​ടി​യ ഗോ​ളി​ല്‍ പൂ​ന സി​റ്റി ഡ​ല്‍ഹി ഡൈ​നാ​മോ​സി​നോ​ട് പോ​യി​ന്‍റ് പ​ങ്കു​വ​ച്ചു. ഇ​രു​ടീ​മും ഓ​രോ ഗോ​ള്‍ വീ​ത​മ​ടി​ച്ച് സ​മ​നി​ല​യി​ല്‍ പി​രി​യു​ക​യാ​യി​രു​ന്നു.

പൂ​ന​യു​ടെ ആ​ക്ര​മ​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. പ​തു​ക്കെ ഡ​ല്‍ഹി ആ​ക്ര​മ​ണ​ത്തി​ലേ​ക്കു ക​ട​ന്നു. 20-ാം മി​നി​റ്റി​ല്‍ ല​ഭി​ച്ച ന​ല്ലൊ​രു അ​വ​സ​രം ഡ​ല്‍ഹി​ക്കു വ​ല​യി​ലാ​ക്കാ​നാ​യി​ല്ല. 44-ാം മി​നി​റ്റി​ല്‍ ഡ​ല്‍ഹി​ക്ക് കാ​ത്തി​രു​ന്ന അ​വ​സ​രം ല​ഭി​ച്ചു. 30 വാ​ര പു​റ​ത്തു​വ​ച്ച് റാ​ണ ഖാ​രു​മി​യു​ടെ ത​ക​ര്‍പ്പ​ന്‍ ഷോ​ട്ട് വ​ല​യി​ല്‍ ത​റ​ച്ചു​ക​യ​റി. ര​ണ്ടാം പ​കു​തി​യി​ല്‍ ലീ​ഡ് ഉ​യ​ര്‍ത്തു​ന്ന​തി​നാ​യി ഡ​ല്‍ഹി ആ​ക്ര​മി​ച്ചു​കൊ​ണ്ടി​രു​ന്നു. ജ​യം ഉ​റ​പ്പി​ച്ചു​നീ​ങ്ങി​യ ഡ​ല്‍ഹി​യെ ഞെ​ട്ടി​ച്ചു​കൊ​ണ്ട് 88-ാം മി​നി​റ്റി​ല്‍ ഡി​യേ​ഗോ കാ​ര്‍ലോ​സ് വ​ല​കു​ലു​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.