പൃഥ്വി "ഷോ’
പൃഥ്വി  ഷോ’
Thursday, October 4, 2018 11:24 PM IST
രാ​ജ്‌​കോ​ട്ട്: അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി​ത്തി​ള​ക്ക​വു​മാ​യി രാ​ജ്‌​കോ​ട്ടി​ന്‍റെ മ​നം ക​വ​ര്‍ന്ന പ​തി​നെ​ട്ടു​കാ​ര​ന്‍ പൃ​ഥ്വി ഷായും ക്ഷ​മ​യോ​ടെ അ​ര്‍ധ​സെ​ഞ്ചു​റി പൂ​ര്‍ത്തി​യാ​ക്കി​യ ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യും ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും ചേ​ര്‍ന്ന് ആ​ദ്യ ദി​നം ഇ​ന്ത്യ​യു​ടേ​താ​ക്കി. വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ​യു​ള്ള ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ദി​നം ക​ളി നി​ര്‍ത്തു​മ്പോ​ള്‍ ഇ​ന്ത്യ നാ​ലു വി​ക്ക​റ്റി​ന് 364 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​ണ്. ര​ണ്ടാം വി​ക്ക​റ്റി​ല്‍ പൃ​ഥ്വി ഷാ-​ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര സ​ഖ്യ​ത്തി​ന്‍റെ ഇ​ര​ട്ട​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടും (206), നാ​ലാം വി​ക്ക​റ്റി​ല്‍ കോ​ഹ് ലി-​ര​ഹാ​നെ സ​ഖ്യ​ത്തി​ന്‍റെ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു (105)മാ​ണ് ഇ​ന്ത്യ​ക്ക് ക​രു​ത്താ​യ​ത്. കോ​ഹ്‌​ലി​യും (72), ഋ​ഷ​ഭ് പ​ന്തു​മാ​ണ് (17) ക്രീ​സി​ല്‍.

അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി​യു​മാ​യി തി​ള​ങ്ങി​യ പ​തി​നെ​ട്ടു​കാ​ര​ന്‍ പൃ​ഥ്വി ഷാ​യുടെ പ്ര​ക​ട​നത്തി​ല്‍ പ​ല റി​ക്കാ​ര്‍ഡു​ക​ളാ​ണ് പി​റ​ന്ന​തും വ​ഴി​മാ​റി​യ​തും. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന പ്രാ​യം കു​റ​ഞ്ഞ ഇ​ന്ത്യ​ന്‍ താ​ര​മെ​ന്ന റി​ക്കാ​ര്‍ഡും പൃ​ഥ്വി ഷാ ​സ്വ​ന്ത​മാ​ക്കി. ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി നേ​ടു​ന്ന ഏ​ഴാ​മ​ത്തെ പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ് ഷാ. ​ഇ​ന്ത്യ​ക്കാ​രി​ല്‍ സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റാ​ണു ഷാ​യ്ക്കു മു​ന്നി​ല്‍. അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി പി​ന്നി​ടു​ന്ന 15-ാമ​ത്തെ ഇ​ന്ത്യ​ന്‍ താ​രം കൂ​ടി​യാ​ണ് ഷാ.

​വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രെ അ​ര​ങ്ങേ​റ്റം കു​റി​ച്ച ഷാ, 99 ​പ​ന്തി​ല്‍ 15 ബൗ​ണ്ട​റി സ​ഹി​ത​മാ​ണ് ക​ന്നി സെ​ഞ്ചു​റി പി​ന്നി​ട്ട​ത്. 154 പ​ന്തി​ല്‍ 19 ബൗ​ണ്ട​റി​ക​ള്‍ സ​ഹി​ത​ം ഷാ 134 ​റ​ണ്‍സെ​ടു​ത്തു. പൂ​ജാ​ര 130 പ​ന്തി​ല്‍ 14 ബൗ​ണ്ട​റി​ക​ളോ​ടെ 86 റ​ണ്‍സു​മെ​ടു​ത്തു. ര​ഹാ​നെ 92 പ​ന്തി​ല്‍ അ​ഞ്ചു ബൗ​ണ്ട​റി സ​ഹി​തം 41 റ​ണ്‍സെ​ടു​ത്തു പു​റ​ത്താ​യി. റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ ഓ​പ്പ​ണ​ര്‍ ലോ​കേ​ഷ് രാ​ഹു​ലും പു​റ​ത്താ​യി.

