പൃ​ഥ്വി ഷാ ​അ​ര​ങ്ങേ​റ്റം കുറിക്കും
പൃ​ഥ്വി ഷാ ​അ​ര​ങ്ങേ​റ്റം കുറിക്കും
Thursday, October 4, 2018 12:15 AM IST
ഇ​ന്ത്യ​യു​ടെ കൗ​മാ​ര ഓ​പ്പ​ണിം​ഗ് ബാ​റ്റ്‌​സ്മാ​ന്‍ പൃ​ഥ്വി ഷാ ​ഇ​ന്ന് ടെ​സ്റ്റി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കും. കെ.​എ​ല്‍. രാ​ഹു​ലാ​ണ് ഷാ​യു​ടെ ഓ​പ്പ​ണിം​ഗ് പ​ങ്കാ​ളി. ഇ​ന്ത്യ​യു​ടെ 293മ​ത്തെ ടെ​സ്റ്റ് ക​ളി​ക്കാ​രനാ​കും ഷാ ​ഇ​ന്ന്. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ടെ​സ്റ്റി​ന് ഒ​രു ദി​വ​സം മു​മ്പേ ഇ​ന്ത്യ ക​ളി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള 12 പേ​രെ പ്ര​ഖ്യാ​പി​ച്ചു.

ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നി​ടെ​യാ​ണ് ഷാ​യ്ക്ക് ടെ​സ്റ്റ് ടീ​മി​ല്‍ വി​ളി​വ​ന്ന​ത്. എ​ന്നാ​ല്‍ ഒ​രു മ​ത്സ​രം പോ​ലും ഷാ​യ്ക്ക് ല​ഭി​ച്ചി​ല്ല. ഷാ ​വ​ന്ന​തോ​ടെ ടീ​മി​ലെ മ​റ്റൊ​രു ഓ​പ്പ​ണ​റാ​യ മാ​യ​ങ്ക് അ​ഗ​ര്‍വാ​ള്‍ പു​റ​ത്തി​രി​ക്കും. ഇ​ന്ന് അ​ഞ്ച് സ്‌​പെ​ഷ​ലി​സ്റ്റ് ബൗ​ള​ര്‍മാ​രു​മാ​യി ഇ​ന്ത്യ ഇ​റ​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യി. 12-ാമ​നാ​യി പേ​സ് ബൗ​ള​ര്‍ ഷാ​ര്‍ദു​ല്‍ ഠാ​ക്കൂ​റി​നെ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഠാ​ക്കൂ​റും അ​ര​ങ്ങേ​റ്റം കു​റി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

മൂ​ന്നു സ്പി​ന്ന​ര്‍മാ​ര്‍ ഇ​റ​ങ്ങു​മോ​യെ​ന്ന കാ​ര്യം ഇ​ന്ന​റി​യാം. ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ര്‍ക്കൊ​പ്പം കു​ല്‍ദീ​പ് യാ​ദ​വും ഇ​റ​ങ്ങി​യാ​ല്‍ ഠാ​ക്കൂ​റി​ന് അ​വ​സ​രം ല​ഭി​ക്കി​ല്ല. മു​ഹ​മ്മ​ദ് ഷാ​മി​യും ഉ​മേ​ഷ് യാ​ദ​വു​മാ​ണ് പേ​സ് ദ്വ​യം.


ഇം​ഗ്ല​ണ്ടി​നെ​തി​രേ ഓ​വ​ല്‍ ടെ​സ്റ്റി​ല്‍ 56 റ​ണ്‍സു​മാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ഹ​നു​മ വി​ഹാ​രി​യെ ടീ​മി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. വി​ക്ക​റ്റ്കീ​പ്പ​ര്‍ ഋ​ഷ​ഭ് പ​ന്ത് ആ​റാ​മ​നാ​യി ഇ​റ​ങ്ങും.

ബാ​റ്റിം​ഗി​നി​റ​ങ്ങു​മ്പോ​ള്‍ പൃ​ഥ്വി ഷാ​യു​ടെ സ്വ​പ്‌​നം യാ​ഥാ​ര്‍ഥ്യ​മാ​കും. സ്‌​കൂ​ള്‍ ത​ലം മു​ത​ലേ റ​ണ്‍സ് വാ​രി​ക്കൂ​ട്ടി പ്ര​തി​ഭ തെ​ളി​യി​ച്ച പ​തി​നെ​ട്ടു​കാ​ര​നാ​യ ഷാ ​ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ടീ​മി​ല്‍ ക​ളി​ക്കു​മെ​ന്ന കാ​ര്യം ഒ​ട്ടും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന​താ​യി​രു​ന്നി​ല്ല. അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യെ കി​രീ​ട​ത്തി​ലേ​ക്കു ന​യി​ക്കു​ക​യും ചെ​യ്തു. ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ ഈ ​കൗ​മാ​ര​താ​ര​ത്തി​ന് മി​ക​ച്ച റി​ക്കാ​ര്‍ഡാ​ണു​ള്ള​ത്. 14 മ​ത്സ​ര​ങ്ങ​ളി​ല്‍ 56.72 ശ​രാ​ശ​രി​യി​ല്‍ ഏ​ഴു സെ​ഞ്ചു​റി​യും അ​ഞ്ച് അ​ര്‍ധ സെ​ഞ്ചു​റി​യും നേ​ടി​യി​ട്ടു​ണ്ട്. ഇ​തി​ല്‍ 2016 ന​വം​ബ​റി​ല്‍ ര​ഞ്ജി ട്രോ​ഫി അ​ര​ങ്ങേ​റ്റ​ത്തി​ല്‍ നേ​ടി​യ സെ​ഞ്ചു​റി​യും ഉ​ള്‍പ്പെ​ടു​ന്നു. ഇ​തി​ന് ഒ​രു വ​ര്‍ഷ​ത്തി​നു​ശേ​ഷം ദു​ലീ​പ് ട്രോ​ഫി​യി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നു​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.