ത​ക​ര്‍പ്പ​ന്‍ ജ​യ​വു​മാ​യി പി​എ​സ്ജി, ബാ​ഴ്‌​സ
ത​ക​ര്‍പ്പ​ന്‍ ജ​യ​വു​മാ​യി പി​എ​സ്ജി, ബാ​ഴ്‌​സ
Thursday, October 4, 2018 11:24 PM IST
പാ​രീ​സ്/​ല​ണ്ട​ന്‍: യു​വേ​ഫ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ത​ക​ര്‍പ്പ​ന്‍ ജ​യ​വു​മാ​യി പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍, ബാ​ഴ്‌​സ​ലോ​ണ, അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ്, ഇ​ന്‍റ​ര്‍ മി​ലാ​ന്‍, ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് ടീ​മു​ക​ള്‍. ലി​വ​ര്‍പൂ​ളി​നെ നാ​പ്പോ​ളി തോ​ല്‍പ്പി​ച്ചു.

നെ​യ്മ​ര്‍ ഹാ​ട്രി​ക്

ബ്ര​സീ​ലി​യ​ന്‍ സൂ​പ്പ​ര്‍താ​രം നെ​യ്മ​റു​ടെ ഹാ​ട്രി​ക് മി​ക​വി​ല്‍ പാ​രി സാ​ന്‍ ഷെ​ര്‍മ​യി​ന്‍ 6-1ന് ​റെ​ഡ് സ്റ്റാ​ര്‍ ബെ​ല്‍ഗ്രേ​ഡി​നെ തോ​ല്‍പ്പി​ച്ചു. പി​എ​സ്ജി​യു​ടെ സൂ​പ്പ​ര്‍ താ​ര​ങ്ങ​ളെ​ല്ലാം ഗോ​ള്‍ ക​ണ്ടെ​ത്തി​യ മ​ത്സ​ര​മാ​യി​രു​ന്നു. 20, 22, 81 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു നെ​യ്മ​റു​ടെ ഗോ​ളു​ക​ള്‍. എ​ഡി​ന്‍സ​ണ്‍ ക​വാ​നി (37’), എ​യ്ഞ്ച​ല്‍ ഡി ​മ​രി​യ (41’), കൈ​ലി​യ​ന്‍ എം​ബാ​പ്പെ (70’) എ​ന്നി​വ​രും ഗോ​ള്‍പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. മാ​ര്‍കോ മാ​രി​ന്‍ 74-ാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ള്‍ റെ​ഡ് സ്റ്റാ​റി​ന് ആ​ശ്വാ​സ​മാ​യി.
ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ നാ​പ്പോ​ളി​യോ​ട് ലി​വ​ര്‍പൂ​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു തോ​റ്റു. സ​മ​നി​ല​യി​ലേ​ക്കെ​ന്നു ക​രു​തി​യ മ​ത്സ​ര​ത്തി​ല്‍ 90-ാം മി​നി​റ്റി​ല്‍ ലോ​റ​ന്‍സോ ഇ​ന്‍സൈ​ന്‍ നേ​ടി​യ ഗോ​ളി​ലാ​ണ് നാ​പ്പോ​ളി വി​ജ​യം നേ​ടി​യ​ത്.

മെ​സി​ക്ക് ഇ​ര​ട്ട ഗോ​ള്‍

സൂ​പ്പ​ര്‍താ​രം ല​യ​ണ​ല്‍ മെ​സി​യു​ടെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ബാ​ഴ്‌​സ​ലോ​ണ 4-2ന് ​ടോ​ട്ട​ന​ത്തെ തോ​ല്‍പ്പി​ച്ചു. ടോ​ട്ട​ന​ത്തി​ന്‍റെ വെം​ബ്ലി​ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ര​ണ്ടാം മി​നി​റ്റി​ല്‍ ഫി​ലി​പ്പെ കു​ടി​ഞ്ഞോ​യി​ലൂ​ടെ ബാ​ഴ്‌​സ മു​ന്നി​ലെ​ത്തി. 28-ാം മി​നി​റ്റി​ല്‍ ഇ​വാ​ന്‍ റാ​ക്കി​ട്ടി​ച്ചി​ന്‍റെ ത​ക​ര്‍പ്പ​ന്‍ ഗോ​ളി​ല്‍ ബാ​ഴ്‌​സ​ലോ​ണ ര​ണ്ടാം ഗോ​ളും നേ​ടി.