ടോ​സ് നേ​ടി​യ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ കോ​ഹ്‌​ലി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ത​ക​ര്‍ച്ച​യോ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തു​ട​ക്കം. ആ​ദ്യ ഓ​വ​റി​ല്‍ത്ത​ന്നെ ലോ​കേ​ഷ് രാ​ഹു​ലി​നെ പു​റ​ത്താ​ക്കി ഷാ​ന​ന്‍ ഗ​ബ്രി​യേ​ല്‍ വി​ന്‍ഡീ​സി​ന് ഉ​ജ്വ​ല തു​ട​ക്കം സ​മ്മാ​നി​ച്ചു. നാ​ലു പ​ന്തു​ക​ള്‍ മാ​ത്രം നീ​ണ്ട ഇ​ന്നിം​ഗ്‌​സി​നൊ​ടു​വി​ല്‍ ഗ​ബ്രി​യേ​ലി​ന്‍റെ പ​ന്തി​ല്‍ വി​ക്ക​റ്റി​നു മു​ന്നി​ല്‍ കു​രു​ങ്ങി​യാ​ണ് രാ​ഹു​ല്‍ മ​ട​ങ്ങി​യ​ത്.

ര​ണ്ടാം വി​ക്ക​റ്റി​ല്‍ പൃ​ഥ്വി ഷാ​യ്‌​ക്കൊ​പ്പം ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര ചേ​ര്‍ന്ന​തോ​ടെ ക​ളി ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. തു​ട​ക്ക​ത്തി​ലേ​യു​ള്ള വി​ക്ക​റ്റ് വീ​ഴ്ച​യ്ക്കു​ശേ​ഷം കൂ​ടു​ത​ല്‍ സ​മ​യ​മെ​ടു​ത്ത് നി​ല​യു​റ​പ്പി​ച്ച ഇ​രു​വ​രും ആ​ഞ്ഞ​ടി​ച്ച​തോ​ടെ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ ബോ​ര്‍ഡ് കു​തി​ച്ചു​ക​യ​റി. അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍റെ ആ​ശ​ങ്ക​യൊ​ട്ടു​മി​ല്ലാ​തെ ഏ​ക​ദി​ന ശൈ​ലി​യി​ല്‍ ബാ​റ്റു വീ​ശി​യ ഷാ​യും പൂ​ജാ​ര​യും ഇ​ന്ത്യ​ന്‍ സ്‌​കോ​റി​ല്‍ പെ​ട്ടെ​ന്നു റ​ണ്‍സ് നി​റ​ച്ചു.

56 പ​ന്തി​ല്‍ പൃ​ഥ്വി ഷാ ​അ​ര്‍ധ​സെ​ഞ്ചു​റി പി​ന്നി​ട്ടു. ഏ​ഴു ബൗ​ണ്ട​റി​ക​ള്‍ സ​ഹി​ത​മാ​യി​രു​ന്നു ഷാ​യു​ടെ അ​ര്‍ധ​സെ​ഞ്ചു​റി. അ​ധി​കം വൈ​കാ​തെ പൂ​ജാ​ര​യും അ​ര്‍ധ​സെ​ഞ്ചു​റി പി​ന്നി​ട്ടു. 67 പ​ന്തി​ല്‍ ഒ​ന്‍പ​തു ബൗ​ണ്ട​റി​ക​ള്‍ സ​ഹി​ത​മാ​ണ് പൂ​ജാ​ര 19-ാം അ​ര്‍ധ​സെ​ഞ്ചു​റി​യി​ലേ​ക്ക് എ​ത്തി​യ​ത്. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു പി​രി​യു​മ്പോ​ള്‍ 25 ഓ​വ​റി​ല്‍ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 133 റ​ണ്‍സ് എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു പി​ന്നാ​ലെ 27 ഓ​വ​റി​ല്‍ ഇ​ന്ത്യ 150 ക​ട​ന്നു. ര​ണ്ടാം വി​ക്ക​റ്റി​ല്‍ 158 പ​ന്തി​ല്‍ പ​ന്തി​ല്‍ ഷാ-​പൂ​ജാ​ര കൂ​ട്ടു​കെ​ട്ട് 150 പി​ന്നി​ട്ടു. 40.3 ഓ​വ​റി​ല്‍ ഇ​ന്ത്യ 200 ക​ട​ന്നു. 245 പ​ന്തി​ല്‍ പൂ​ജാ​ര-​ഷാ സ​ഖ്യം 200 റ​ണ്‍സ് പി​ന്നി​ട്ടു.

