റിക്കാർഡ് ബുക്കിൽ പുതിയ അധ്യായം കുറിച്ച് ഷാ
റിക്കാർഡ് ബുക്കിൽ പുതിയ അധ്യായം കുറിച്ച് ഷാ
Thursday, October 4, 2018 11:24 PM IST
വെ​സ്റ്റി​ന്‍ഡീ​സി​നെ​തിരേ അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ കൗ​മാ​ര​ക്കാ​ര​ൻ പൃ​ഥ്വി ഷാ​യ്ക്ക് മി​ന്നും സെ​ഞ്ചു​റി. പൃ​ഥ്വി ഷാ​യു​ടെ പ്ര​ക​ട​നം ക​ണ്ട് ഡ്ര​സിം​ഗ് റൂ​മി​ലു​ള്ള താ​ര​ങ്ങ​ള്‍ എ​ല്ലാ​വ​രും ത​ന്നെ എ​ഴു​ന്നേ​റ്റ് സ​ന്തോ​ഷ സൂ​ച​ക​മാ​യി കൈ​യ​ടി​ച്ചു. 99 പ​ന്തി​ലാ​ണ് ഷാ ​ടെ​സ്റ്റി​ലെ ത​ന്‍റെ ആ​ദ്യ സെ​ഞ്ചു​റി കു​റി​ച്ച​ത്.

ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടു​ന്ന എ​ഴാ​മ​ത്തെ പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​യും ഇ​തോ​ടെ ഷാ ​മാ​റി. സെ​ഞ്ചുറി നേ​ടി​യ പൃ​ഥ്വി ആ​ഭ്യ​ന്ത​ര​ക്രി​ക്ക​റ്റി​ലെ പ്ര​ക​ട​നം കൊ​ണ്ട് ത​ന്നെ ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ്. ഷാ 99 ​പ​ന്തി​ലാ​ണ് സെ​ഞ്ചുറി നേ​ടി​യ​ത്. സ​ച്ചി​നു​ശേ​ഷം ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് ഷാ. ​അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ സെ​ഞ്ചുറി നേ​ടു​ന്ന 15-ാമ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​വും. 2013 ൽ ​ശി​ഖ​ർ ധ​വാ​നും രോ​ഹി​ത് ശ​ർ​മ​യും അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ൽ സെ​ഞ്ചു​റി നേ​ടി​യി​ട്ടു​ണ്ട്.

ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ നാ​ലാ​മ​ത്തെ താ​ര​മാ​ണ് ഷാ. ​ബം​ഗ്ല​ദേ​ശി​ന്‍റെ മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫു​ള്‍ (17 വ​യ​സ് 61 ദി​വ​സം), സിം​ബാ​ബ്‌​വെ താ​രം ഹാ​മി​ല്‍ട്ട​ണ്‍ മ​സാ​ക​ഡ്‌​സ (17 വ​യ​സ് 352 ദി​വ​സം), പാ​ക്കി​സ്ഥാ​ന്‍ താ​രം സ​ലീം മാ​ലി​ക് (18 വ​യ​സ് 323 ദി​വ​സം) എ​ന്നി​വ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഷാ​യ്ക്കു മു​ന്നി​ലു​ള്ള​ത്. ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ ക​ന്നി ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​വും ഷാ​യാ​ണ്. ഇ​ന്ത്യ​ന്‍ താ​രം ശി​ഖ​ര്‍ ധ​വാ​ന്‍ (85 പ​ന്തി​ല്‍), വെ​സ്റ്റ് ഇ​ന്‍ഡീ​സ് താ​രം ഡ്വെ​യി​ന്‍ സ്മി​ത്ത് (93 പ​ന്തി​ല്‍) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഷാ​യ്ക്കു മു​ന്നി​ല്‍.

മ​നോ​ഹ​ര​മാ​യ ഇ​ന്നിം​ഗ്‌​സെ​ന്നാ​യി​രു​ന്നു ക്രി​ക്ക​റ്റ് നി​രൂ​പ​ക​ന്‍ ഹ​ര്‍ഷ ബോ​ഗ്‌​ലെ ഷാ​യു​ടെ ക​ളി​യെ വി​ശേ​ഷി​പ്പി​ച്ച​ത്. ഒ​രു ചെ​റി​യ കു​ട്ടി പേ​ടി​യേ​തു​മി​ല്ലാ​തെ അ​നാ​യാ​സ​മാ​യി ബാ​റ്റ് വീ​ശു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.