52-ാം മി​നി​റ്റി​ല്‍ ഹാ​രി കെ​യ്ന്‍ ഒ​രു ഗോ​ള്‍ മ​ട​ക്കി. മ​ത്സ​ര​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാ​മെ​ന്ന ടോ​ട്ട​ന​ത്തി​ന്‍റെ മോ​ഹ​ങ്ങ​ളെ ത​ക​ര്‍ത്തു​കൊ​ണ്ട് മെ​സി 56-ാം മി​നി​റ്റി​ല്‍ ബാ​ഴ്‌​സ​യു​ടെ ലീ​ഡ് ഉ​യ​ര്‍ത്തി. 66-ാം മി​നി​റ്റി​ല്‍ എ​റി​ക് ലാ​മെ​ല ബാ​ഴ്‌​സ​യു​ടെ ലീ​ഡ് ഒ​ന്നാ​യി ചു​രു​ക്കി. 90-ാം മി​നി​റ്റി​ല്‍ ടോ​ട്ട​നം പ്ര​തി​രോ​ധ​ത്തെ ഒ​റ്റ​ക്ക് മ​റി​ക​ട​ന്നെ​ത്തി​യ മെ​സി സ​ന്ദ​ര്‍ശ​ക​രു​ടെ ജ​യം ഉ​റ​പ്പി​ച്ചു.


ഗ്രൂ​പ്പ് ബി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ഇ​ന്‍റ​ര്‍ മി​ലാ​ന്‍ 2-1ന് ​പി​എ​സ്‌​വി ഐ​ന്തോ​വ​നെ തോ​ല്‍പ്പി​ച്ചു. ഒ​രു ഗോ​ളി​നു പി​ന്നി​ല്‍ നി​ന്ന​ശേ​ഷ​മാ​ണ് ഇ​ന്‍റ​റി​ന്‍റെ വി​ജ​യം. പി​എ​സ് വി ​ഗോ​ള്‍കീ​പ്പ​ര്‍ ജെ​റോ​ണ്‍ സോ​യ​റ്റി​ന്‍റെ പി​ഴ​വി​ല്‍നി​ന്നാ​ണ് മൗ​റോ ഇ​ക്കാ​ര്‍ഡി വി​ജ​യ ഗോ​ള്‍ നേ​ടി​യ​ത്. 27-ാം മി​നി​റ്റി​ല്‍ പാ​ബ്ലോ റൊ​സാ​രി​യോ​യു​ടെ ത​ക​ര്‍പ്പ​ന്‍ ഗോ​ളി​ല്‍ പി​എ​സ് വി ​മു​ന്നി​ലെ​ത്തി.

44-ാം മി​നി​റ്റി​ല്‍ റാ​ഡ്ജ ന​യ്ന്‍ഗോ​ല​ന്‍റെ ഗോ​ളി​ല്‍ ഇ​ന്‍റ​ര്‍ സ​മ​നി​ല പി​ടി​ച്ചു. 60-ാം മി​നി​റ്റി​ല്‍ പ​ന്തു​മാ​യി ക​ട​ന്നു​വ​ന്ന ഇ​ക്കാ​ര്‍ഡി​യെ ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ സോ​യ​റ്റും ഡി​ഫ​ന്‍ഡ​ര്‍ ഡാ​നി​യ​ല്‍ സ​ബാ​ബും കൂ​ട്ടി​യി​ടി​ച്ചു. ഈ ​അ​വ​സ​ര​ത്തി​ല്‍ ഇ​ക്കാ​ര്‍ഡി വ​ല കു​ലു​ക്കി.

തുടർ ജയവുമായി അ​ത്‌​ല​റ്റി​ക്കോ​യും ഡോ​ര്‍ട്മു​ണ്ടും

ആ​ന്‍ത്വാ​ന്‍ ഗ്രീ​സ്മാ​ന്‍റെ ഇ​ര​ട്ട ഗോ​ളി​ല്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് 3-1ന് ​ക്ല​ബ് ബ്രൂ​ഗി​യെ തോ​ല്‍പ്പി​ച്ചു. ഗ്രൂ​പ്പ് എ​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് 3-0ന് ​മോ​ണ​ക്കോ​യെ തോ​ല്‍പ്പി​ച്ചു.

ഗ്രൂ​പ്പ് ഡി​യി​ല്‍ പോ​ര്‍ട്ടോ 1-0ന് ​ഗ​ല​റ്റ്‌​സ​റെ​യെ​യും ഇ​തേ സ്‌​കോ​റി​നു ത​ന്നെ ഷാ​ല്‍കെ ലോ​കോ​മോ​ട്ടി​വ് മോ​സ്‌​കോ​യെ​യും തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.