സ്‌​കോ​ര്‍ 209ല്‍ ​നി​ല്‍ക്കെ അ​നാ​വ​ശ്യ ഷോ​ട്ടി​നു ശ്ര​മി​ച്ച് പൂ​ജാ​ര മ​ട​ങ്ങി. ഇ​തി​നു മു​മ്പ് ഷാ ​സെ​ഞ്ചു​റി തി​ക​ച്ചി​രു​ന്നു. 33-ാം ഓ​വ​ര്‍ എ​റി​ഞ്ഞ കീ​മോ പോ​ളി​നെ​തി​രേ ഡ​ബി​ള്‍ നേ​ടി​ക്കൊ​ണ്ടാ​യി​രു​ന്നു ഷാ​യു​ടെ അ​ര​ങ്ങേ​റ്റ സെ​ഞ്ചു​റി. വൈ​കാ​തെ ത​ന്നെ സ്വ​ന്തം ഗ്രൗ​ണ്ടി​ല്‍ 130 പ​ന്തി​ല്‍ 86 റ​ണ്‍സെ​ടു​ത്ത പൂ​ജാ​ര, ഷെ​ര്‍മാ​ന്‍ ലെ​വി​സി​ന്‍റെ പ​ന്തി​ല്‍ അ​ര്‍ധ​മ​ന​സോ​ടെ ബാ​റ്റു​വ​ച്ച് വി​ക്ക​റ്റ് കീ​പ്പ​റി​ന് ക്യാ​ച്ച് സ​മ്മാ​നി​ച്ചു. സ്‌​കോ​ര്‍ 232ല്‍ ​നി​ല്‍ക്കെ ഷാ​യും മ​ട​ങ്ങി. സ്പി​ന്ന​ര്‍ ബി​ഷു​വി​ന്‍റെ പ​ന്തി​ല്‍ ക്യാ​ച്ച് സ​മ്മാ​നി​ച്ചായിരുന്നു മടക്കം.


നാ​ലാം വി​ക്ക​റ്റി​ല്‍ ഒ​രു​മി​ച്ച കോ​ഹ് ലി-​ര​ഹാ​നെ സ​ഖ്യ​മാ​ണ് ആ​ദ്യ ദി​നം കൂ​ടു​ല്‍ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 300 ക​ട​ത്തി​യ​ത്. ഇ​തി​നി​ടെ കോ​ഹ് ലി 20-ാം ​അ​ര്‍ധ​സെ​ഞ്ചു​റി​യി​ലെ​ത്തി. നാ​ലാം വി​ക്ക​റ്റി​ല്‍ സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ടു (105) തീ​ര്‍ത്ത​തി​നു പി​ന്നാ​ലെ സ്‌​കോ​ര്‍ 337ല്‍ ​നി​ല്‍ക്കെ ചേ​സി​നു വി​ക്ക​റ്റ് സ​മ്മാ​നി​ച്ച് ര​ഹാ​നെ പു​റ​ത്താ​യി. 92 പ​ന്തി​ല്‍ അ​ഞ്ചു ബൗ​ണ്ട​റി സ​ഹി​തം 41 റ​ണ്‍സാ​യി​രു​ന്നു ര​ഹാ​നെ​യു​ടെ സ​മ്പാ​ദ്യം. പി​ന്നീ​ട് ഋ​ഷ​ഭ് പ​ന്തി​നെ കൂ​ട്ടു​പി​ടി​ച്ച് കോ​ഹ്‌​ലി കൂ​ടു​ത​ല്‍ വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 360 ക​ട​ത്തി.

സ്‌​കോ​ര്‍ബോ​ര്‍ഡ് / ഇ​ന്ത്യ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ്

ഷാ ​സി ആ​ന്‍ഡ് ബി ​ബി​ഷൂ 134, രാ​ഹു​ല്‍ എ​ല്‍ബി​ഡ​ബ്ല്യു ഗ​ബ്രി​യേ​ല്‍ 0, പൂ​ജാ​ര സി ​ഡൗ​റി​ച്ച് ബി ​ലെ​വി​സ് 86, കോ​ഹ്‌ലി ​നോ​ട്ടൗ​ട്ട് 72, ര​ഹാ​നെ സി ​ഡൗ​റി​ച്ച് ബി ​ചേ​സ് 41, പ​ന്ത് നോ​ട്ടൗ​ട്ട് 17, എ​ക്‌​സ്ട്രാ​സ്് 14. ആ​കെ 89 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 364 റ​ണ്‍സ്.

ബൗ​ളിം​ഗ്

ഗ​ബ്രി​യേ​ല്‍ 18-1-66-1, പോ​ള്‍ 10-1-41-0, ലെ​വി​സ് 12-0-56-1, ബി​ഷൂ 30-1-113-1, ചേ​സ് 16-0-67-1, ബ്രാ​ത്‌വെ​യ്റ്റ് 3-0-11-0


ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ അരങ്ങറ്റേ മ​ത്സ​ര​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടി​യ മ​റ്റ് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍

ലാ​ലാ അ​മ​ര്‍നാ​ഥ് 1933 ബോം​ബെ ഇം​ഗ്ല​ണ്ട്
ദീ​പ​ക് ഷോ​ധ​ന്‍ 1952 കോ​ൽ​ക്ക​ത്ത പാ​കി​സ്ഥാ​ൻ
കൃ​പാ​ല്‍ സിം​ഗ് 1955 ഹൈ​ദ​രാ​ബാ​ദ് ന്യൂ​സി​ല​ൻ​ഡ്
അ​ബ്ബാ​സ് അ​ലി ബെ​യ്ഗ് 1959 മാ​ഞ്ച​സ്റ്റ​ർ ഇം​ഗ്ല​ണ്ട്
ഹ​നു​മ​ന്ത് സിം​ഗ് 1964 ഡ​ല്‍ഹി ഇം​ഗ്ല​ണ്ട്
ഗു​ണ്ട​പ്പ വി​ശ്വ​നാ​ഥ് 1969 കാ​ണ്‍പു​ർ ഓ​സ്‌​ട്രേ​ലി​യ
സു​രീ​ന്ദ​ര്‍ അ​മ​ര്‍നാ​ഥ് 1976 ഓ​ക്‌​ല​ൻ​ഡ് ന്യൂ​സി​ല​ൻ​ഡ്
മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍ 1984 കോ​ൽ​ക്ക​ത്ത ഇം​ഗ്ല​ണ്ട്
പ്ര​വീ​ണ്‍ ആം​റെ 1992 ഡ​ര്‍ബ​ൻ ദ​ക്ഷി​ണാഫ്രി​ക്ക
സൗ​ര​വ് ഗാം​ഗു​ലി 1996 ലോ​ഡ്‌​സ് ഇം​ഗ്ല​ണ്ട്
വി​രേ​ന്ദര്‍ സേ​വാ​ഗ് 2001 ഷെ​വ​ര്‍ലെ​റ്റ് പാ​ര്‍ക്ക് ദ​ക്ഷി​ണാ​ഫ്രിക്ക
സു​രേ​ഷ് റെയ്​ന 2010 കോ​ൽ​ക്ക​ത്ത ശ്രീ​ല​ങ്ക
ശി​ഖ​ര്‍ ധ​വാ​ന്‍ 2013 മൊ​ഹാ​ലി ഒാ​സ്‌​ട്രേ​ലി​യ
രോ​ഹി​ത് ശ​ര്‍മ 2013 കോ​ൽ​ക്ക​ത്ത വെസ്റ്റ് ഇന്‍ഡീ​സ്

പൃഥ്വി കരിയർ വർഷങ്ങളിലൂടെ

2012

റി​സ്‌​വി സ്പ്രിം​ഗ് ഫീ​ൽ​ഡ് ഹൈ​സ്കൂ​ൾ ടീ​മി​ൽ

2013

14 -ാം വ​യ​സി​ൽ 330 പ​ന്തി​ൽ നി​ന്ന് 546 റ​ൺ​സ് (85 ഫോ​റും അ​ഞ്ച് സി​ക്സും) നേ​ടി. സ്കൂ​ൾ ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ.

2016

അ​ണ്ട​ർ 19 ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗം . യൂ​ത്ത് ഏ​ഷ്യ ക​പ്പ് നേ​ടി​യ ടീ​മി​ൽ അം​ഗം
ഫ​സ്റ്റ് ക്‌​ളാ​സ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി. ത​മി​ഴ് നാ​ടി​നെ​തി​രാ​യ ര​ഞ്ജി ട്രോ​ഫി​യി​ൽ അ​ര​ങ്ങേ​റ്റ മ​ത്‌​സ​ര​ത്തി​ൽ സെ​ഞ്ചു​റി

2017

ലി​സ്റ്റ് എ ​മ​ത്‌​സ​ര​ത്തി​ൽ അ​ര​ങ്ങേ​റി, വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ൽ.
ദു​ലീ​പ് ട്രോ​ഫി അ​ര​ങ്ങേ​റ്റ മ​ത്‌​സ​ര​ത്തി​ൽ സെ​ഞ്ചു​റി.

2018

അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കി​രീ​ട​വും ഇ​ന്ത്യ​ക്ക്.
1.2 കോ​ടി രൂ​പ​യ്ക്ക് ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സ് ടീ​മി​ൽ അം​ഗം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.